Financial Changes from 1 October: ഒക്ടോബര്‍ ഒന്നാം തിയതി മുതലുള്ള സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്,നിങ്ങളെ എങ്ങിനെ ബാധിക്കും? അറിയാം

ഒക്ടോബര്‍  1 മുതല്‍  ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന ചില  സാമ്പത്തിക കാര്യങ്ങളില്‍  പ്രധാനപ്പെട്ട മാറ്റങ്ങള്‍  വരികയാണ്‌.  ബാങ്ക് ഇടപാടുകള്‍ മുതല്‍ LPG വില വരെ മാറും.  

Written by - Zee Malayalam News Desk | Last Updated : Sep 29, 2021, 12:15 PM IST
  • ഒക്ടോബര്‍ 1 മുതല്‍ ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന ചില സാമ്പത്തിക കാര്യങ്ങളില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരികയാണ്‌.
  • ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, LPG സിലിണ്ടര്‍ വില, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളിലാണ് മുഖ്യമായും മാറ്റങ്ങള്‍ വരുന്നത്.
  • ഈ മാറ്റങ്ങള്‍ സാധാരണക്കാരനായ ഒരു വ്യക്തിയുടെ ജീവിതത്തെ സാരമായി ബാധിക്കും
Financial Changes from 1 October: ഒക്ടോബര്‍ ഒന്നാം തിയതി മുതലുള്ള  സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്,നിങ്ങളെ എങ്ങിനെ ബാധിക്കും? അറിയാം

Financial Changes from 1 October: ഒക്ടോബര്‍  1 മുതല്‍  ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന ചില  സാമ്പത്തിക കാര്യങ്ങളില്‍  പ്രധാനപ്പെട്ട മാറ്റങ്ങള്‍  വരികയാണ്‌.  ബാങ്ക് ഇടപാടുകള്‍ മുതല്‍ LPG വില വരെ മാറും.  

ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, LPG സിലിണ്ടര്‍ വില, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളിലാണ് മുഖ്യമായും മാറ്റങ്ങള്‍ വരുന്നത്.  ഈ മാറ്റങ്ങള്‍  സാധാരണക്കാരനായ ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങിനെയാണ് ബാധിക്കുക  എന്ന്  നോക്കാം ... 

LPG സിലിണ്ടര്‍ വില

ഒക്ടോബര്‍ 1 ന്  പെട്രോളിയം കമ്പനികള്‍ ഗാര്‍ഹിക, വ്യാവസായിക  ആവശ്യങ്ങള്‍ക്കായുള്ള LPG യുടെ വില പ്രസിദ്ധപ്പെടുത്തും. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍  LPG യുദ് വിലയില്‍ കനത്ത  മാറ്റം പ്രതീക്ഷിക്കാം.  പാചക വാതക വിലയില്‍  സിലിണ്ടറിന്  100 രൂപ  വരെ  വര്‍ദ്ധിക്കുമെന്നാണ് സൂചനകള്‍.  

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ (ബ്രെന്‍റ്  ക്രൂഡ് ) വില ബാരലിന്  80 ഡോളറെന്ന നിരക്കില്‍ എത്തുകയാണ്.  കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മുന്‍പ്  2018 ഒക്ടോബര്‍ മാസത്തില്‍ ബാരലിന് 78.24 ഡോളറെന്ന റെക്കോര്‍ഡ്  വിലയില്‍  ക്രൂഡ് ഓയില്‍  എത്തിയിരുന്നു.  ക്രൂഡ് ഓയില്‍ വിലക്കയറ്റം  സാധാരണക്കാരുടെ അടുക്കളയെ  ബാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  

പെട്രോള്‍ ഡീസല്‍ വില

അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്ന   സാഹചര്യത്തില്‍  രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയും (Fuel Price)  ഉയരും.  ഇന്ധന വില ഉയരുമ്പോള്‍ അത് നിത്യോപയോഗ സാധനങ്ങളുടെ വിലയെ സാരമായി ബാധിക്കും എന്നത് വസ്തുതയാണ്. 

