Cryptocurrency Ban | ഇന്ത്യയിൽ ക്രിപ്റ്റോകറൻസി നിരോധിച്ചാൽ നിങ്ങളുടെ നിക്ഷേപത്തിന് എന്താകും സംഭവിക്കുക?

നിയമങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോകറൻസിക്ക് തടയിടാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇപ്പോൾ പുരോഗമിക്കുന്ന പാർലമെന്റിലെ ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോകറൻസിക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ ഡിജിറ്റൽ കറൻസി ബിൽ 2021 അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 12, 2021, 05:13 PM IST
  • എന്താണ് ഈ ക്രിപ്റ്റോകറൻസി
  • ഡിജിറ്റൻൽ കറൻസി നിയന്ത്രണ ബിൽ 2021ലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്?
  • അപ്പോൾ ക്രിപ്റ്റോ നിരോധനം ഇന്ത്യയിൽ ഉണ്ടായാൽ?
  • എന്തുകൊണ്ട് ക്രിപ്റ്റോകറൻസി പൂർണമായി ഇന്ത്യയിൽ നിർത്തലാക്കാൻ സർക്കാർ ആലോചിക്കുന്നില്ല?
Cryptocurrency Ban | ഇന്ത്യയിൽ ക്രിപ്റ്റോകറൻസി നിരോധിച്ചാൽ നിങ്ങളുടെ നിക്ഷേപത്തിന് എന്താകും സംഭവിക്കുക?

തിരുവനന്തപുരം : ഇന്ന് ഡിസംബർ 12ന് വെള്ളുപ്പിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് ബിറ്റ്കോയിൻ (Bitcoin) നിയമപരമായ വിനമയത്തിന് ഉപയോഗിക്കാൻ സാധിക്കുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. അതിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ് ഇന്ത്യയിൽ ബിറ്റ്കോയിൻ പോലയുള്ള ക്രിപ്റ്റോകറൻസിയിൽ (Cryptocurrency) എത്രയധികം പേരാണ് നിക്ഷേപം നടത്തിയരിക്കുന്നത്. ഈ നിക്ഷേപകരിൽ അടുത്തിടെ ഉണ്ടായിരിക്കുന്ന ഭീതിയാണ് ഇന്ത്യയിൽ ക്രിപ്റ്റോകറൻസി പൂർണമായും നിരോധിക്കുമോ അതോ ഇല്ലയോ എന്ന് (Cryptocurrency Ban).

കാരണം നിയമങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോകറൻസിക്ക് തടയിടാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇപ്പോൾ പുരോഗമിക്കുന്ന പാർലമെന്റിലെ ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോകറൻസിക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ ഡിജിറ്റൽ കറൻസി ബിൽ 2021 അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.  ആർബിഐയുടെ അതീനതിൽ ഇന്ത്യയിൽ ഔദ്യോഗികമായി ഒരു ഡിജിറ്റൽ കറൻസി സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാണ് സർക്കാർ.

ALSO READ : PM Twitter account | പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; ഹാക്ക് ചെയ്തത് സ്വകാര്യ അക്കൗണ്ട്

എന്താണ് ഈ ക്രിപ്റ്റോകറൻസി
 

ഇന്ന് സാമ്പത്തിക മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും സാന്നിധ്യം അറിയിക്കുന്നതുമായ ഒരു പണമിടുപാട് മേഖലയാണ് Crytocurrency  യും അതിലൂടെ വിനമിയം നടത്തുന്ന Bitcoin  നും. ഏറ്റവും ചുരുക്കത്തിൽ ക്രിപ്റ്റോകറൻസി അഥവാ ബിറ്റ് കോയിൻ എന്താണെന്ന് പറഞ്ഞാൽ നമ്മുടെ കൈകിളുള്ള പണം അല്ലെങ്കിൽ ക്യാഷിന്റെ ഡിജിറ്റൽ രൂപം എന്നാണ്. 

2008ലാണ് ബിറ്റ്കോയിൻ കണ്ടെത്തുന്നത്. ആരാണ് കൃത്യമായി അറയാത്ത ജപ്പാൻ സ്വദേശിയാണ് ബിറ്റ്കോയിൻ കണ്ടെത്തിയത്. ഇത് ഒരിക്കലും നമ്മുടെ ന​ഗ്നമായ കൈകൾ കൊണ്ട് സ്പർശിക്കാൻ സാധിക്കില്ല കാരണം ഇതൊരു ഡിജിറ്റൽ കറൻസിയാണ്. 

ALSO READ : Crypto Currency Ban : ക്രിപ്റ്റോകറൻസി ഇന്ത്യയിൽ ബാൻ ചെയ്യാൻ സാധ്യത; ബിറ്റ്‌കോയിൻ, ഇതെറിയം, ടെത്തർ തുടങ്ങി ക്രിപ്റ്റോകറൻസികളുടെ വിലയിൽ വൻ ഇടിവ്

ഡിജിറ്റൻൽ കറൻസി നിയന്ത്രണ ബിൽ 2021ലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്?

