LPG Price Hike: ആഗസ്റ്റ് മാസത്തിലെ ആദ്യ ദിനം തന്നെ ഉപഭോക്താക്കൾക്ക് ശരിക്കും ഇരുട്ടടിയായിരിക്കുകയാണ്. അതേ... എണ്ണക്കമ്പനികൾ 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരിക്കുകയാണ്.
Also Read: സന്തോഷവാര്‍ത്ത! 600 രൂപയ്ക്ക് ലഭിക്കും എൽപിജി സിലിണ്ടർ!!
ഇതോടെ ഇന്നുമുതൽ രാജ്യമെമ്പാടും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർധവ് ഉണ്ടാകും. ജൂലൈ ആദ്യ ദിവസം എണ്ണക്കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 30 രൂപ കുറച്ചിരുന്നുവെങ്കിൽ നിലയിൽ അതായത് ആഗസ്റ്റ് ഒന്നു മുതൽ സിലിണ്ടറിന് 6 രൂപ 50 പൈസ വർധിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഡൽഹിയിലെ നിരക്ക് 1646 രൂപയിൽ നിന്ന് 1652.50 രൂപയായി ഉയർന്നിരിക്കുകയാണ്. നേരത്തെ അതായത് ജൂലൈ 31 വരെ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ ഗ്യാസ് സിലിണ്ടർ 1646 രൂപയായിരുന്നു.
Also Read: ഇന്ന് മീന രാശിക്കാർക്ക് അനുകൂലം, ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!
വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില അറിയാം...
ആഗസ്റ്റ് ആദ്യ ദിവസം ഉണ്ടായിരിക്കുന്ന വിലവർദ്ധനവ് രാജ്യത്തെ നാല് മെട്രോ സിറ്റികളിലും ബാധകമാകും. ഇതിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്തയിൽ ഇന്നുമുതൽ വാണിജ്യ സിലിണ്ടറിന്റെ വില 1764.50 മാണ്. അതുപോലെ മുംബൈയിൽ 1605 രൂപയും, ചെന്നൈയിൽ 1817 രൂപയുമാണ്. എന്ന കമ്പനികൾ കൊൽക്കത്തയിലാണ് ഏറ്റവും കൂടുതൽ കൂട്ടിയത്. ഇവിടെ 8 രൂപ 50 പൈസയാണ് കൂട്ടിയത്.
ഗാർഹിക സിലിണ്ടറുകളുടെ വില വർധിപ്പിച്ചില്ല
വാണിജ്യ സിലിണ്ടറിന്റെ വില ഈ മാസം വർധിപ്പിച്ചുവെങ്കിലും ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. മുമ്പത്തെപ്പോലെ തന്നെ ഇത് 803 രൂപ നിരക്കിൽ ഡൽഹിയിൽ ലഭ്യമാകും. ഇതിനുപുറമെ, അതുപോലെ കൊൽക്കത്തയിൽ 829 രൂപയും മുംബൈയിൽ 802.50 രൂപയും ചെന്നൈയിൽ 818.50 രൂപയ്ക്കും ഇത് ലഭിക്കും.
വിമാന ഇന്ധനത്തിൻ്റെ വിലയും വർധിപ്പിച്ചു
എണ്ണക്കമ്പനികൾ വിമാന ഇന്ധനത്തിൻ്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. വിമാന ഇന്ധനത്തിന് കിലോ ലിറ്ററിന് 3006.71 രൂപയാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.