Indian Railway Update: സസ്യാഹാരികള്‍ക്ക് റെയില്‍വേ നല്‍കുന്ന സമ്മാനം, ഹൃദയം കീഴടക്കിയെന്ന് യാത്രക്കാര്‍

ഇന്ത്യന്‍ റെയില്‍വേ അടിമുടി പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുകയാണ്. ദിവസവും റെയില്‍വേ നടപ്പാക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 9, 2022, 01:21 PM IST
  • പൂര്‍ണ്ണ സസ്യാഹാരിയായ ട്രെയിന്‍ യാത്രക്കാരന് ഇസ്‌കോൺ ക്ഷേത്രത്തിന്‍റെ മേല്‍നോട്ടത്തിലുള്ള ഗോവിന്ദ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും.
Indian Railway Update: സസ്യാഹാരികള്‍ക്ക് റെയില്‍വേ നല്‍കുന്ന സമ്മാനം, ഹൃദയം കീഴടക്കിയെന്ന് യാത്രക്കാര്‍

Indian Railway Update: ഇന്ത്യന്‍ റെയില്‍വേ അടിമുടി പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുകയാണ്. ദിവസവും റെയില്‍വേ നടപ്പാക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. 

യാത്രക്കാരുടെ സൗകര്യാര്‍ത്ഥം നിരവധി പരിഷ്ക്കാരങ്ങളാണ് റെയില്‍വേ നടപ്പാക്കുന്നത്.  അടുത്തിടെ ബെര്‍ത്ത്‌ സംബന്ധിച്ച നിയമങ്ങളും  ടിക്കറ്റ് റിസര്‍വേഷന്‍ സംബന്ധിച്ച  മാറ്റങ്ങളും പുറത്ത് വന്നിരുന്നു. അതിനു പിന്നാലെയാണ്  യാത്രക്കാര്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന വാര്‍ത്ത റെയില്‍വേ പുറത്തുവിട്ടത്.

ട്രെയിന്‍ യാത്രയില്‍ ഭക്ഷണം ഒരു വലിയ പ്രശ്നമാണ്. ഒരു  ദിവസത്തെ യാത്രയാണ്‌ എങ്കില്‍ പ്രശ്നമില്ല. എന്നാല്‍,   ദിവസങ്ങള്‍ നീളുന്ന യാത്രയെങ്കില്‍ പറയുകയും വേണ്ട. നല്ല  ഭക്ഷണം ലഭിക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല...  എന്നാല്‍ ഇന്ന് ഈ അവസ്ഥയ്ക്ക് മാറ്റം വന്നിരിയ്ക്കുകയാണ്. 

Also Read:  Thursday Tips: സമ്പത്തും സമൃദ്ധിയും ലഭിക്കാന്‍ വ്യാഴാഴ്ച്ച ഇക്കാര്യങ്ങള്‍ ചെയ്യൂ, പണത്തിന് യതൊരു കുറവും വരില്ല

നിങ്ങള്‍ ഒരു സസ്യാഹാരിയാണ്, കൂടെക്കൂടെ ട്രെയിനില്‍ യാത്ര ചെയ്യുന്ന ആളാണ്‌ എങ്കില്‍ ഈ വാര്‍ത്ത‍ നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കും. അതായത്,  ഇനി മുതല്‍ ട്രെയിന്‍ യാത്രയ്ക്കിടെ നിങ്ങള്‍ക്ക് പൂർണ്ണമായും സാത്വികമായ ഭക്ഷണം ലഭിക്കും. യഥാർത്ഥത്തിൽ, ഇന്ത്യൻ റെയിൽവേയുടെ ഉപസ്ഥാപനമായ IRCTC ഇസ്‌കോണുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.  റെയില്‍വേ കൈകൊണ്ടിരിയ്ക്കുന്ന ഈ നടപടിയിലൂടെ നിങ്ങള്‍ക്ക് ട്രെയിന്‍ യാത്രയില്‍ ഏറ്റവും ശുദ്ധമായ സസ്യാഹാരം ലഭിക്കും.   