കണക്ക് കൂട്ടലുകളും ചില വൃത്തങ്ങളും നൽകുന്ന സൂചന പ്രകാരം ഈ ബില്ലിലൂടെ സർക്കാർ ഉദ്ദേശം ഒന്നെയുള്ള ക്രിപ്റ്റോകറസിയെ ഏത് വിധേനയും ആർബിഐയുടെയും സർക്കാരിന്റെ അധീനതയിൽ കൊണ്ടു വരികയെന്നാണ്. അതിനായി സ്വകാര്യ ക്രിപ്റ്റോകറസികൾക്ക് നിരോധനം ഏർപ്പെടുത്തക എന്നതാണ് സർക്കാരിന്റെ മുന്നിലുള്ളത്. എന്നിട്ട് ആർബിഐയുടെ കീഴിൽ പൊതുമേഖല ക്രിപ്റ്റോകറൻസിക്ക് തുടക്കമിടാനാകും കേന്ദ്രം ശ്രമിക്കുക.  ക്രിപ്റ്റോ നിക്ഷേങ്ങളെ സ്റ്റോക്ക് ഷെയർ, സ്വർണ നിക്ഷേപം അതുപോലെ സെബിയുടെ കീഴിൽ സർക്കാരിന്റെ നിരീക്ഷണത്തിൽ നിജപ്പെടുത്താനാകും ക്രേന്ദ്രം ഈ ബില്ലില്ലൂടെ ശ്രമിക്കുക.

അപ്പോൾ ക്രിപ്റ്റോ നിരോധനം ഇന്ത്യയിൽ ഉണ്ടായാൽ?

ഏകദേശം കണക്ക് പ്രകാരം ഇന്ത്യയിൽ 1.5 മുതൽ 2 കോടി പേരാണ് ക്രിപ്റ്റോയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇവർ ഏകദേശം 40,000 കോടിയോളം രൂപയാണ് ക്രിപ്റ്റോയിൽ നിക്ഷേപം നടത്തിയിരിക്കുന്നതെന്നാണ് പല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

അങ്ങനെ ഈ നിക്ഷേപങ്ങൾക്ക് നിരോധനം വന്നാൽ രണ്ട് കാര്യങ്ങളാകും ചെയ്യാൻ സാധിക്കുക. ഒന്ന് ഈ നിക്ഷേപം ഏത് വിധേനയും വിൽക്കുക. രണ്ട് നിക്ഷേപങ്ങൾ കൈയ്യിൽ തന്നെ കരുതി രാജ്യത്തിന്റെ അതിർത്തിയിൽ ക്രിപ്റ്റോ വിനിമയം നിയമവിധേയമായ രാജ്യത്ത് ചെന്ന് മറ്റൊരാളിലേക്ക് മറിച്ച് നൽകാൻ സാധിക്കുന്നതാണ്. ഇതിനായി പല ആപ്ലിക്കേഷനുകളിൽ വാലറ്റ് സൗകര്യം ലഭ്യമാണ്. 

ഒരു കാര്യം ആശ്വാസം നൽകുന്നത് എന്തെന്നാൽ ഇങ്ങനെ ഒരു നിരോധനമോ നിയന്ത്രണമോ വന്നാൽ സർക്കാർ നിക്ഷേപകർക്ക് ഒരു നിശ്ചിത നാൾ വരെ നിക്ഷേപങ്ങൾ പിൻവലിക്കാൻ സാവാകാശങ്ങൾ അനുവദിക്കുന്നതാണ്. ഇതിന് പുറമെ ചിലപ്പോൾ ഇവ സർക്കാർ മുന്നോട്ട് വെക്കുന്ന ക്രിപ്റ്റോകറൻസിയാക്കി മാറ്റാന്നുള്ള സംവിധാനവും കേന്ദ്രം ഒരുക്കിയേക്കും.

ALSO READ : Cryptocurrency Ban : ചൈന ബിറ്റ്‌കോയിനും മറ്റ് ക്രിപ്റ്റോകറൻസികളും നിരോധിച്ചു; ബിറ്റ്‌കോയിൻ വിലയിൽ വൻ ഇടിവ്

എന്തുകൊണ്ട് ക്രിപ്റ്റോകറൻസി പൂർണമായി ഇന്ത്യയിൽ നിർത്തലാക്കാൻ സർക്കാർ ആലോചിക്കുന്നില്ല?

ഈ ക്രിപ്റ്റോ നിക്ഷേപങ്ങൾ അല്ലെങ്കിൽ കറൻസി ഇന്ത്യയിൽ നിരോധിക്കുന്നത് അക്ഷരാർഥത്തിൽ പ്രവർത്തികമല്ല. കാരണം ഇത് സർക്കാർ നിരോധിച്ച ആർബിഐ അച്ചടിച്ചിരുന്ന 500, 1000 രൂപ നോട്ടുകൾ അല്ല ക്രിപ്റ്റോകറസി. ഇതൊരു കമ്പ്യൂട്ടർ കോഡാണ്. ഈ കോഡ് നശിപ്പിച്ചാൽ ലക്ഷത്തിലേറെ കോഡുകൾ പുതുതായി മാർക്കറ്റിലേക്ക് വരുകയും ചെയ്യും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News