Todays Gold Rate: ഓ​ഗസ്റ്റ് മാസം തുടങ്ങിയത് വില വർധനവിൽ; ഇന്നത്തെ സ്വർണനിരക്ക് അറിയാം

Gold Rate Today: സ്വർണത്തിനും വെള്ളിക്കും ഇന്ന് വില വർധിച്ചു. ഓ​ഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ സ്വർണ നിരക്ക് ഉയർന്നിരിക്കുകയാണ്.   

Written by - Zee Malayalam News Desk | Last Updated : Aug 1, 2024, 11:15 AM IST
  • ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന് 50 രൂപ വർധിച്ച് ഗ്രാമിന് 6,450 രൂപയാണ് ഇന്നത്തെ വിപണി വില.
  • 5278 രൂപയാണ് ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില.
Todays Gold Rate: ഓ​ഗസ്റ്റ് മാസം തുടങ്ങിയത് വില വർധനവിൽ; ഇന്നത്തെ സ്വർണനിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് വില കൂടി. 400 രൂപയാണ് ഇന്ന് ഒരു പവന് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 51,600 രൂപയാണ് ഇന്നത്തെ വിപണി വില. ഓ​ഗസ്റ്റ് മാസം തുടങ്ങിയത് തന്നെ വില വർധനവിലാണ്. ഇന്നലെ പവന് 640 രൂപ കൂടി 51,200 രൂപയായിരുന്നു വിപണി വില. 

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന് 50 രൂപ വർധിച്ച് ഗ്രാമിന് 6,450 രൂപയാണ് ഇന്നത്തെ വിപണി വില. 5278 രൂപയാണ് ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില. 41 രൂപയാണ് ഒരു ​ഗ്രാം 18 കാരറ്റിന് വില വർധിച്ചത്. 

Also Read: Cyber Police: ദുരിതാശ്വാസ നിധിയിലേക്ക് സഹായം; മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരായ പ്രചാരണത്തിൽ കേസ്

 

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വർണനിരക്ക് കുറഞ്ഞിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി ചുങ്കം കുറച്ചതോടെയാണ് സ്വർണവില കുത്തനെ കുറഞ്ഞത്. പിന്നീട് ജൂലൈ 27, ശനിയാഴ്ച വീണ്ടും വില വർധിച്ചു. പിന്നീട് ചൊവ്വാഴ്ച വീണ്ടും വില കുറഞ്ഞിരുന്നു. അതിന് ശേഷം തുടർച്ചയായി രണ്ട് ദിവസം സ്വർണത്തിന് വില ഉയരുകയാണ്. 

വെള്ളിയുടെ വിലയും ഇന്ന് വർധിച്ചു. ഒരു ​ഗ്രാം സാധാരണ വെള്ളിക്ക് 91.70 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ 91 രൂപയായിരുന്നു 1 ​ഗ്രാം വെള്ളിയുടെ വില.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News