കൊച്ചി: സ്വർണവില പവന് 80 രൂപ വർധിച്ചു ഇതോടെ നിലവിൽ ഒരു പവൻ സ്വർണത്തിന് 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയായി. കഴിഞ്ഞ ദിവസം സ്വർണ്ണത്തിന് വില കുറഞ്ഞിരുന്നു. 88 രൂപയാണ് കുറഞ്ഞത്.
അതേസമയം 24 ക്യാരറ്റ സ്വർണ്ണത്തിന് ഗ്രാമിന് 4,997-ൽ നിന്ന് 5,007 രൂപയും, പവന് 39,976-ൽ നിന്ന് 40,056 രൂപയുമാണ് ഇന്നത്തെ വില.
അതേസമയം ആഗോള വിപണിയില്‍ സ്വർണ വിലയില്‍ കാര്യമായ വ്യതിയാനങ്ങളൊന്നുമില്ല.
രാജ്യത്ത് പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 0.3 ശതമാനം വിലകുറഞ്ഞ് 49,131 രൂപയിലെത്തി. എന്നാല്‍ കഴിഞ്ഞ ദിവസം പത്തു ഗ്രാമിന് 45,800 രൂപയും 100 ഗ്രാമിന് 4,58,000 രൂപയുമായിരുന്നു വിപണിയിലെ വില. ഫെബ്രുവരി ഒന്നിന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന് 1800 രൂപ കുറഞ്ഞിരുന്നു.
പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിക്കുകയും ചെയ്തു. കേന്ദ്ര ബജറ്റിന് പിന്നാലെ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഒരുമാസം മുന്‍പ് മുതല്‍ വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും സ്വര്‍ണ വില കൂടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...