Amazon: ആമസോണിനെതിരായ കൈക്കൂലി ആരോപണം, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ആമസോൺ ഇന്ത്യയുടെ നിയമകാര്യ പ്രതിനിധികൾ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി (Bribe) നൽകിയെന്ന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.

Written by - Zee Malayalam News Desk | Last Updated : Sep 21, 2021, 05:13 PM IST
  • ഉദ്യോ​ഗസ്ഥർക്ക് കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ട് ആമസോണിന് (Amazon) നേരത്തെ പരാതി ലഭിച്ചിരുന്നു.
  • ആരോപണത്തെ ​ഗൗരവമായി കാണുന്നുവെന്ന് ആമസോൺ കഴിഞ്ഞ ദിവസം പ്രതികരിച്ചു.
  • ഇതേക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും ആമസോണ്‍ വ്യക്തമാക്കിയിരുന്നു.
  • ആരോപണത്തെ തുടർന്ന് കമ്പനിയുടെ സീനിയർ കോർപറേറ്റ് കൗൺസൽ രാഹുൽ സുന്ദരം അവധിയിൽ പ്രവേശിച്ചു.
Amazon: ആമസോണിനെതിരായ കൈക്കൂലി ആരോപണം, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പ്രമുഖ  ഇ-കൊമേഴ്സ് (E-Commerce) കമ്പനിയായ ആമസോൺ ഇന്ത്യയുടെ നിയമകാര്യ പ്രതിനിധികൾ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി (Bribe) നൽകിയെന്ന ആരോപണം അന്വേഷിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ (Central Government). ഉദ്യോ​ഗസ്ഥർക്ക് കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ട് ആമസോണിന് (Amazon) നേരത്തെ പരാതി ലഭിച്ചിരുന്നു. പേര് വെളിപ്പെടുത്താതെയുള്ള പരാതിയാണ് ലഭിച്ചിരുന്നത്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് (Online Portal) ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

​ഗുരുതരമായ ആരോപണമാണ് ആമസോണിനെതിരെ ഉണ്ടായിരിക്കുന്നത്. ആരോപണത്തെ ​ഗൗരവമായി കാണുന്നുവെന്ന് ആമസോൺ കഴിഞ്ഞ ദിവസം പ്രതികരിച്ചിരിന്നു. കൂടാതെ ഇതേക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും ആമസോണ്‍ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെയാണ് ആമസോണിന്റെ പ്രതികരണം.

Also Read: Jobs in Amazon: 55,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി ഓൺലൈൻ ഷോപ്പിംഗ് ഭീമൻ ആമസോണ്‍

ആമസോൺ അന്വേഷണം നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ആമസോണ്‍ ലീഗല്‍ ഫീസായി നല്‍കിയ തുകയില്‍ ഒരുഭാഗം നിയമകാര്യ പ്രതിനിധികള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിക്കായി നല്‍കിയെന്നാണ് പരാതി.

Also Read: Amazon: വമ്പൻ ഓഫറുകള്‍, ആമസോൺ ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് നാളെ തുടക്കം

ആരോപണത്തെ തുടർന്ന് കമ്പനിയുടെ സീനിയർ കോർപറേറ്റ് കൗൺസൽ രാഹുൽ സുന്ദരം അവധിയിൽ പ്രവേശിച്ചതായും കമ്പനി അറിയിച്ചു. വിദേശത്ത് സർക്കാരുദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന തരത്തിലുള്ള ആരോപണം അമേരിക്കൻ കമ്പനി വളരെ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്.

Also Read: Amazon CEO സ്ഥാനത്തുനിന്നും ജെഫ് ബെസോസ് ഇന്ന് പടിയിറങ്ങുന്നു

അതേസമയം, ഈ വിഷയം സർക്കാരിന്റെ (Government) വിശ്വാസ്യതയുമായി ബന്ധപ്പെട്ടതാണെന്നും സർക്കാരിന്റെ എല്ലാ തലങ്ങളിലുമുള്ള അഴിമതി ഇല്ലാതാക്കാനുള്ള ലക്ഷ്യത്തിന് എതിരാണെന്നും വ്യാപാരികളുടെ സംഘടനയായ (Traders Union) സിഎഐടി പറഞ്ഞു. വിഷയത്തിൽ സിബിഐ (CBI) അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുകൾ പരസ്യപ്പെടുത്തണമെന്നും അവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News