Cognizant CEO: ഇൻഫോസിസ് മുൻ പ്രസിഡൻറ് എസ് രവികുമാർ കോഗ്നിസന്റ് സിഇഒ ആകും

കമ്പനിയുടെ മുൻ സിഇഒ ഹംഫ്രീസ് മാർച്ച് 15 വരെ പ്രത്യേക ഉപദേഷ്ടാവായി തുടരുമെന്ന് കോഗ്നിസൻറിന്റെ പ്രസ്താവനയിൽ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Jan 13, 2023, 03:10 PM IST
  • ഇൻഫോസിസിൽ 20 വർഷമായി വിവിധ മേഖലകളിൽ രവികുമാർ പ്രവർത്തിച്ച് വരികയാണ്
  • ആഗോള വ്യവസായ വിഭാഗങ്ങളിലുള്ള ഇൻഫോസിസിൻറെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിത്വം
  • ഒക്ടോബറിൽ ഇൻഫോസിസിൽ നിന്ന് രാജിവെച്ച കുമാർ കോഗ്നിസന്റ് അമേരിക്കയുടെ പ്രസിഡന്റായി
Cognizant CEO: ഇൻഫോസിസ് മുൻ പ്രസിഡൻറ് എസ് രവികുമാർ കോഗ്നിസന്റ് സിഇഒ ആകും

ഇൻഫോസിസ് മുൻ പ്രസിഡൻറ് എസ് രവികുമാർ കോഗ്നിസന്റ് ടെക്‌നോളജി സൊല്യൂഷൻസ് കോർപ്പറേഷൻ സിഇഒ  ആകും. ബ്രയാൻ ഹംഫ്രീസിൻറെ പിൻഗാമിയായാണ് രവികുമാറിൻറെ നിയമനം. ഒക്ടോബറിൽ ഇൻഫോസിസിൽ നിന്ന് രാജിവെച്ച കുമാർ കോഗ്നിസന്റ് അമേരിക്കയുടെ പ്രസിഡന്റായി ചേരുകയായിരുന്നു.

അതേസമയം കമ്പനിയുടെ മുൻ സിഇഒ ഹംഫ്രീസ് മാർച്ച് 15 വരെ പ്രത്യേക ഉപദേഷ്ടാവായി തുടരുമെന്ന് കോഗ്നിസൻറിന്റെ പ്രസ്താവനയിൽ പറയുന്നു. ഇൻഫോസിസിൽ 20 വർഷമായി വിവിധ മേഖലകളിൽ പ്രവർത്തിച്ച് വന്ന രവികുമാർ 2016 ജനുവരി മുതൽ 2022 ഒക്ടോബർ വരെയാണ് ഇൻഫോസിസിൽ പ്രസിഡൻറിൻറെ പദവി വഹിച്ചത്.

ALSO READ: ഇനി ഷോർട്സിൽ നിന്നും വരുമാനം; കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് കൂടുതൽ വരുമാനം നേടാൻ അവസരം

ആഗോള വ്യവസായ വിഭാഗങ്ങളിലുള്ള ഇൻഫോസിസ് ഗ്ലോബൽ സർവീസസ് ഓർഗനൈസേഷനെ രവി കുമാർ നയിച്ചു. ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സേവനങ്ങൾ, എഞ്ചിനീയറിംഗ് സേവനങ്ങൾ, ഡാറ്റ അനലിറ്റിക്‌സ്, ക്ലൗഡ്, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. കമ്പനിയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ച വ്യക്തിത്വങ്ങളിൽ ഒരാൾ കൂടിയാണ് രവികുമാർ. 

ട്രാൻസ് യൂണിയൻ, സോഫ്‌റ്റ്‌വെയർ സേവന ദാതാക്കളായ ഡിജിമാർക്ക് കോർപ്പറേഷൻ എന്നിവയുടെ ബോർഡുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ശിവാജി സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദവും സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും (എംബിഎ) പൂർത്തിയാക്കി അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്.

 രവികുമാറിനെ പുതിയ സിഇഒ ആയി നിയമിച്ചതിന് പുറമെ, ബോർഡ് അംഗമായ സ്റ്റീഫൻ ജെ റോഹ്‌ലെഡറെ ബോർഡിന്റെ ചെയർമാനായി തിരഞ്ഞെടുത്തതായും കോഗ്നിസന്റ് അറിയിച്ചു. മുൻ ചെയർ മൈക്കൽ പാറ്റ്‌സലോസ്-ഫോക്സും ഒരു സ്വതന്ത്ര ഡയറക്ടറായി ബോർഡിൽ തുടരും. ഇതുകൂടാതെ, സൂര്യ ഗുമ്മാഡി കോഗ്നിസന്റ് അമേരിക്കയുടെ പുതിയ പ്രസിഡന്റായിരിക്കുമെന്നും കോഗ്നിസന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News