ICICI Bank Special FD: ഐസിഐസിഐ ബാങ്ക് സ്പെഷ്യല്‍ സ്ഥിര നിക്ഷേപത്തില്‍ ചേരാന്‍ ഇനി 3 ദിവസം മാത്രം

ICICI Bank Golden Years FD scheme ല്‍  ചേരാന്‍ 2023 ഏപ്രിൽ 7 വരെ സമയമുണ്ട്.  ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 4, 2023, 06:35 PM IST
  • ICICI Bank Golden Years FD scheme ല്‍ ചേരാന്‍ 2023 ഏപ്രിൽ 7 വരെ സമയമുണ്ട്. ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നു.
ICICI Bank Special FD: ഐസിഐസിഐ ബാങ്ക് സ്പെഷ്യല്‍ സ്ഥിര നിക്ഷേപത്തില്‍ ചേരാന്‍ ഇനി 3 ദിവസം മാത്രം

ICICI Bank Special Fixed Deposit: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ   ICICI ബാങ്ക്   മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചിരുന്നു. 

2020 മെയ് 20-ന് മുതിർന്ന പൗരന്മാർക്കായി പ്രത്യേക  “ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്സ് എഫ്ഡി” ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പ്രോഗ്രാം  (ICICI Bank Golden Years FD fixed deposit  programme) ആരംഭിച്ചു.  ഈ സ്കീം അനുസരിച്ച്, മുതിർന്ന പൗരന്മാർക്ക് 0.10 അധിക പലിശ നിരക്ക് ലഭിക്കും. പ്രതിവർഷം നിലവിലുള്ള 0.50 ശതമാനം അധിക നിരക്കിന് പുറമെയാണ് സ്ഥിര നിക്ഷേപത്തിന്  0.50 ശതമാനം അധിക പലിശ ലഭിക്കുക. 

Also Read:  India Largest Railway Station: ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷന്‍!! രാജ്യത്തിന്‍റെ ഏത് ഭാഗത്തേയ്ക്കും ട്രെയിന്‍ ലഭിക്കും!! 

ബാങ്ക് പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച്  ഈ സ്കീമില്‍ ചേരാന്‍ 2023 ഏപ്രിൽ 7 വരെ സമയമുണ്ട്. അതായത്, ഈ അടിപൊളി പദ്ധതിയില്‍ പണം നിക്ഷേപിക്കാന്‍ വെറും 3 ദിവസങ്ങള്‍കൂടി മാത്രമാണ് ശേഷിച്ചിരിയ്ക്കുന്നത്. ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലാവധി 5 വർഷം 1 ദിവസം മുതല്‍ 10 വർഷം വരെയാണ്. 2 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ പ്രത്യേക പലിശ നിരക്ക്  ലഭിക്കുക.

Also Read:  Eclipe 2023: ഈ വര്‍ഷത്തെ സൂര്യ, ചന്ദ്ര ഗ്രഹണങ്ങള്‍ നിങ്ങളുടെ ജീവിതത്തെ എങ്ങിനെ സ്വാധീനിക്കും? 

'5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ' കാലാവധിയിൽ, സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്ക് സാധാരണ 0.50 ശതമാനം അധിക പലിശ നിരക്ക് കൂടാതെ, 0.10 ശതമാനം കൂടുതല്‍ ഈ പദ്ധതിയിലൂടെ നല്‍കുന്നു, ബാങ്ക് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.  

അതേസമയം, ഈ പദ്ധതിയില്‍ ചേര്‍ന്ന് കാലാവധി പൂര്‍ത്തിയാകും മുന്‍പ് തുക പിന്‍വലിച്ചാല്‍  2023 മാര്‍ച്ച്‌ 14 മുതല്‍ നിലവില്‍ വന്ന 1.00 ശതമാനം പിഴ നിരക്ക് ഈ പദ്ധതിയ്ക്കും ബാധകമായിരിയ്ക്കും.

ഈ പദ്ധതിയില്‍ നിക്ഷേപകന് ലോണ്‍ സൗകര്യം ലഭ്യമാണ്. അതായത്, മൂലധനത്തിന്‍റെയും സമാഹരിച്ച പലിശയുടെയും 90% വരെ ലോണ്‍ ലഭിക്കും.അതുകൂടാതെ, നിക്ഷേപകന് ബാങ്കില്‍നിന്ന്  കാർഡിനായി അപേക്ഷിക്കാം.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News