Also Read:  EPFO Good News...! ഇപിഎഫ്ഒ അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത, ഉടന്‍ ലഭിക്കും 40,000 രൂപ...!! 

അതായത് പൂര്‍ണ്ണ സസ്യാഹാരിയായ ട്രെയിന്‍ യാത്രക്കാരന് ഇസ്‌കോൺ ക്ഷേത്രത്തിന്‍റെ മേല്‍നോട്ടത്തിലുള്ള ഗോവിന്ദ  റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും.

ഇസ്‌കോണും ഐആർസിടിസിയും തമ്മിലുള്ള ഈ കരാർ പ്രകാരം പദ്ധതിയുടെ ആദ്യ ഘട്ടം ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നാണ്  ആരംഭിച്ചിരിക്കുന്നത്.  വരും കാലങ്ങളിൽ രാജ്യത്തെ മറ്റ് സ്റ്റേഷനുകളിലും ഈ സൗകര്യം ലഭ്യമാക്കും. റെയിൽവേയുടെ വിവിധ സോണുകളിൽ ഈ സൗകര്യം ഏർപ്പെടുത്തുന്നതോടെ സസ്യാഹാരം കഴിക്കുന്ന യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകും.

Also Read:  Indian Railways Update: നിങ്ങളുടെ ട്രെയിന്‍ ടിക്കറ്റില്‍ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും...!!

പലപ്പോഴും ട്രെയിനില്‍ ദൂരെയാത്ര ചെയ്യുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ശുദ്ധമായ ഭക്ഷണം.   ഉള്ളിയും വെളുത്തുള്ളിയും പോലും കഴിക്കാത്ത യാത്രക്കാർ ട്രെയിന്‍ യാത്രയില്‍ വലിയ പ്രശ്നം നേരിടാറുണ്ട്.   കൂടാതെ ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണത്തിന്‍റെ ശുദ്ധതയെക്കുറിച്ചുള്ള സംശയം വേറെ.  ഇത്തരം പ്രശ്നങ്ങള്‍ക്കാണ്   IRCTC ഇപ്പോള്‍ പരിഹാരം കണ്ടെത്തിയിരിയ്ക്കുന്നത്.  

ഇനി മുതല്‍ യാത്രക്കാര്‍ക്ക് ഗോവിന്ദ റെസ്റ്റോറന്‍റിൽ നിന്ന് ശുദ്ധമായ ഭക്ഷണം ലഭിക്കും.  പ്രധാനമായും തീര്‍ത്ഥയാത്ര പോകുന്നവരെ കണക്കിലെടുത്താണ് ഈ സേവനം ആരംഭിച്ചതെന്ന് IRCTC വ്യക്തമാക്കി.  ആദ്യ ഘട്ടത്തില്‍ മികച്ച പ്രതികരണം ഉണ്ടായാൽ ഈ പദ്ധതി വിപുലീകരിക്കുമെന്നും IRCTC അറിയിച്ചു.  വിവിധ തരത്തിലുള്ള സസ്യാഹാരങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Also Read:  Indian Railways New Rule: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാം..!! റെയില്‍വേയുടെ ഈ പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഈ സേവനം പ്രയോജനപ്പെടുത്താനും നിങ്ങളുടെ യാത്രയിൽ ശുദ്ധമായ സസ്യാഹാരം ലഭിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ,  IRCTC ഇ-കാറ്ററിംഗ് വെബ്‌സൈറ്റിലോ ഫുഡ് ഓൺ ട്രാക്ക് ആപ്പിലോ ബുക്ക് ചെയ്യാം. ട്രെയിൻ പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ പിഎൻആർ നമ്പർ സഹിതം ഓർഡർ ചെയ്യണം. ഇതിനുശേഷം സാത്വിക ഭക്ഷണം നിങ്ങളുടെ ഇരിപ്പിടത്തിലെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News