Tata EV Price Cut: ടിയാഗോയുടെയും നെക്സോണിൻറെയും ഇവിയുടെ വില കുറയും, ഇനി എത്ര രൂപയാണ് വണ്ടിക്ക്

എന്നാൽ അടുത്തിടെ പുറത്തിറക്കിയ പഞ്ച് ഇവിയുടെ വിലയിൽ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല നെക്‌സോണിൻ്റെയും ടിയാഗോ ഇവിയുടെയും വിലയിൽ മാത്രമാണ് കമ്പനി കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 13, 2024, 02:46 PM IST
  • അടുത്തിടെ പുറത്തിറക്കിയ പഞ്ച് ഇവിയുടെ വിലയിൽ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല
  • നെക്‌സോണിൻ്റെയും ടിയാഗോ ഇവിയുടെയും വിലയിൽ മാത്രമാണ് കമ്പനി കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്
  • കുറഞ്ഞ വിലയിൽ ഇനി കാറുകൾ നിങ്ങളുടെ വീട്ടിലെത്തിക്കാം
Tata EV Price Cut: ടിയാഗോയുടെയും നെക്സോണിൻറെയും ഇവിയുടെ വില കുറയും, ഇനി എത്ര രൂപയാണ് വണ്ടിക്ക്

പ്രമുഖ കാർ നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഇവി സെഗ്മൻറിലെ തങ്ങളുടെ വമ്പൻമാരായ നെക്‌സണിൻ്റെയും ടിയാഗോയുടെയും വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.  1,20,000 രൂപ വരെ കുറയ്ക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. കാറുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ബാറ്ററി സെല്ലുകളുടെ വിലയിൽ നേരിയ കുറവുണ്ടായതിനെ തുടർന്നാണ് ടാറ്റയുടെ തീരുമാനം. 

എന്നാൽ അടുത്തിടെ പുറത്തിറക്കിയ പഞ്ച് ഇവിയുടെ വിലയിൽ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല നെക്‌സോണിൻ്റെയും ടിയാഗോ ഇവിയുടെയും വിലയിൽ മാത്രമാണ് കമ്പനി കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. വില കുറവിന് ശേഷം ടാറ്റ ടിയാഗോ EVയുടെ ഇന്ത്യയിലെ വില 7.99 ലക്ഷം രൂപയിലായിരിക്കും ആരംഭിക്കുന്നത്. Nexon EV യുടെ വില ആരംഭിക്കുന്നത് 16.99 ലക്ഷം രൂപ മുതലാണ് വിലക്കുറവിന് ശേഷം നെക്സോൺ ഇവിയുടെ തുടക്ക വില 14.49 ലക്ഷം രൂപയായിരിക്കും.

“ഇവിയുടെ മൊത്തം വിലയുടെ ഒരു പ്രധാന ഭാഗമാണ് ബാറ്ററിയുടെ വില. ബാറ്ററി സെല്ലുകളുടെ വില അടുത്ത കാലത്തായി കുറച്ചിട്ടുണ്ട് സമീപഭാവിയിൽ ബാറ്ററി സെല്ലുകൾക്ക്  ഉണ്ടാകാനിടയുള്ള ക്ഷാമം കണക്കിലെടുത്ത് വിലക്കുറവ് വരുന്നതോടെ ഉപഭോക്താക്കൾക്ക് നേരിട്ട് ആനുകൂല്യങ്ങൾ കൈമാറാൻ ഞങ്ങൾ തീരുമാനിച്ചതായി വിലക്കുറവിനെക്കുറിച്ച് സംസാരിക്കവെ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിൻ്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിവേക് ​​ശ്രീവത്സ വ്യക്തമാക്കി. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവികളുടെ കുതിപ്പ് രാജ്യം കണ്ടതാണ്. അത് കൊണ്ട് തന്നെ ഇതിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുക കൂടിയാണ് ടാറ്റ ലക്ഷ്യം വെക്കുന്നത്.

ടാറ്റ ടിയാഗോ

ഒക്ടോബറിൽ 8.49 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ് ടാറ്റ ടിയാഗോ EV അവതരിപ്പിച്ചത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ടാറ്റ ടിയാഗോ ഇവിയിൽ ലഭ്യമാണ്. ആദ്യ ഓപ്ഷനിൽ 315 കി.മീ ഉള്ള MIDC റേഞ്ച്  24 kWh ബാറ്ററി പാക്ക് ആണുള്ളത്, രണ്ടാമത്തെ ഓപ്ഷനിൽ 250 കിലോമീറ്റർ റേഞ്ചിലുള്ള 9.2 kWh ബാറ്ററി പായ്ക്കുമാണുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News