New Delhi : കഴിഞ്ഞ ദിവസം ഇന്ത്യയുടെ വ്യാപാര മേഖല ഒന്നടങ്കം കൈയ്യിടിച്ച് സ്വീകരിച്ച വാർത്തയായിരുന്നു രാജ്യത്തെ തന്നെ രണ്ട് വലിയ വിനോദ മാധ്യമങ്ങളായ ZEE എന്റർടേയ്മെന്റ് ലിമിറ്റഡും സോണി പിക്ച്ചേഴ്സും ലയിച്ചത് (ZEEL Sony Merger). പക്ഷെ ഇപ്പോൾ സീ എന്റർടെയ്മെന്റിൽ ഷെയർ ഹോൾറിമാരിൽ ഒരാളായ ഇൻവെസ്കോ (Invesco) ZEEL ന്റെ ബോർഡിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരുക്കകയാണ്.
അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് സ്ഥാപനം ആ നിർദേശത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ്. എന്നാൽ ഇൻവെസ്കോയുടെ ഈ തീരുമാനത്തിൽ ഉയർന്ന് വരുന്ന ചോദ്യം ഇതാണ് വിനോദ വ്യവസായ മേഖലയിൽ ബോർഡ് രൂപീകരമണവുമായി യാതൊരു പരിചയമില്ലാത്ത അമേരിക്കൻ കമ്പനിയുടെ ഉദ്ദേശം എന്താണ്?
നിലവിലെ ബോർഡ് അംഗങ്ങളുടെ യോഗ്യത പരിശോധിക്കുമ്പോൾ വിനോദ മേഖലയിലും മറ്റ് മേഖലയിലും ഇത്രയധികം പരിചയ സമ്പന്നർ നിലനിൽക്കുമ്പോൾ, ഇൻവെസ്കോ മുന്നോട്ട് വെക്കുന്ന ബോർഡിൽ ഈ മേഖലയുമായി യാതൊരു ബന്ധമില്ലാത്തവരാണ്. അതിനാലാണ് അമേരിക്കൻ കമ്പിനിയുടെ ഉദ്ദേശത്തിനെതിരെ ചോദ്യം ഉയരുന്നത്.
ALSO READ : Zeel-Sony Merger: സീ എന്റർടൈൻമെന്റ്-സോണി പിക്ചേഴ്സ് ലയനം: പുനീത് ഗോയങ്ക പുതിയ കമ്പനിയുടെ MD-CEO ആയി തുടരും
ഇൻവെസ്കോ മുന്നോട്ട് ബോർഡിലെ അംഗങ്ങളും അവരുടെ യോഗ്യതയും ഇങ്ങനെയാണ്
1. സുരേന്ദ്ര സിങ് സിരോഹി
മാധ്യമ മേഖലയുമായി യാതൊരു അനുഭവ സമ്പത്തുമില്ലാത്ത വ്യക്തിയാണ് സുരേന്ദ്ര സിങ് സിരോഹി. അടുത്തിടെയായിട്ടുള്ള അദ്ദേഹത്തിന്റെ കോർപറേറ്റ് തലത്തിലുള്ള പരിചസമ്പനതയും വളരെ വിരളമാണ്. ലിസ്റ്റഡ് കമ്പിനിയിൽ പ്രവർത്തിച്ചുള്ള അദ്ദേഹത്തിന്റെ പരിചയസമ്പന്നതയും വളരെ കുറവാണ്. നേരത്തെ ഭാരത് ഇലക്ട്രോണിക്സിലാണ് മൂന്ന് വർഷമായി സിരോഹി പ്രവർത്തിച്ചിരുന്നത്. നിലവിൽ HFCL ബോർഡ് അംഗമാണ്. ഇതിന് മുമ്പ് BSNL പഞ്ചാബ് സർക്കിളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതോടൊപ്പം ഇന്ത്യൻ ടെലികോം സർവീസ് അസോസിയേഷന്റെ (ITSA) അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. MTNL ന്റെ ജനറൽ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. ഈ പ്രവർത്തി പരചയം എല്ലാ ടെലികോം മേഖലയിലാണ്. ഇത് മാത്രം മതിയോ ZEELന്റെ ബോർഡംഗമാകാൻ.
