TaTa Altroz: ഒളിമ്പിക്സിൽ മെഡൽ ഇല്ലാത്തവർക്കും സമ്മാനം, ടാറ്റ നൽകുന്നത് പുതു പുത്തൻ ആൾട്രോസ്

സുരക്ഷ, ഡിസൈൻ, പ്രകടനം എന്നിവയിൽ മികച്ച നിലവാരം കൈവരിച്ചുകൊണ്ട് ടാറ്റ ആൾട്രോസ് എത്തിയിരിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Aug 15, 2021, 10:47 PM IST
  • ടാറ്റ ബോൾട്ട് ഹാച്ച്ബാക്കിന് പകരമായാണ് ആൽട്രോസ് അവതരിപ്പിച്ചത്
  • സുരക്ഷ, ഡിസൈൻ, പ്രകടനം എന്നിവയിൽ മികച്ച നിലവാരം കൈവരിച്ചുകൊണ്ട് ടാറ്റ ആൾട്രോസ് എത്തിയിരിക്കുകയാണ്
  • സുരക്ഷ, ഡിസൈൻ, പ്രകടനം എന്നിവയിൽ മികച്ച നിലവാരം കൈവരിച്ചുകൊണ്ട് ടാറ്റ ആൾട്രോസ് എത്തിയിരിക്കുകയാണ്
TaTa Altroz: ഒളിമ്പിക്സിൽ മെഡൽ ഇല്ലാത്തവർക്കും സമ്മാനം, ടാറ്റ നൽകുന്നത് പുതു പുത്തൻ ആൾട്രോസ്

മുബൈ:  ടോക്കിയോ ഒളിമ്പിക്സിൽ ചെറിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടപ്പെട്ട ഇന്ത്യൻ അത്ലറ്റുകളെ ആദരിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. ടാറ്റാ സ്ട്രീറ്റ് ഗോൾഡ് നിറത്തിലുള്ള ആൾട്രോസ് ഉടൻ തന്നെ ഈ കളിക്കാർക്ക് നൽകും.ഒാരോരുത്തരുടെയും കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും താരങ്ങൾക്ക് നന്ദി പറയുന്നതായി ടാറ്റാ മോട്ടേഴ്സ് വ്യക്തമാക്കി.

സുരക്ഷ, ഡിസൈൻ, പ്രകടനം എന്നിവയിൽ മികച്ച നിലവാരം കൈവരിച്ചുകൊണ്ട് ടാറ്റ ആൾട്രോസ് എത്തിയിരിക്കുകയാണ്.കഴിഞ്ഞ വർഷം ജനുവരിയിലാണ് ടാറ്റ ആൾട്രോസ് ആദ്യമായി അവതരിപ്പിച്ചത്.  രാജ്യത്തെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളുടെ പട്ടികയിലേക്ക് ടാറ്റയും ആൾട്രോസും കയറിക്കഴിഞ്ഞു.

Tokyo Olympics 2020 : Lovlina Borgohain ന് വെങ്കലം മാത്രം, സെമിയിൽ ലോക ഒന്നാം നമ്പർ താരത്തിനെതിരെ തോൽവി

ടാറ്റ ബോൾട്ട് ഹാച്ച്ബാക്കിന് പകരമായാണ് ആൽട്രോസ് അവതരിപ്പിച്ചത് 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിൻ വേരിയൻറുകൾ വിപണിയിൽ ലഭ്യമാണ്  ബി.എസ്-6 വാഹനങ്ങളാണിത്. 5.8 ലക്ഷം രൂപ മുതലാണ് ഇവയുടെ വിപണിയിലെ വില.

Also Read: ഇന്ത്യക്ക് ആദ്യ മെഡൽ, വെയ്റ്റ്ലിഫ്റ്റിങിൽ മീരാബായി ചാനു വെള്ളി സ്വന്തമാക്കി

3 സിലിണ്ടർ 66hp,113Nm torque ഉളള വേരിയൻറാണ് പെട്രോൾ ആൾട്രോസ്. 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ ചാർജ്ജ് എഞ്ചിനാണ് ഡീസൽ വേരിയൻിന്. ഹാർബർ ബ്ലൂ, ഹൈ സ്ട്രീറ്റ് ഗോൾഡ്, മിഡ് ടൌൺ ഗ്രേ,ഡൌൺ ടൌൺ റെഡ്, അവന്യൂ വൈറ്റ് എന്നിവയാണ് ആൾട്രോസ് ലഭ്യമായ നിറങ്ങൾ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News