HDFC Bank Alert: HDFC ബാങ്കിന്‍റെ ഉപഭോക്താക്കൾക്കായി ഇതാ ഒരു വലിയ ഒരു സന്തോഷവാര്‍ത്ത. ബാങ്ക് ഈ ആഴ്ച സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്ക് പരിഷ്കരിച്ചു.
നിങ്ങളുടെ അക്കൗണ്ടിൽ സൂക്ഷിക്കുന്ന പ്രതിദിന ബാലൻസുകളുടെ അടിസ്ഥാനത്തിൽ സേവിംഗ്സ് ബാങ്ക് പലിശ കണക്കാക്കുമെന്നും ത്രൈമാസ ഇടവേളകളിൽ പലിശ നൽകുമെന്നും ബാങ്ക് പ്രസ്താവനയിൽ പറയുന്നു.
സ്വകാര്യ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാ ദാതാവായ എച്ച്‌ഡിഎഫ്‌സി ബാങ്ക്
(HDFC Bank) സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച വിവരം ബാങ്ക് വെബ്‌സൈറ്റിലൂടെയും അറിയിച്ചിട്ടുണ്ട്.
2022 ഫെബ്രുവരി 2 മുതൽ, സേവിംഗ്സ് ബാങ്ക് നിക്ഷേപ അക്കൗണ്ടുകൾക്കുള്ള പലിശ നിരക്ക് പരിഷ്കരിച്ചിരിക്കുന്നതായി ബാങ്ക് അതിന്‍റെ വെബ്‌സൈറ്റിൽ നല്‍കിയിരിയ്ക്കുന്ന ഒരു അറിയിപ്പില്‍ പറയുന്നു.
Also Read: Paytm LPG Offer: എൽപിജി ഗ്യാസ് സിലിണ്ടർ സൗജന്യമായി ലഭിക്കും! ചെയ്യേണ്ടത് ഇത്രമാത്രം
വിജ്ഞാപനമനുസരിച്ച്, 50 ലക്ഷം രൂപയിൽ താഴെ ബാലൻസുള്ള സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് ബാങ്ക് ഇപ്പോൾ പ്രതിവർഷം 3% പലിശയാണ് നൽകുന്നത്. കൂടാതെ, എച്ച്‌ഡിഎഫ്‌സി ബാങ്ക് 50 ലക്ഷം രൂപയിൽ കൂടുതലും 1,000 കോടിയിൽ താഴെയുമുള്ള സേവിംഗ്‌സ് അക്കൗണ്ട് ബാലൻസുകൾക്ക് പ്രതിവർഷം 3.50 ശതമാനവും 1,000 കോടി രൂപയിൽ കൂടുതലുള്ള സേവിംഗ്‌സ് അക്കൗണ്ട് ബാലൻസുകൾക്ക് 4.50% ആണ് പുതുക്കിയ പലിശ നിരക്ക്.
Also Read: Bank Alert: ഫെബ്രുവരി മുതല്‍ ഈ ബാങ്കിംഗ് നിയമങ്ങളില്‍ മാറ്റം, ആര്‍ക്കൊക്കെ ബാധകമാവും
എച്ച്‌ഡിഎഫ്‌സി ബാങ്ക് വർഷങ്ങളായി സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് പരിഷ്‌കരിച്ചിരുന്നു. ഇതിന് മുമ്പ് ഐസിഐസിഐ ബാങ്ക് സേവിംഗ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു.
ബാങ്കിൽ നിന്നുള്ള അപ്‌ഡേറ്റുകൾ പ്രകാരം, പുതിയ നിരക്കുകൾ 2022 ജനുവരി 12 മുതൽ പ്രാബല്യത്തിൽ വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...