ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകൾ പ്രത്യേക സീനിയർ സിറ്റിസൺ ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്ഡി) ഉയർന്ന പലിശയിൽ വാഗ്ദാനം ചെയ്യുന്നു.ഇതിൽ ചിലത് സമയബന്ധിതമാണ്, നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതിയും ഈ എഫ്ഡിക്കുണ്ട്. എസ്ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പ്രത്യേക എഫ്‌ഡി നിരക്കുകൾ പരിശോധിക്കാം.
SBI WeCare FD പലിശ നിരക്ക്
പൊതുജനങ്ങൾക്ക് കാർഡ് നിരക്കിനേക്കാൾ 50, 100 ബേസിസ് പോയിന്റുകളുടെ (ബിപിഎസ്) അധിക പ്രീമിയം ബാങ്ക് നൽകുന്നുണ്ട്, എസ്ബിഐ വെകെയർ 7.50% പലിശ നിരക്കാണ് നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്.സ്കീമിൻറെ കാലാവധി കുറഞ്ഞത് 5 വർഷം മുതൽ 10 വർഷം വരെയാണ്. പുതിയ നിക്ഷേപത്തിനും കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾ പുതുക്കാനും പദ്ധതിയിൽ സാധിക്കും.
സ്കീമിന് കീഴിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 30 ആണ്.മുതിർന്ന പൗരന്മാർക്ക് എസ്ബിഐ 3.50% മുതൽ 7.60% വരെ (അമൃത് കലാഷ് ഉൾപ്പെടെ) പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
HDFC ബാങ്ക് സീനിയർ സിറ്റിസൺ കെയർ FD പലിശ നിരക്ക്
മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം അധിക പലിശ നിരക്കാണ് HDFC ബാങ്ക് സീനിയർ സിറ്റിസൺ കെയറിൽ നൽകുന്നത്. എഫ്ഡി അക്കൗണ്ടുകളിൽ മുതിർന്ന നിക്ഷേപകർക്ക് ഇതിനകം നൽകിയിട്ടുള്ള 0.50 ശതമാനത്തിന് പുറമേയാണ് പ്രീമിയം. അത് കൊണ്ട് തന്നെ സീനിയർ സിറ്റിസൺ കെയർ എഫ്ഡി പ്രോഗ്രാമിൽ നിക്ഷേപകർക്ക് 0.75% കൂടുതൽ പലിശ ലഭിക്കും.
സ്പെഷ്യൽ സീനിയർ സിറ്റിസൺ കെയർ എഫ്ഡിയിൽ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.75% ആണ് 5 വർഷം മുതൽ 10 വർഷം വരെയുള്ള കാലാവധിയിലാണ് നിരക്ക് ബാധകമാകുന്നത്. സീനിയർ സിറ്റിസൺ കെയർ എഫ്ഡിയിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2023 നവംബർ 7 ആണ്.
ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്സ് എഫ്ഡി
ഐസിഐസിഐ ബാങ്ക് റസിഡന്റ് സീനിയർ സിറ്റിസൺസിന് നിലവിലുള്ള പ്രതിവർഷം 0.50% പുറമെ അധിക നിരക്കായ0.10% നൽകുന്നു. ഇതിന് അവസാന തീയതിയില്ല, 2020 മെയ് 20 മുതൽ സ്കീം ബാധകമാണ്. ഏറ്റവും കുറഞ്ഞ കാലാവധി 10 വർഷം വരെയാണ് ഈ സ്കീമിന് 7.50% ആണ് പലിശ നിരക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...