തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണത്തിന് വില ഉയരുന്നത്. 320 രൂപയാണ് ഇന്ന് പവന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,600 രൂപയാണ്. മൂന്ന് ദിവസം കൊണ്ട് 560 രൂപയാണ് സ്വർണത്തിന് ഉയർന്നത്. ഇന്നലെ 160 രൂപ ഉയർന്നിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപ ഉയർന്നു. ജനുവരി 13ന് 20 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വിപണി വില 5200 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 35 രൂപ ഉയർന്നു. ഇന്നലെ 15 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4300 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിരിക്കുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. ഇതോടെ വിപണി വില 75 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Gold Smuggling: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; പിടികൂടിയത് 84 ലക്ഷം രൂപയുടെ സ്വർണം!
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.404 കിലോ സ്വർണമാണ് രണ്ട് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥർ മലപ്പുറം സ്വദേശി ജാബിർ, ഷാലുമോൻ ജോയി എന്നിവരെ കസ്റ്റഡിയിൽ എടുത്തു. ഇവർ ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്നാണ് എത്തിയത്.
സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇവർ കടത്താൻ ശ്രമിച്ചത്. ഇതിനിടെ 14 ലക്ഷം രൂപ വിലവരുന്ന 281.88 ഗ്രാം സ്വർണ്ണ മിശ്രിതവുമായി മറ്റൊരു മലപ്പുറം സ്വദേശി കൂടി വെള്ളിയാഴ്ച കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായിരുന്നു. മലപ്പുറം സ്വദേശിയായ മുഹമ്മദാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാൾ സ്വർണ്ണം അരപ്പട്ടയുടെ രൂപത്തിലാക്കി ജീൻസിനുള്ളിൽ തുന്നി വച്ചാണ് കടത്താൻ ശ്രമിച്ചത്. മുഹമ്മദ് ദുബായിൽ നിന്നുമാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്.
സ്വർണം വിവിധ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്തുന്നത് കൂടിവരുന്നതിനെ തുടർന്നാണ് വിമാനത്താവളങ്ങളില്‍ കസ്റ്റംസ് അധികൃതർ നിരീക്ഷണം ശക്തമാക്കിയത്. മുഹമ്മദിന്റെ പെരുമാറ്റ രീതിയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...