ICICI Bank Alert: ബാങ്കിംഗ് നിയമങ്ങളില്‍ വന്‍ മാറ്റം വരുത്തി ICICI Bank. പുതിയ നിയമങ്ങള്‍ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ സാരമായി ബാധിക്കും.
ഐസിഐസിഐ ബാങ്ക് (ICICI Bank) ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് 2022 ഫെബ്രുവരി 10 മുതൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു.
മറ്റ് സേവനങ്ങൾ നടത്തുന്നതില്‍ തടസം നേരിട്ടാല്‍ ഉപഭോക്താക്കൾക്ക് കൂടിയ ഫീസ് നൽകേണ്ടിവരും .
പുതുയ നിയമം അനുസരിച്ച് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് നിയമങ്ങളി സാരമായ മാറ്റമാണ് വരുത്തിയിരിയ്ക്കുന്നത്. അതായത്, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ഇനി മുതല്‍ നിങ്ങളുടെ പോക്കറ്റിനെ ബാധിക്കും. ഫെബ്രുവരി 10 മുതൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളില്‍നിന്നും 500 രൂപ ക്യാഷ് അഡ്വാൻസിന് 2.50 % ചാര്‍ജ്ജ് ഈടാക്കും.
ചെക്ക് ബൗൺസാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന ഫീസും ബാങ്ക് വര്‍ദ്ധിപ്പിച്ചു. ചെക്ക് മടങ്ങുന്ന സാഹചര്യത്തില്‍ അടയ്‌ക്കേണ്ട മൊത്തം ബില്ലിന്‍റെ 2% (കുറഞ്ഞത് 500 രൂപ) ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു.
Also Read: Good News..!! ബാങ്ക് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത, HDFC ബാങ്ക് പലിശ നിരക്ക് പുതുക്കി
ഓട്ടോ ഡെബിറ്റ് റിട്ടേൺ ഫീയിലും ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്. ഓട്ടോ-ഡെബിറ്റ് റിട്ടേണുകളുടെ കാര്യത്തിൽ, ഉപഭോക്താക്കൾ ഇപ്പോൾ മൊത്തം കുടിശ്ശിക തുകയുടെ 2% (കുറഞ്ഞത് 500 രൂപ) നൽകേണ്ടിവരും.
"ഫെബ്രുവരി 10-22 മുതൽ നിങ്ങളുടെ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിന്‍റെ ഫീസ് ഘടന പരിഷ്കരിക്കും. MITC-യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, bit.ly/3qPW6wj സന്ദർശിക്കുക." ICICI Bank ഉപഭോക്താക്കൾക്ക് നല്‍കിയ സന്ദേശത്തില്‍ പറയുന്നു.
അതുകൂടാതെ, ICICI Bank, ലേറ്റ് പേയ്‌മെന്‍റ് ചാർജും (Late Payement Charge) വർദ്ധിപ്പിച്ചു, ഇത് മൊത്തം കുടിശ്ശിക തുകയെ ആശ്രയിച്ചിരിക്കുന്നു. 100 രൂപയിൽ താഴെയുള്ള ബില്ലുകൾക്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ നിന്ന് ഒരു പൈസ പോലും ഈടാക്കില്ല.
വിവിധ ബിൽ തുകകള്‍ക്കുള്ള ലേറ്റ് പേയ്‌മെന്‍റ് ചാർജുകൾ ചുവടെ:-
100 മുതൽ 500 രൂപ വരെ – 100 രൂപ
501 മുതൽ 5000 രൂപ വരെ - 500 രൂപ
5,001 മുതൽ 10,000 രൂപ വരെ - 750 രൂപ
10,001 മുതൽ 25,000 രൂപ വരെ - 900 രൂപ
10,001 മുതൽ 25,000 രൂപ വരെ - 1000 രൂപ
50,000 രൂപയ്ക്ക് മുകളിൽ - 1200 രൂപ
ഇതിനുപുറമെ, ഉപഭോക്താക്കൾ മേൽപ്പറഞ്ഞ നിരക്കുകൾക്ക് പുറമേ 50 രൂപയും ജിഎസ്ടിയും നൽകേണ്ടിവരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...