Gold Price Today : ഇന്നലെ കുത്തനെ വർധന ഇന്ന് ശാന്തം; ഇന്നത്തെ സ്വർണവില പരിശോധിക്കാം

Gold Rate Today Kerala : നാളുകൾക്ക് ശേഷമാണ് സ്വർണവില കഴിഞ്ഞ ദിവസം കുത്തനെ വർധിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jul 9, 2023, 03:01 PM IST
  • സ്വർണവിലയിൽ മാറ്റമില്ലാതെ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്
  • വെള്ളിയിലും വില മാറ്റമില്ല
Gold Price Today : ഇന്നലെ കുത്തനെ വർധന ഇന്ന് ശാന്തം; ഇന്നത്തെ സ്വർണവില പരിശോധിക്കാം

Gold Price Today Kerala : ജൂലൈ മാസത്തിലെ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഗ്രാമിന് പത്ത് രൂപ വീതം വിലയേറിയും കുറിഞ്ഞ നിന്നിരുന്ന സംസ്ഥാനത്തെ വ്യാപാരത്തിൽ കഴിഞ്ഞ ദിവസം പവന് 320 രുപയാണ് കുത്തനെ വർധിച്ചത്. അതേസമയം ഇന്ന് വിലയിൽ മാറ്റമില്ലാതെ സംസ്ഥാനത്ത് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ജൂലൈ ഒമ്പത് ഞായറാഴ്ച ഒരു ഗ്രാം സ്വർണത്തിന് 5455 രൂപയാണ് വില. പവന് 43,640 രൂപ എന്ന നിരക്കിലാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്.

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയ്ക്കും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 76.70 രൂപയാണ്. കഴിഞ്ഞ ദിവസം ഗ്രാമിന് ഒരു രൂപ വർധിച്ചിരുന്നു.

ALSO READ : Gold Rate Today : സ്വർണത്തിന് കുത്തനെ വില കൂടി; പവന് വർധിച്ചത് 320 രൂപ

ജൂലൈ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ജൂലൈ 1 - 43,320

ജൂലൈ 2 - 43,320

ജൂലൈ 3- 43,240

ജൂലൈ 4 -43,320

ജൂലൈ 5 - 43,320

ജൂലൈ 6 - 43,400

ജൂലൈ 7 - 43,320

ജൂലൈ 8 - 43,640

ജൂലൈ 9- 43,640

ജൂലൈ മാസത്തിലും സ്വർണവില വർധിച്ചും കുറഞ്ഞും നിൽക്കുന്ന സ്ഥിതിയാണ് ആദ്യ ആഴ്ച പിന്നിടുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. സ്വർണത്തിന് 20 രൂപ വർധിച്ചുകൊണ്ടാണ് ജൂലൈ മാസത്തിലെ സ്വർണവ്യാപാരം ആരംഭിച്ചത്. തുടർന്ന് രണ്ടാം തീയതി മാറ്റമില്ലാതെ വ്യാപാരം തുടരുകയായിരുന്നു. ശേഷം മൂന്നാം തീയതി ആശ്വാസമായി സ്വർണവില ഗ്രാമിന് പത്ത് രൂപ കുറഞ്ഞു. എന്നാൽ അതേ പത്ത് രൂപ നാലാം തീയതി വർധിക്കുകയും ചെയ്തു. അഞ്ചാം തീയതി സ്വർണവിലയിൽ മാറ്റമില്ലായിരുന്നെങ്കിലും ജൂലൈ ആറിന് സ്വർണത്തിന്റെ പവന് 80 രൂപ കൂടി.

ആ കൂടിയത് തൊട്ടടുത്ത ദിവസം ഇടിഞ്ഞെങ്കിലും ഇന്നലെ ജൂലൈ എട്ടിന് സ്വർണവില കുത്തനെ വർധിക്കുകയായിരുന്നു. പവന് 320 രൂപയാണ് വർധിച്ചത്. ജൂലൈ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സ്വർണ്ണ നിരക്കാണ് ഇത്. തുടർന്ന് അതേ നിരക്കിലാണ് ഇന്ന് സ്വർണ വിൽപന പുരോഗമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News