Commercial LPG Cylinders Rates Hike: മാർച്ച് മാസത്തിന്റെ ആദ്യ ദിവസം തന്നെ ഉപഭോക്താക്കൾക്ക് ശരിക്കും ഇരുട്ടടിയായിരിക്കുകയാണ്. എണ്ണക്കമ്പനികൾ 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഇന്നുമുതൽ രാജയമെമ്പാടും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർധവ് ഉണ്ടായിരിക്കുകയാണ്.
കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന്റെ വില ഉയർത്തിയിരുന്നു. ഇതിപ്പോൾ തുടർച്ചയായ മൂന്നാം മാസമാണ് വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില വർധിപ്പിക്കുന്നത്. എണ്ണക്കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 25.50 രൂപയാണ് വർധിപ്പിച്ചത്. ഇതിനു പുറമെ വിമാന ഇന്ധനത്തിൻ്റെ വിലയും വർധിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
Also Read: LPG Cylinder Price Cut: സന്തോഷവാര്‍ത്ത! 600 രൂപയ്ക്ക് ലഭിക്കും എൽപിജി സിലിണ്ടർ!!
വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ പുതിയ വില
ഫെബ്രുവരിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 14 രൂപയാണ് വർധിപ്പിച്ചത്. അതിനു മുൻപ് ജനുവരിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 1.50 പൈസ വർധിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് അതായത് മാർച്ച് മാസത്തിൽ വാണിജ്യ എൽപിജി സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. പുതിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വരും. അതായത് ഇന്നു മുതൽ വാണിജ്യ എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 1795 രൂപയും കൊൽക്കത്തയിൽ 1911 രൂപയും മുംബൈയിൽ 1749 രൂപയും ചെന്നൈയിൽ 1960 രൂപയും ആയിരിക്കും നൽകേണ്ടി വരിക.
വിമാന ഇന്ധനവിലയും വർധിപിച്ചു
എണ്ണക്കമ്പനികളും (OMCs) ഇന്ന് വിമാന ഇന്ധനത്തിൻ്റെ വിലയും വർധിപ്പിച്ചിരിക്കുകയാണ്. വിമാന ഇന്ധനത്തിന് കിലോയ്ക്ക് 624.37 രൂപയാണ് വർധിപ്പിച്ചത്. തുടർച്ചയായി നാല് തവണ വിമാന ഇന്ധനത്തിന്റെ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. വിമാന ഇന്ധനത്തിൻ്റെ പുതിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരും.
ഗാർഹിക പാചകവാതക സിലിണ്ടറിൻ്റെ വില വർധിപ്പിച്ചില്ല
വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ തുടർച്ചയായി വർധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഗാർഹിക ഗ്യാസ് സിലിണ്ടറും കിട്ടിക്കൊണ്ടിരിക്കുന്ന അതേ നിരക്കിൽ തന്നെ ലഭിക്കും. പക്ഷെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിലുണ്ടായ വർധനവ് വിപണിയിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളെ ശരിക്കും ബാധിക്കും. കാരണം രാജ്യത്തെ എല്ലാ റെസ്റ്റോറൻ്റുകളിലും ഷോപ്പുകളിലും വാണിജ്യ എൽപിജി സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.