Best Pension Plans : പ്രതിമാസം 9,250 പെൻഷൻ, നിക്ഷേപിക്കേണ്ടത് ഇത്രയും

2023 മാർച്ച് 31 വരെ സ്‌കീമിൽ ചേരാൻ സാധിക്കും, പ്രതിമാസ / ത്രൈമാസ / അർദ്ധവാർഷിക, വാർഷിക അടിസ്ഥാനത്തിൽ പെൻഷൻ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ പിഎംവിവിവൈയിലുണ്ട്

Written by - Zee Malayalam News Desk | Last Updated : Feb 18, 2023, 04:54 PM IST
  • പദ്ധതിയിലെ നിക്ഷേപ പരിധി 7.5 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി നീട്ടിയിട്ടുണ്ട്
  • 12,000 രൂപ പെൻഷൻ ലഭിക്കുന്നതിന് ഏറ്റവും കുറഞ്ഞ നിക്ഷേപം 1,56,658 രൂപ
  • 10 വർഷം കഴിഞ്ഞാൽ തിരഞ്ഞെടുത്തിരിക്കുന്ന കാലയളവിൽ പെൻഷൻ ലഭിക്കും
Best Pension Plans : പ്രതിമാസം 9,250 പെൻഷൻ, നിക്ഷേപിക്കേണ്ടത് ഇത്രയും

2017-ലാണ് വാർദ്ധക്യ കാലത്തെ സാമൂഹിക സുരക്ഷ മുൻ നിർത്തി 60 വയസിന് മുകളിൽ പ്രായമായവർക്കായി കേന്ദ്ര സർക്കാർ  പ്രധാനമന്ത്രി വയ വന്ദന യോജന കേന്ദ്ര സർക്കാർ ആരംഭിച്ചത്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) ഗവൺമെന്റ് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് ഇതിൻറെ 
സബ്‌സ്‌ക്രിപ്ഷൻ. 

നിലവിൽ, 2023 മാർച്ച് 31 വരെ സ്‌കീമിൽ ചേരാൻ സാധിക്കും.പ്രതിമാസ / ത്രൈമാസ / അർദ്ധവാർഷിക, വാർഷിക അടിസ്ഥാനത്തിൽ പെൻഷൻ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ പിഎംവിവിവൈയിലുണ്ട്.ഉറപ്പുള്ള റിട്ടേൺ നിരക്കിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഉറപ്പുള്ള പെൻഷൻ സ്കീമും ഇതിലുണ്ടെന്നതാണ് പ്രത്യേകത.

ഇതിൽ എൽഐസി ജനറേറ്റ് ചെയ്യുന്ന റിട്ടേണും പ്രതിവർഷം ഉറപ്പുനൽകിയ റിട്ടേണും തമ്മിലുള്ള വ്യത്യാസം വാർഷികാടിസ്ഥാനത്തിൽ സബ്‌സിഡിയായി ഇന്ത്യാ ഗവൺമെന്റ് വഹിക്കും. വരിക്കാരൻ തിരഞ്ഞെടുത്ത പ്രതിമാസ/ത്രൈമാസ/അർദ്ധവാർഷിക/വാർഷിക തവണ അനുസരിച്ച് 10 വർഷം നിശ്ചിത തുക അടയ്ക്കണം. പോളിസി കാലാവധിയായ 10 വർഷം കഴിഞ്ഞാൽ പിന്നീട് തിരഞ്ഞെടുത്തിരിക്കുന്ന കാലയളവിൽ പെൻഷൻ ലഭിക്കും. 

2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ പദ്ധതിയിലെ നിക്ഷേപ പരിധി 7.5 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി നീട്ടുന്നതിന് അനുമതി നൽകിയിരുന്നു.പദ്ധതി പ്രകാരം പ്രതിമാസം 12,000 രൂപ പെൻഷൻ ലഭിക്കുന്നതിന് ഏറ്റവും കുറഞ്ഞ നിക്ഷേപം 1,56,658 രൂപയായും പ്രതിമാസം കുറഞ്ഞത് 1000 രൂപ പെൻഷൻ ലഭിക്കുന്നതിന് 1,62,162 രൂപയായും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

വൈദ്യപരിശോധന ആവശ്യമില്ല

സ്വയം അല്ലെങ്കിൽ പങ്കാളിയുടെ ഗുരുതരമായ / മാരകമായ അസുഖം പോലുള്ള അസാധാരണമായ സാഹചര്യങ്ങളിൽ പോളിസി അവസാനിപ്പിക്കാം. ഇതിന് വൈദ്യ പരിശോധന ആവശ്യമില്ല. ഇത്തരം സന്ദർഭങ്ങളിൽ നൽകേണ്ട സറണ്ടർ മൂല്യം പോളിസിയുടെ വാങ്ങൽ വിലയുടെ 98% ആണ്.പോളിസി 3 വർഷം പൂർത്തിയാകുമ്പോൾ പോളിസിക്ക് കീഴിൽ ലോണും ലഭ്യമാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News