Best Crorepati Tips: കോടീശ്വരനായിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല അല്ലെ. ഒരു വിലകൂടിയ കാറോ ആഡംബര വീടോയൊക്കെ സ്വന്തമാക്കാൻ ആഗ്രഹമില്ലാത്തവർ വിരളം. പലർക്കും ഇതൊരു സ്വപ്നം മാത്രമാണ്. വെറുതെ അങ്ങനെയൊക്കെ ഒന്ന് മനസിൽ വിചാരിക്കും പിന്നെ പതിവുപോലെ നിത്യവൃത്തിക്കായുള്ള ഓട്ടത്തിൽ തിരക്കിലാവുകയും ചെയ്യും. എന്നാൽ നിങ്ങൾക്കറിയാമോ ഒരു കോടീശ്വരനാകുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല എന്നത്. ഇതിനായി വേണ്ടത് ശക്തമായ തീരുമാനവും ഇച്ഛാശക്തിയും മാത്രമാണ്. ശരിക്കും പറഞ്ഞാൽ ഒരു കാര്യം മനസിൽ ഉറപ്പിച്ചാൽ അത് നടക്കും എന്നു പറയുന്നതുപോലെ ഇതും നടക്കും. ഇതിനായി നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ വരുമാനം ശരിയായ രീതിയിൽ ഉപയോഗിക്കുക എന്നതാണ്.
Also Read: രാജ്യത്ത് പുതിയ ഇൻഷുറൻസ് ബോണ്ട് ഉടൻ വരും, പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി
ഈ 5 വഴികൾ കോടീശ്വരനാകാനുള്ള നിങ്ങളുടെ ആഗ്രഹത്തെ സഫലമാക്കും
1. ആദ്യമായി നിങ്ങൾ നിങ്ങളുടെ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത തുക സേവിംഗ്സിനായി മാറ്റിവെയ്ക്കുക. അത് ശരിക്കും ഭാവിയിലേക്കായി വേണം നീക്കിവയ്ക്കാൻ.
2. രണ്ടാമതായി നിങ്ങൾ നിങ്ങളുടെ ചെലവുകൾ ഒന്ന് നിയന്ത്രിക്കണം. അതായത് ആവശ്യമുള്ളപ്പോൾ മാത്രം പണം ചെലവാക്കുക. ഇങ്ങനെയായാൽ നിങ്ങൾക്ക് ഒരു തുക വലിയ ബുദ്ധിമുട്ടില്ലാത്ത നീക്കിവയ്ക്കാൻ കഴിയും. ഇതിനായി പണം ചെലവാക്കുന്നതിന് മുൻപ് ഒരു ബജറ്റ് തയ്യാറാക്കിയാൽ മതിയാകും.
Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
3. സേവിംഗ്സിനായി മാറ്റിവയ്ക്കുന്ന തുക സുരക്ഷിത സ്ഥലത്ത് നിക്ഷേപിക്കുക. ഇതിനായി നിങ്ങൾക്ക് SIP അല്ലെങ്കിൽ SEP തിരഞ്ഞെടുക്കാം. ഇതിൽ നിങ്ങൾക്ക് മൂലധനത്തോടൊപ്പം നല്ലൊരു തുക ലാഭമായും കിട്ടും.
4. പണം എവിടെയെങ്കിലും നിക്ഷേപിക്കുന്നതിന് മുൻപ് ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടുന്നത് നല്ലതായിരിക്കും. ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ പണം എവിടെ, എങ്ങനെ നിക്ഷേപിക്കണം എന്നതിൽ ഒരു വ്യക്തത ലഭിക്കും.
Also Read: Shani Gochar 2023: ശനി കുംഭ രാശിയിലേക്ക്: ഈ 3 രാശിക്കാർ സൂക്ഷിക്കുക!
5. അവസാനമായി ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായത്തോടെ നിക്ഷേപത്തിനായി ഒരു നല്ല സ്കീം തിരഞ്ഞെടുക്കുക. കോടീശ്വരനാകുക എന്ന സ്വപ്നം നിങ്ങൾക്ക് SIP യിൽ നിക്ഷേപിക്കുന്നതോടെ നിറവേറ്റാൻ കഴിയും.
നിങ്ങൾ സേവിംഗ്സിനായി മാറ്റിവയ്ക്കുന്ന തുക ശരിയായ സ്കീമിലാണ് നിക്ഷേപിക്കുന്നതെങ്കിൽ നിങ്ങൾ വിചാരിച്ച സമയത്തിന് മുൻപ് കോടീശ്വരനാകാൻ സാധ്യതയുണ്ട്. ഒരുപക്ഷെ നിങ്ങൾ നിങ്ങളുടെ 21 വയസ്സ് മുതൽ എല്ലാ മാസവും 10000 രൂപ എസ്ഐപിയിൽ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ 42 മത്തെ വയസിൽ കോടീശ്വരനാകാൻ സാധിക്കും. SIPയുടെ കണക്കനുസരിച്ച് ഓരോ മാസവും പതിനായിരം വീതം നിക്ഷേപിക്കുന്നതിലൂടെ 21 വർഷത്തിനുള്ളിൽ തുക ഒരു കോടിയിലധികം വരും. പക്ഷെ നിക്ഷേപകൻ ഏകദേശം 25 ലക്ഷം രൂപ മാത്രമാണ് നിക്ഷേപിക്കുന്നത്.
Also Read: Viral Video: ആനയുടെ തുമ്പിക്കയ്യിൽ അബദ്ധത്തിൽ പിടിച്ച് മുതല; കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ
കോടീശ്വരനാകാനുള്ള ഫോർമുല
അതായത് നിങ്ങൾ വെറും 25 ലക്ഷം രൂപ മാത്രം നിക്ഷേപിച്ചാൽ മതി നിങ്ങൾ ഒരു കോടിപതിയാകും. 21 വർഷത്തിനിടെ നിങ്ങൾ 25.20 ലക്ഷം രൂപ നിക്ഷേപിക്കുന്നതായി എസ്ഐപി കാൽക്കുലേറ്ററിൽ നിന്നും നിങ്ങൾക്ക് മനസിലാകും. 12% റിട്ടേൺ കണക്കാക്കുമ്പോഴാണ് ഈ തുക 1.13 കോടി രൂപയാകുന്നത്. അതായത് റിട്ടേണായി നിക്ഷേപകന് ലഭിക്കുന്നത് 88.66 ലക്ഷം രൂപയാണ്. ചിലപ്പോൾ റിട്ടേൺ ലഭിക്കുന്ന തുക കൂടുകയോ കുറയുകയോ ചെയ്യാം. കാരണം അത് വിപണിയെ ആശ്രയിച്ചിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...