Also Read:  Fuel Price Today in Kerala: 72 ദിവസത്തിന് ശേഷം പെട്രോൾവില കൂടി, തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ

FSSIAI രജിസ്‌ട്രേഷന്‍ നമ്പര്‍

 ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന എല്ലാ കടയുടമകള്‍ക്കും,  ഭക്ഷണ ബില്ലിലും  എഫ്എസ്എസ്എഐ (Food Safety and Standards Authority of India - FSSIAI) രജിസ്‌ട്രേഷന്‍ നമ്പര്‍  ഒക്ടോബര്‍ 1 മുതല്‍  നിര്‍ബന്ധമാക്കി. ബില്ലില്‍  FSSIAI രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലാത്ത കടയുടമകള്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകും. ജയില്‍ ശിക്ഷവരെ  ലഭിച്ചേക്കാം.

പഴയ ചെക്ക് ബുക്കുകള്‍ ഉപയോഗശൂന്യം

ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് (OBC), യൂനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ക്ക് ഒക്ടോബര്‍  മുതല്‍ സാധുതയുണ്ടാവുകയില്ല. മറ്റ് ബാങ്കുകളുമായി ഈ ബാങ്കുകളുടെ ലയന പ്രക്രിയകള്‍ പൂര്‍ത്തിയായി കഴിഞ്ഞതിനാല്‍ ഉപയോക്താക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണം. അക്കൗണ്ട് ഉടമകളുടെ അക്കൗണ്ട് നമ്പറുകള്‍, ചെക്ക് ബുക്കുകള്‍, IFSC കോഡ്, എംഐസിആര്‍ കോഡ് എന്നിവയില്‍ മാറ്റമുണ്ടായിട്ടുണ്ട്.

പെന്‍ഷന്‍ നിയമങ്ങളില്‍ മാറ്റം 

ഒക്ടോബര്‍ മുതല്‍  ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റമുണ്ടാകും. 80 വയസിനോ അതിന് മുകളിലോ പ്രായമുള്ള രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടുത്ത മാസം മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസുകളിലെ ജീവന്‍ പ്രമാണ്‍ സെന്റേര്‍സ് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്‌സ് സമര്‍പ്പിക്കാന്‍ സാധിക്കും. ഇതിനായി നിശ്ചയിച്ചിരിക്കുന്ന സമയ പരിധി നവംബര്‍ 30 ആണ്. 

Also Read: Post Office: എടിഎം കാർഡ്, പണമിടപാട് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം, അറിയേണ്ടതെല്ലാം

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ മാറ്റം

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുമായി ബാധപ്പെട്ട നിയമങ്ങളില്‍ മാറ്റം. പുതിയ നിയമങ്ങള്‍ പ്രകാരം മ്യൂച്വല്‍ ഫണ്ട് ഹൗസുകളിലെ ജൂനിയര്‍ ജീവനക്കാര്‍ക്ക് അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് ബാധകമാണ്. 2021 ഒക്ടോബര്‍ മുതല്‍ എംഎസ്‌സി കമ്പനികളിലെ ജൂനിയര്‍ ജീവനക്കാര്‍ അവരുടെ വേതനത്തിന്‍റെ  10% മ്യൂച്വല്‍ ഫണ്ട് യൂനിറ്റുകളില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. 2023 ഒക്ടോബര്‍ 1 മുതല്‍ നിക്ഷേപ വിഹിതം ശമ്പളത്തിന്‍റെ  20% ആയിരിയ്ക്കും.  

ഓട്ടോ ഡെബിറ്റ് പെയ്‌മെന്‍റില്‍ മാറ്റം

ഒക്ടോബര്‍ 1 മുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട പെയ്‌മെന്‍റുകളുടെ നിയമത്തില്‍ മാറ്റമുണ്ടാകും. പുതിയ നിയമപ്രകാരം  ഉപയോക്താക്കളുടെ വിവരങ്ങള്‍ നല്‍കാതെ ബാങ്കിന് ഓട്ടോ പെയ്‌മെന്‍റുകളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം കുറയ്ക്കുവാന്‍ സാധിക്കുകയില്ല. ബാങ്ക് മുന്‍കൂറായി ഇത് സംബന്ധിച്ച വിവരങ്ങള്‍ നിങ്ങളെ അറിയിച്ചതിന് ശേഷമായിരിക്കും ബാങ്ക് അക്കൗണ്ടില്‍ നിന്നും തുക കിഴിയ്ക്കുക. അക്കൗണ്ട് ഉടമയുടെ അനുമതിയും  ഇതിനാവശ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News