ഒരു ലക്ഷം രൂപ നിക്ഷേപിച്ച് 1,50000 നേടാവുന്ന പ്ലാൻ; മുതിർന്ന പൗരന്മാരുടെ പോസ്റ്റോഫീസ് സേവിങ്ങ്സ് സ്കീം

 സ്കീമിന് കീഴിൽ, വെറും 1000 രൂപയ്ക്ക് ഒരു അക്കൗണ്ട് തുറക്കാം. പല ബാങ്കുകളിലും മുതിർന്ന പൗരന്മാർക്ക് 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് (എഫ്ഡി) 7.50% പലിശ നൽകുന്നു

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 01:30 PM IST
  • ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവിന്റെ ആനുകൂല്യം നൽകുന്നു
  • 1.5 ലക്ഷം രൂപ വരെ ഇതിൽ നിക്ഷേപിക്കുന്നതിലൂടെ, ഈ തുകയിൽ നിങ്ങൾക്ക് നികുതി ഇളവ് ക്ലെയിം ചെയ്യാം
  • ഈ സ്കീമിന് കീഴിലുള്ള പലിശ ത്രൈമാസ അടിസ്ഥാനത്തിൽ ലഭ്യമാണ്
 ഒരു ലക്ഷം രൂപ നിക്ഷേപിച്ച് 1,50000 നേടാവുന്ന പ്ലാൻ;  മുതിർന്ന പൗരന്മാരുടെ പോസ്റ്റോഫീസ് സേവിങ്ങ്സ് സ്കീം

മുതിർന്ന പൗരന്മാരുടെ പോസ്റ്റോഫീസ് സേവിങ്ങ്സ് സ്കീം മികച്ച നിക്ഷേപ പ്ലാനാണ്. ഈ പദ്ധതിയിൽ 8.2% വാർഷിക പലിശ ലഭിക്കും.  നിങ്ങൾ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം. ഈ സ്കീമിനെക്കുറിച്ചാണ് പരിശോധിക്കാം. ഇതിന് പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. സ്കീമിന് കീഴിൽ, വെറും 1000 രൂപയ്ക്ക് ഒരു അക്കൗണ്ട് തുറക്കാം. പല ബാങ്കുകളിലും മുതിർന്ന പൗരന്മാർക്ക് 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് (എഫ്ഡി) 7.50% പലിശ നൽകുന്നു. അതായത് സാധാരണ എഫ്ഡിയെക്കാൾ കൂടുതൽ പലിശ ഈ സ്കീമിലുണ്ട്.

5 വർഷത്തെ എഫ്ഡിയിൽ മുതിർന്ന പൗരന്മാർക്ക് ബാങ്കുകൾ എത്ര പലിശ നൽകും?

എസ്ബിഐ  - 7.50%

ആക്സിസ് ബാങ്ക് - 7.75%

ഐസിഐസിഐ ബാങ്ക് - 7.50%

പിഎൻബി - 7.00%

HDFC ബാങ്ക് - 7.50%

ഈ പദ്ധതിയുടെ കാലാവധി 5 വർഷമാണ്. അതായത്, നിങ്ങൾ ഈ സ്കീമിൽ 5 വർഷത്തേക്ക് നിക്ഷേപിക്കണം. 5 വർഷത്തിനുമുമ്പ് നിങ്ങൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാമെങ്കിലും, അങ്ങനെ ചെയ്യുന്നതിന് നിങ്ങൾ പിഴ അടയ്‌ക്കേണ്ടിവരും. 5 വർഷത്തിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താൽ പിഴ ഉണ്ടാവും.

ശ്രദ്ധിക്കേണ്ടത്

1. അക്കൗണ്ട് തുറന്ന് 1 വർഷത്തിനുള്ളിലുള്ള പിൻവലിക്കലിന് പലിശ നൽകില്ല.
2 നേരത്തെയുള്ള പിൻവലിക്കലിന് ഡെപ്പോസിറ്റ് തുകയുടെ 1.5% ഈടാക്കും.

3. പലിശ നൽകിയിട്ടുണ്ടെങ്കിൽ, അത് ആകെ തുകയിൽ നിന്ന് കുറക്കും

2 വർഷത്തിന് ശേഷം, പിൻവലിക്കലിൽ 1% തുക കുറയ്ക്കും

ആദായ നികുതി ഇളവിന്റെ ആനുകൂല്യം 

ഈ സ്കീമിന് കീഴിലുള്ള നിക്ഷേപം ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവിന്റെ ആനുകൂല്യം നൽകുന്നു. അതായത്, 1.5 ലക്ഷം രൂപ വരെ ഇതിൽ നിക്ഷേപിക്കുന്നതിലൂടെ, ഈ തുകയിൽ നിങ്ങൾക്ക് നികുതി ഇളവ് ക്ലെയിം ചെയ്യാം.  ഈ സ്കീമിന് കീഴിൽ ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. ഈ സ്കീമിന് കീഴിൽ ജോയിന്റ് അക്കൗണ്ടും തുറക്കാം.

ത്രൈമാസ അടിസ്ഥാനത്തിലാണ് പലിശ 

ഈ സ്കീമിന് കീഴിലുള്ള പലിശ ത്രൈമാസ അടിസ്ഥാനത്തിൽ ലഭ്യമാണ് കൂടാതെ ഏപ്രിൽ, ജൂലൈ, ഒക്ടോബർ, ജനുവരി മാസങ്ങളിലെ ആദ്യ പ്രവൃത്തി ദിവസങ്ങളിൽ ക്രെഡിറ്റ് ചെയ്യപ്പെടും. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം അക്കൗണ്ട് ഏത് പോസ്റ്റ് ഓഫീസിലും തുറക്കാം.

മുതിർന്ന പൗരന്മാർക്ക് അക്കൗണ്ട് തുറക്കാം

60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് പോസ്റ്റ് ഓഫീസിൽ പോയി അക്കൗണ്ട് തുറക്കാം.  55 വയസ്സിന് മുകളിലുള്ളതും എന്നാൽ 60 വയസ്സിന് താഴെയുള്ളതുമായ വിആർഎസ് എടുക്കുന്ന ഒരാൾക്കും ഈ അക്കൗണ്ട് തുറക്കാൻ കഴിയും. ഇതുകൂടാതെ, 50 വയസ്സിന് മുകളിലുള്ളവരും 60 വയസ്സിന് താഴെയുള്ളവരുമായ ഡിഫൻസിൽ (പ്രതിരോധ വകുപ്പ്) വിരമിച്ചവർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. റിട്ടയർമെന്റ് കഴിഞ്ഞ് 1 മാസത്തിനുള്ളിൽ നിക്ഷേപം നടത്തണം.

കിട്ടുന്ന തുക

നിങ്ങൾ ഈ സ്കീമിൽ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 5 വർഷത്തിന് ശേഷം നിങ്ങൾക്ക് ആകെ 1,50,471 രൂപ ലഭിക്കും. മറുവശത്ത്, 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ 300943 രൂപ ലഭിക്കും. അഞ്ച് ലക്ഷമാണെങ്കിൽ തുക 7,52,359 തുക മെച്യുരിറ്റിയായി ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News