Gold Rate Today : സ്വർണവില ഇനിയും കൂടുമോ? ഇന്നത്തെ വില ഇങ്ങനെ

Kerala Gold Rate Today 18th February 2024 : കഴിഞ്ഞ രണ്ട് ദിവസം സ്വർണവില ഉയർന്നിരുന്നു. 

Written by - Jenish Thomas | Last Updated : Feb 18, 2024, 01:23 PM IST
  • ഒരു ഗ്രാം സ്വർണത്തിന്റെ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന വില 5,720 രൂപയാണ്.
  • പവന്റെ വില 45,760 രൂപയാണ്.
Gold Rate Today : സ്വർണവില ഇനിയും കൂടുമോ? ഇന്നത്തെ വില ഇങ്ങനെ

Kerala Gold Price Today 18.02.2024 : കുറഞ്ഞ സ്വർണവില വർധിക്കുമോ എന്ന് ആശങ്ക. കഴിഞ്ഞ രണ്ട് ദിവസമായി ഉയർന്ന സ്വർണവില ഇന്ന് ഫെബ്രുവരി 18-ാം തീയതി ഞായറാഴ്ച മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം 45,000ത്തിലേക്ക് താഴ്ന്ന പൊന്നിന്റെ വില ഇനി വർധിക്കുമോ എന്ന ആശങ്കയാണ് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ. നിലവിൽ 46,000ത്തിന് താഴെ പവന്റെ വില തുടരുന്നതിന് ആശ്വാസത്തിലാണ് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ.

ഏറെനാളുകൾക്ക് ശേഷം ഈ ഫെബ്രുവരി 14നാണ് സംസ്ഥാനത്തെ സ്വർണവില 45,000ത്തിലേക്കെത്തിയത്. തുടർന്ന് അടുത്ത ദിവസവും സ്വർണത്തിന്റെ വില ഇടിഞ്ഞു. എന്നാൽ അതിന് പിന്നാലെ ഫെബ്രുവരി 16നും 17നും സ്വർണവില തിരകെ കയറി. ഇത് പൊന്നിന്റെ വില വീണ്ടും 46,000ത്തിലേക്കെത്തുമോ എന്ന ആശങ്കയാണ് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ സൃഷ്ടിക്കുന്നത്.

ഇന്നത്തെ സ്വർണവില

ഇന്ന് ഫെബ്രുവരി 18ന് ഒരു ഗ്രാം സ്വർണത്തിന്റെ രേഖപ്പെടുത്തിയിരിക്കുന്ന വില 5,720 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 45,760 രൂപയാണ്.

ALSO READ : Gold Rate Today : ഇന്നും സ്വർണവില കൂടി; കുറഞ്ഞെതെല്ലാം അതേപോലെ വർധിക്കുമോ?

ഫെബ്രുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ഫെബ്രുവരി 1 - 46,520 രൂപ (120 രൂപ കൂടി)

ഫെബ്രുവരി 2 - 46,640 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന് നിരക്ക്) (120 രൂപ കൂടി)

ഫെബ്രുവരി 3 - 46,480 രൂപ (160 രൂപ കൂടി)

ഫെബ്രുവരി 4 - 46,480 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 5- 46,360 രൂപ (120 രൂപ കുറഞ്ഞു)

ഫെബ്രുവരി 6 - 46,200 രൂപ (160 രൂപ കുറഞ്ഞു)

ഫെബ്രുവരി 7- 46,400 രൂപ (200 രൂപ കൂടി)

ഫെബ്രുവരി 8- 46,400 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 9 - 46,320 രൂപ (80 രൂപ കുറഞ്ഞു)

ഫെബ്രുവരി 10 - 46,160 രൂപ  (160 രൂപ കുറഞ്ഞു)

ഫെബ്രുവരി 11 - 46,160 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 12 - 46,160 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 13 - 46,080 രൂപ (80 രൂപ കുറഞ്ഞു)

ഫെബ്രവുരി 14 - 45,600 രൂപ (480 രൂപ കുറഞ്ഞു)

ഫെബ്രുവരി 15 - 45,520 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ് നിരക്ക്, 80 രൂപ കുറഞ്ഞു)

ഫെബ്രുവരി 16 - 45,680 രൂപ (160 രൂപ കൂടി)

ഫെബ്രുവരി 17 - 45,760 രൂപ (80 രൂപ കൂടി)

ഫെബ്രുവരി 18 - 45,760 രൂപ (വിലയിൽ മാറ്റമില്ല)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News