Kerala gold scam: എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കി

ഇപ്പോൾ സ്വർണക്കടത്ത് കേസിൽ  പ്രതി ചേർക്കാൻ ഒരു ഉദ്ദേശവുമില്ലയെന്നും ഭാവിയിൽ എന്തെങ്കിലും തെളിവ് ലഭിച്ചാൽ പ്രതി ചേർക്കുന്ന കാര്യം അപ്പോൾ  ആലോചിക്കുമെന്നുമാണ് NIA യുടെ ഇപ്പോഴത്തെ തീരുമാനം.     

Written by - Ajitha Kumari | Last Updated : Oct 22, 2020, 01:44 PM IST
  • കേസിൽ കസ്റ്റംസും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും.
  • ശിവശങ്കറിന്റെ ആശുപത്രിവാസം മുൻകൂർ തയ്യാറാക്കിയ തിരക്കഥയാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
Kerala gold scam: എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കി

കൊച്ചി:  എം. ശിവശങ്കറിന്റെ (M.Shivashnakar) മുൻകൂർ ജാമ്യാപേക്ഷ കൊച്ചിയിലെ സ്പെഷ്യൽ NIA കോടതി തീർപ്പാക്കി.  നിലവിൽ എം ശിവശങ്കർ കേസിൽ പ്രതിയല്ലെന്നും, പ്രതിയാക്കാൻ ആലോചിച്ചിട്ടില്ലയെന്നും അതുകൊണ്ടുതന്നെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും  NIA അറിയിച്ചതിനെ തുടർന്നാണ് ഹർജി തീർപ്പാക്കിയത്.    

കേസിൽ തന്നെ ഇതുവരെ 11 തവണയായി നൂറ് മണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടുണ്ടെന്നും താൻ ഇതുവരെ അന്വേഷണത്തിന് പൂർണ്ണമായും സഹായിച്ചിട്ടുണ്ട് എന്നും എന്നാൽ തന്നെ പ്രതിയാക്കാനുള്ള ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലയെന്നും അന്വേഷണത്തോട് ഇനിയും സഹകരിക്കുമെന്നും.  ഇതൊക്കെ പരിഗണിച്ചു കൊണ്ട് തനിക്ക് മുൻകൂർ ജാമ്യം (Anticipatroy Bail) അനുവദിക്കണമെന്നുമാണ് ശിവശങ്കർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.  

Also read: Kerala Gold scam: സ്വർണക്കടത്ത് നടത്തിയ വഴികൾ വെളിപ്പെടുത്തി സന്ദീപ് നായർ 

എന്നാൽ ഇപ്പോൾ സ്വർണക്കടത്ത് കേസിൽ  പ്രതി ചേർക്കാൻ ഒരു ഉദ്ദേശവുമില്ലയെന്നും ഭാവിയിൽ എന്തെങ്കിലും തെളിവ് ലഭിച്ചാൽ പ്രതി ചേർക്കുന്ന കാര്യം അപ്പോൾ  ആലോചിക്കുമെന്നുമാണ് NIA യുടെ ഇപ്പോഴത്തെ തീരുമാനം.   

ഇതിനിടയിൽ കേസിൽ കസ്റ്റംസും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും.  ശിവശങ്കറിന്റെ  (M.Shivashnakar) ആശുപത്രിവാസം മുൻകൂർ തയ്യാറാക്കിയ തിരക്കഥയാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.  ഇതിനുള്ള രേഖകളും കൂടി കസ്റ്റംസ് കോടതിയിൽ ഹാജരാക്കിയാൽ ശിവശങ്കറിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും എന്ന കാര്യത്തിൽ സംശയമില്ല.  

Also read: Kerala Gold Scam: മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അടുപ്പം ഇല്ല, അച്ഛൻ മരിച്ചപ്പോൾ വിളിച്ചിരുന്നു

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത ശിവശങ്കർ  (M.Shivashnakar) ഇപ്പോൾ സ്വകാര്യ ആയൂർവേദ ആശുപത്രിയിൽ ചികിത്സയിലാണ്.  മുഖ്യമന്ത്രിയുടെ വസതിയിൽ നടത്തിയെന്ന് പറയുന്ന കൂടിക്കാഴ്ചയെ പറ്റിയും ഡോളർ കടത്തിയതിനെക്കുറിച്ചും ശിവശങ്കറിൽ നിന്നും വിവരം ശേഖരിക്കാനുണ്ട് ഇത് മുന്നിൽക്കണ്ടാണ് ശിവശങ്കറിന്റെ ആശുപത്രിവാസം എന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News