തിരുവനന്തപുരം: റേഷൻ കാർഡ് (Ration Card) ഇനി ശരിക്കും കാർഡ് ആകുന്നു. വെറും കാർഡ് അല്ല സ്മാർട്ട് കാർഡ് (Smart Card). റേഷൻ 'കാർഡ്' എന്നാണ് പറയുന്നതെങ്കിലും പുസ്തക രൂപത്തിലാണ് നാളുകളായി നമുക്ക് റേഷൻ (Ration) കാർഡുകൾ ലഭ്യമാകുന്നത്.
എടിഎം രൂപത്തിലുള്ള സ്മാർട്ട് കാർഡ് കേരളപ്പിറവി ദിനമായ നവംബർ ഒന്ന് (November 1) മുതൽ ആദ്യഘട്ട വിതരണം ആരംഭിക്കും. 25 രൂപ ഫീസ് കൊടുത്താൽ മതി ഈ സ്മാർട്ട് കാർഡിലേക്ക് മാറാൻ. അതേസമയം, മുൻഗണന വിഭാഗത്തിന് ഈ സേവനം സൗജന്യമായിരിക്കുമെന്നാണ് സിവിൽ സപ്ലൈസ് (Civil Supplies) മന്ത്രി ജി ആർ അനിൽ (GR Anil) അറിയിക്കുന്നത്.
Also Read: Ration Card ലഭിക്കാനായി ഇനി കാത്തിരിക്കേണ്ട, E-Ration Card സ്വയം പ്രിന്റ് എടുക്കാം
റേഷൻ കാർഡിന്റെ മുൻവശത്തായി കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് (Barcode) എന്നിവയുണ്ടാകും. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതികരിച്ചോ, എല്‍പിജി (LPG) കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പിറകില്‍.
Also Read: Ration Card ഉടമകൾക്ക് പ്രധാന വാർത്ത! 4 മാസത്തെ സൗജന്യ റേഷനോടൊപ്പം ഈ ആനുകൂല്യങ്ങളും
താലൂക്ക് സപ്ലൈ ഓഫീസിലോ, സിവില്‍ സപ്ലൈസ് പോര്‍ട്ടലിലോ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാം. കാര്‍ഡിന് അംഗീകാരം ലഭിച്ചാല്‍ സിവില്‍ സപ്ലൈസ് സൈറ്റില്‍ നിന്നും പിഡിഎഫ് പ്രിന്‍റെടുത്തും, സപ്ലൈ ഓഫീസില്‍ നിന്നും സ്മാര്‍ട്ട് കാര്‍ഡ് നേരിട്ട് കൈപ്പറ്റിയോ ഉപയോഗിക്കാം. തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാമെന്നതും യാത്രകളിൽ കരുതാമെന്നതും ഈ കാര്‍ഡിന്‍റെ ഒരു പ്രധാന ഗുണമാണ്.
Also Read: Ration Card Updates: റേഷൻ കാർഡിൽ ഇപ്രകാരം ചേർക്കാം കുടുംബത്തിലെ പുതിയ അംഗത്തിന്റെ പേര്
ടി.എസ്.ഒ. ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിങ് ഇൻസ്പെക്ടർ എന്നിവരുടെ ഫോൺ നമ്പറും (Phone Number) കാർഡിൽ രേഖപ്പെടുത്തും. മുൻഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്ത ഇ-റേഷൻ (E-Ration Card) കാർഡ് പരിഷ്കരിച്ചാണ് സ്മാർട്ട് കാർഡ് ഇറക്കുന്നത്. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് വരുന്നതോടെ റേഷന്‍ കടകളിലെ ഇ-പോസ് (Epos) യന്ത്രങ്ങളില്‍ ഇനി ക്യൂആര്‍ കോഡ് സ്കാനറും (QR code scanner) ഉണ്ടാകും. കടകളിൽ ഇ-പോസ് മെഷീനൊപ്പം ക്യു.ആർ കോഡ് സ്കാനറും വെക്കും. സ്കാൻ ചെയ്യുമ്പോൾ വിവരങ്ങൾ സ്‌ക്രീനിൽ തെളിയും. റേഷൻ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലിൽ ലഭിക്കുന്ന രീതിയിലാണ് പ്രവർത്തനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.