ALSO READ : Breaking News: Zee എന്റർടെയ്ൻമെന്റ് സോണി പിക്ചേഴ്സുമായി ലയിച്ചു
2. അരുണ ശർമ്മ
അടുത്തിടെയാണ് അരുണ ശർമ്മയുടെ ജിൻഡാൽ പവർ ആൻഡ് സ്റ്റീൽ കമ്പിനിയുടെ ബോർഡംഗത്വത്തിന്റ കാലാവധി അവസാനിച്ചത്. ഇവരെ അടുത്ത ബോർഡിലേക്ക് പരിഗണച്ചതും പോലുമില്ലായിരുന്നു. ഒരു സ്ഥാപനത്തിൽ 2 വർഷത്തോളം സ്വതന്ത്ര ചുമതലയുള്ള ഡയറെക്ടറായി പ്രവർത്തിച്ചിരുന്നു. പക്ഷെ എന്തുകൊണ്ട് അദ്ദേഹത്തിൽ JSPL ബോർഡിലേക്ക് വീണ്ടും പരിഗണിച്ചില്ല എന്നത് ഒരു ചോദ്യം തന്നെയാണ്. ഇതുമായി സംബന്ധിച്ച ജിൻഡാൽ കമ്പിനി ഒരു വ്യക്തത നൽകിട്ടുമില്ല. അടുത്തിടെയാണ് ഇവരെ വെൽസ്പ്പൺ എന്റെപ്രൈസെസ് സ്വതന്ത്ര ചുമതലയുള്ള ഡയറെക്ടറായി നിയമിച്ചത്. ആ പദിവിയിലെ ഇവരുടെ ആദ്യ ഭാഗം പുരോഗമിക്കുന്നതെയുള്ളു.
ഇവർ പ്രസാർ ഭാരതിയുടെ ഡയറെകർ ജനറലായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് SIS-live കോമൺവെൽത്ത് ഗെയിംസ് സംപ്രേക്ഷണവുമായി ബന്ധപ്പെട്ട വിവാദം ഉയർന്ന് വന്നത്. ആ സംഭവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ അന്വേഷണം നടത്തുകയും ചെയ്തു. കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ഉത്തരവിടുകയും ചെയ്തിരുന്നു. മുൻ CAG യായിരുന്ന വി.കെ ശുങ്കളു അധ്യക്ഷനായിരുന്നു അന്വേഷണ കമ്മിറ്റി ഈ കവറേജുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പിനിക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിച്ചു എന്ന് കണ്ടെത്തിയിരുന്നു. ഇതിലൂടെ സർക്കാരിന് 135 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ അരുണ ശർമ്മയ്ക്കെതിരെ IPC PCA വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. FEMA നിയമങ്ങൾ പാലിക്കാത്തതിൽ ED-യും ഇവർക്കെതിരെ അന്വേഷണം നടത്തിയിരുന്നു.
നൈന കൃഷ്ണമൂർത്തി
നൈന കൃഷ്ണമൂർത്തിക്ക് ലിസ്റ്റഡ് കമ്പിനിയിൽ പ്രവർത്തിച്ച വലിയതോതിൽ പരിചയമില്ല. കൂടുതലും സ്വാകര്യ ലിസ്റ്റഡ് കമ്പിനികളിൽ പ്രവർത്തിച്ചാണ് പരിചയം. കൂടാതെ ഇതിന് മുമ്പ് മാധ്യമ മേഖലയിലെ വിനോദ മാധ്യമ മേഖലയിലോ പ്രവർത്തിച്ചുള്ള പരിചയവുമില്ല, ഇതിൽ ഏറ്റവും പ്രധാനമായും ഇവരെ ഒരു കമ്പിനിയുടെ ഡയറെക്ടർ ബോർഡിലേക്ക് ഒന്നിൽ കൂടുതൽ തവണ പ്രവർത്തിച്ചിട്ടില്ല.
