Ration Card: റേഷൻ ലിസ്റ്റിൽ നിന്നും നിങ്ങളുടെ പേര് വെട്ടിയോ? ഞൊടിയിടയിൽ വീട്ടിലിരുന്ന് ചെക്ക് ചെയ്യാം

Ration Card: പലപ്പോഴും ചില കാരണങ്ങളാൽ റേഷൻ ലിസ്റ്റിൽ നിന്നും നിങ്ങളുടെ പേര് നീക്കം ചെയ്യപ്പെടാറുണ്ട്.  ഇങ്ങനൊരു സാഹചര്യം നേരിടേണ്ടി വന്നാൽ സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നതിൽ സംശയമില്ല. അതും റേഷൻ കാർഡ് ലിസ്റ്റിൽ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യപ്പെട്ടതായി നിങ്ങൾ അറിയാദി കൂടി ഇരുന്നാൽ പിന്നെ പറയുകയും വേണ്ട.

Written by - Ajitha Kumari | Last Updated : Jan 7, 2022, 08:53 AM IST
  • പൗരന്മാർക്ക് നൽകുന്ന പ്രധാന രേഖകളിൽ ഒന്നാണ് റേഷൻ കാർഡ്
  • പല സംസ്ഥാനങ്ങളിലും സൗജന്യ റേഷൻ ലഭ്യമാണ്
  • പട്ടികയിൽ നിങ്ങളുടെ പേര് ഇങ്ങനെ പരിശോധിക്കാം
Ration Card: റേഷൻ ലിസ്റ്റിൽ നിന്നും നിങ്ങളുടെ പേര് വെട്ടിയോ? ഞൊടിയിടയിൽ വീട്ടിലിരുന്ന് ചെക്ക് ചെയ്യാം

ന്യൂഡൽഹി: Ration Card: പൗരന്മാർക്ക് സർക്കാർ നൽകുന്ന പ്രധാന രേഖകളിലൊന്നാണ് റേഷൻ കാർഡ്  (Ration Card). ഈ രേഖ ദരിദ്രർക്ക് സബ്‌സിഡി നിരക്കിൽ റേഷൻ നൽകുന്നതിന് മാത്രമല്ല, തിരിച്ചറിയൽ രേഖയായും ഉപയോഗിക്കുന്നു. പൗരത്വ തെളിവ്, വിലാസ തെളിവ് എന്നിവയ്ക്കും ഇത് ഉപയോഗിക്കുന്നു. 

റേഷൻ കാർഡ് ഉടമകൾക്ക് ഗോതമ്പ്, പഞ്ചസാര, അരി, മണ്ണെണ്ണ തുടങ്ങിയവ വാങ്ങുമ്പോൾ കിഴിവ് ലഭിക്കും. യുപി, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് കുറച്ച്  മാസങ്ങളായി സൗജന്യ ഭക്ഷ്യധാന്യങ്ങൾ (Ration Card) നൽകുന്നുണ്ട്.

Also Read: Aadhaar-Ration Link: വീട്ടിൽ ഇരുന്ന് റേഷൻ കാർഡ് ആധാറുമായി എളുപ്പത്തിൽ ലിങ്ക് ചെയ്യൂ, വമ്പിച്ച ആനുകൂല്യങ്ങൾ നേടൂ

പലയിടത്തും റേഷൻ കാർഡാണ് ഉപയോഗിക്കാം (Ration card is used in many places)

ഇത് മാത്രമല്ല ജൻധൻ അക്കൗണ്ട് തുറക്കുന്നത് മുതൽ തിരിച്ചറിയൽ കാർഡായും റേഷൻ കാർഡ് ഉപയോഗിക്കാം. ഇനി ആർക്കെങ്കിലും ആധാർ കാർഡ് ഇല്ലെങ്കിൽ അയാൾക്ക് പലയിടത്തും തിരിച്ചറിയൽ കാർഡ് ആയി ഈ റേഷൻ കാർഡ് ഉപയോഗിക്കാം. 

എന്നാൽ ചില സമയങ്ങളിൽ പല കാരണങ്ങളാൽ റേഷൻ ലിസ്റ്റിൽ (Ration Card) നിന്ന് പേര് നീക്കം ചെയ്യപ്പെടുന്നു.  ഇങ്ങനൊരു സാഹചര്യം നേരിടേണ്ടി വന്നാൽ സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നതിൽ സംശയമില്ല.

Also Read: Smart Ration Card: എടിഎം കാർഡ് രൂപത്തിലുള്ള റേഷൻ കാർഡിന് അക്ഷയ വഴി അപേക്ഷിക്കാം

അതും റേഷൻ കാർഡ് ലിസ്റ്റിൽ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യപ്പെട്ടതായി നിങ്ങൾ അറിയാതിരുന്നാൾ പിന്നെ പറയുകയും വേണ്ട. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ നിങ്ങളുടെ പേര് റേഷൻ കാർഡിൽ ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം എന്ന് നോക്കാം.  ഇതിനായി നിങ്ങൾ NFSA യുടെ വെബ്സൈറ്റിലേക്ക് പോകണം.

പട്ടികയിൽ നിങ്ങളുടെ പേര് ഇതുപോലെ പരിശോധിക്കുക (Check your name in the list like this)

>> റേഷൻ കാർഡ് ലിസ്റ്റിൽ നിങ്ങളുടെ പേര് വെട്ടിക്കുറച്ചിട്ടുണ്ടോ എന്നറിയാൻ നിങ്ങൾക്ക് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://nfsa.gov.in/Default.aspx സന്ദർശിക്കണം.

>> അതിനുശേഷം നിങ്ങൾ റേഷൻ കാർഡിന്റെ ഓപ്ഷൻ തിരഞ്ഞെടുക്കും.
>>ഇപ്പോൾ നിങ്ങൾ Ration Card Details On State Portals ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
>>ശേഷം നിങ്ങൾക്ക് നിങ്ങളുടെ സംസ്ഥാനവും, ജില്ലയും തിരഞ്ഞെടുക്കണം.

Also Read: Viral Video: സിംഹത്തിന്റെ മുന്നിൽ പെട്ട നായക്കുട്ടി, പിന്നെ സംഭവിച്ചത്..! 

>> ജില്ലയ്ക്ക് ശേഷം നിങ്ങളുടെ ബ്ലോക്കിന്റെ പേര് നൽകണം. തുടർന്ന് പഞ്ചായത്തിന്റെ പേര് തിരഞ്ഞെടുക്കുക.
>> ഇനി ഇവിടെ നിങ്ങൾ നിങ്ങളുടെ റേഷൻ കടയുടെ കടയുടമയുടെ പേരും റേഷൻ കാർഡിന്റെ തരവും തിരഞ്ഞെടുക്കുക.
>>ശേഷം റേഷൻ കാർഡ് ഉടമകളുടെ പേരുകളുടെ ഒരു ലിസ്റ്റ് നിങ്ങളുടെ മുന്നിലെത്തും. അപ്പോൾ ഈ ലിസ്റ്റിൽ നിങ്ങളുടെ പേര് നിങ്ങൾക്ക് നോക്കാം
>> ഈ ലിസ്റ്റിൽ നിങ്ങളുടെ പേര് ഉണ്ടെങ്കിൽ, നിങ്ങളുടെ പേര് വെട്ടിയിട്ടില്ല. അപ്പോൾ നിങ്ങൾക്ക് ഈ ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News