UPI Services: ഇന്ത്യയുടെ യുപിഐ സേവനങ്ങൾ ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിച്ചു

UPI Services:  ശ്രീലങ്കയിലേക്കും മൗറീഷ്യസിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന മൗറീഷ്യൻ പൗരന്മാർക്കും യുപിഐ സേവനങ്ങള്‍ ഇന്ന് മുതല്‍ ലഭ്യമാകും

Written by - Zee Malayalam News Desk | Last Updated : Feb 12, 2024, 02:33 PM IST
  • ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (Unified Payment Interface - UPI) സേവനങ്ങൾ ശ്രീലങ്കയിലും മൗറീഷ്യസിലും തിങ്കളാഴ്ച വീഡിയോ കോൺഫറൻസിംഗ് വഴി അവതരിപ്പിച്ചു
UPI Services: ഇന്ത്യയുടെ യുപിഐ സേവനങ്ങൾ ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിച്ചു

UPI Services: ഇന്ത്യ, ശ്രീലങ്ക, മൗറീഷ്യസ് എന്നിവിടങ്ങളിൽ ഡിജിറ്റൽ കണക്റ്റിവിറ്റിക്കുള്ള പ്രത്യേക ദിനമാണിതെന്ന് പ്രധാനമന്ത്രി മോദി. ശ്രീലങ്ക, മൗറീഷ്യസ് എന്നിവിടങ്ങളില്‍ യുപിഐ സേവനങ്ങള്‍ ലോഞ്ച് ചെയ്യുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. 

Also Read: BAPS Mandir Abu Dhabi: ഉദ്ഘാടനത്തിന് മുന്നോടിയായി ദീപാലങ്കാരങ്ങളാല്‍ തിളങ്ങി അബുദാബിയിലെ ആദ്യത്തെ ഹിന്ദുക്ഷേത്രം!! വീഡിയോ വൈറല്‍

ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്‍റ്  ഇന്‍റർഫേസ് (Unified Payment Interface - UPI) സേവനങ്ങൾ ശ്രീലങ്കയിലും മൗറീഷ്യസിലും തിങ്കളാഴ്ച വീഡിയോ കോൺഫറൻസിംഗ് വഴി അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കൻ പ്രസിഡന്‍റ്  റനിൽ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് എന്നിവർ വെർച്വൽ ചടങ്ങിൽ പങ്കെടുത്തു.

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ഇന്ത്യയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്‍റ് ഇന്‍റർഫേസ്, അതായത് യുപിഐ, ഇപ്പോൾ ഒരു പുതിയ ഉത്തരവാദിത്തംകൂടി ഏറ്റെടുത്തിരിയ്ക്കുകയാണ്.  ഇന്ത്യയുമായി കൂടുതല്‍ പങ്കാളികളെ ചേര്‍ക്കുകയാണ്. ശ്രീലങ്കയുടെയും മൗറീഷ്യസിന്‍റെയും യുപിഐ സംവിധാനം ചേരുന്നതിലൂടെ ഇരു രാജ്യങ്ങള്‍ക്കും പ്രയോജനം ലഭിക്കുമെന്ന് വിശ്വസിക്കുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു.

ശ്രീലങ്കയിലേക്കും മൗറീഷ്യസിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന മൗറീഷ്യൻ പൗരന്മാർക്കും യുപിഐ സേവനങ്ങള്‍ ഇന്ന് മുതല്‍ ലഭ്യമാകും. കൂടാതെ, റുപേ കാർഡ് സേവനങ്ങളും ഇന്ന് മൗറീഷ്യസിൽ ആരംഭിച്ചു. മൗറീഷ്യസിലെ റുപേ കാർഡ് സേവനങ്ങളുടെ വിപുലീകരണം, മൗറീഷ്യസില്‍ റുപേ കാർഡുകൾ നൽകാനും ഇന്ത്യയിലും മൗറീഷ്യസിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് റുപേ കാർഡ് ഉപയോഗിക്കാനും ഇത് മൗറീഷ്യൻ ബാങ്കുകളെ പ്രാപ്തരാക്കും.

"ഇന്ന് ഫിൻടെക് ഇന്നൊവേഷനിലും ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിലും ഇന്ത്യ ഒരു നേതാവായി ഉയർന്നിരിയ്ക്കുകയാണ്. രാജ്യത്തിന്‍റെ വികസന അനുഭവങ്ങളും നൂതനാശയങ്ങളും പങ്കാളി രാജ്യങ്ങളുമായി പങ്കിടുന്നതിൽ പ്രധാനമന്ത്രി ശക്തമായ ഊന്നൽ നൽകി. ശ്രീലങ്കയുമായും മൗറീഷ്യസുമായും ഇന്ത്യയുടെ ശക്തമായ സാംസ്കാരികവും ജനകീയവുമായ ബന്ധം കണക്കിലെടുത്താണ് രാജ്യം മുന്നോട്ടു നീങ്ങുന്നത്‌. വേഗമേറിയതും തടസ്സമില്ലാത്തതുമായ ഡിജിറ്റൽ ഇടപാട് അനുഭവത്തിലൂടെയും രാജ്യങ്ങൾ തമ്മിലുള്ള ഡിജിറ്റൽ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും നിരവധി ആളുകള്‍ക്ക് ഇത് പ്രയോജനപ്പെടും," പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

 

Trending News