4. റോഹൻ ധമീജ
റോഹൻ ധമീജയ്ക്ക് ഇതിന് മുമ്പ് ഒരു ലിസ്റ്റഡ് കമ്പിനിയലെ ബോർഡ് മെമ്പറായി പ്രവർത്തിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ പ്രവർത്തി പരിചയത്തിന്റെ വലിയ അനാലിസിസ് മേസൺ എന്ന കമ്പിനിയിലായിരുന്നു. അവിടെ ഏകദേശം 15 വർഷത്തോളം മാനേജിങ് പാർട്ട്ണറായിട്ടായിരുന്നു അദ്ദേഹം പ്രവർത്തിച്ചത്. അനാലിസിസ് മേസണിന് മുമ്പ് യാതൊരു പ്രവർത്തി പരിചയവും അദ്ദേഹത്തിനില്ല.
5. ശ്രീനിവാസാ റാവു അഡ്ഡെപള്ളി
ടാറ്റ ഗ്രൂപ്പിൽ അല്ലാതെ മറ്റൊരു സ്ഥാപനത്തിൽ ബോർഡംഗമായി പ്രവർത്തിച്ചിട്ടില്ല. മറ്റൊരു മേഖലയിൽ യാതൊരു പ്രവർത്തി പരിചയവും അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്റെ സ്റ്റാർട്ടപ്പായ ഗ്ലോബൽ ഗ്യാൻ എന്ന് സ്ഥാപനം ടാറ്റയുടെ പിന്തുണയിലാണ്.
6. ഗൗരവ് മേഹ്ത്ത
Raine Advisors India Pvt. Ltd. ന്റെ ഗൗരവ് മേഹ്ത്തയ്ക്ക് മാധ്യമ മേഖലയുമായി അനുഭവ സമ്പത്തില്ല. യുഎസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷിനിൽ രജിസ്റ്റർ ചെയ്ത ഒരു സ്ഥാപനത്തിലെ ബോർഡംഗം മാത്രമാണ് അദ്ദേഹം.
ALSO READ : രാജ്യത്തെ ഏറ്റവും മികച്ച വിനോദാനുഭവത്തിന് ഇനി പേര് 'സീ 5' !
ചോദ്യം ഇതാണ്
ഇൻവെസ്കോ മുന്നോട്ട് വെച്ചിരിക്കുന്ന ബോർഡംങ്ങളുടെ വിനോദ, മാധ്യമ, ഡിജിറ്റൽ മേഖലയിലെ യോഗ്യത എന്താണ്?
ലയനങ്ങളുടെയും ഏറ്റെടുക്കലുകളുടെയും ഘടന എവിടെയാണ്?
18% ൽ താഴെ ഓഹരികളുള്ള 6 ബോർഡ് സീറ്റുകൾ ലഭിക്കാനുള്ള അവകാശം നിങ്ങൾക്ക് എവിടെ നിന്ന് ലഭിച്ചു?
എന്തുകൊണ്ടാണ് ഇൻവെസ്കോ ഒരു സാമ്പത്തിക നിക്ഷേപകനാണെന്നും തന്ത്രപരമായ നിക്ഷേപകനല്ലെന്നും മറക്കുന്നത്?
ഇൻവെസ്കോയ്ക്ക് വ്യക്തമായ പദ്ധതിയില്ല, എന്തുകൊണ്ടാണ് നിലവിലുള്ള കരാർ അട്ടിമറിക്കാൻ ശ്രമിക്കുന്നത്?
ഇൻവെസ്കോ പോലുള്ള വിദേശ നിക്ഷേപകർ സൃഷ്ടിച്ച ഇന്ത്യൻ ബ്രാൻഡിനെ അസ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ?
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...