Bengaluru Podi Idli: ബെംഗളൂരുവിലെ 'പൊടി ഇഡ്ഡലിക്ക് എന്ത് പറ്റി? വൈറലായ ആ പോസ്റ്റ്

ഭക്ഷണ പ്രേമികളുടെ ഫേവറിറ്റ് വിഭവങ്ങളിൽ ഒന്ന് കൂടിയാണിത്. അത് കൊണ്ട് തന്നെ പൊടി ഇഡ്ഡലിക്ക് ബെഗളൂരുവിൽ ആരാധകരും ഏറെയാണ്

Written by - Zee Malayalam News Desk | Last Updated : Jun 4, 2023, 12:44 PM IST
  • ചൂടുള്ളതും ഫ്രഷായതുമായ ഇഡ്ഡലികളാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
  • ചട്ണിക്കൊപ്പം ലളിതമായ ഇഡ്ഡലികളുടെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തു
  • ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു
Bengaluru Podi Idli: ബെംഗളൂരുവിലെ 'പൊടി ഇഡ്ഡലിക്ക് എന്ത് പറ്റി? വൈറലായ ആ പോസ്റ്റ്

നിങ്ങൾ എപ്പോഴെങ്കിലും ബെംഗളൂരുവിൽ പോയിട്ടുണ്ടോ ? എങ്കിൽ ബെംഗളൂരുവിലെ പ്രശസ്തമായ'പൊടി ഇഡ്ഡലി'യെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കാം. നെയ്യിൽ മുങ്ങി മുകളിൽ എരിവും പുളിയുമൊക്കെ ചേർത്ത് ആരാധകർ ഗൗണ്‍ പൗഡര്‍ എന്ന് വിളിക്കുന്ന ചട്നിയുമൊക്കെ വെച്ചാണ് പൊടി ഇഡ്ഡലി പ്ലേറ്റിൽ കഴിക്കാൻ എത്തുന്നത്. ഇതിലെ ഏറ്റവും ഹൈലൈറ്റ് ഗൗണ്‍ പൗഡര്‍ എന്ന പ്രത്യേക മസാലക്കൂട്ടാണ്. 

ഭക്ഷണ പ്രേമികളുടെ ഫേവറിറ്റ് വിഭവങ്ങളിൽ ഒന്ന് കൂടിയാണിത്. അത് കൊണ്ട് തന്നെ പൊടി ഇഡ്ഡലിക്ക് ബെഗളൂരുവിൽ ആരാധകരും ഏറെയാണ്. എന്നാൽ പൊടി ഇഡ്ഡലിയെ പറ്റി സമീപകാലത്തായി സാമൂഹിക മാധ്യമങ്ങളിൽ എത്തിയ ഒരു പോസ്റ്റാണ് ഇതിനോടകം വലിയ ചർച്ചയായത്. അടുത്തിടെ ഒരു ട്വിറ്റർ അങ്കിത് ടുഡേ എന്ന ട്വിറ്റർ അക്കൗണ്ടിൽ എത്തിയ പോസ്റ്റിലാണ് പൊടി ഇഡ്ഡലിക്കെതിരെ വലിയ തോതിൽ വിമർശനം ഉണ്ടായത്. 

 

ബാംഗ്ലൂരിലെ ധാരാളം സ്ഥലങ്ങളിൽ വിളമ്പുന്ന നെയ്യിൽ മുങ്ങിയ പൊടി ഇഡ്ഡലി തനിക്ക് ഇഷ്ടമായില്ലെന്നും 'കലോറി മൂലമുള്ള മരണം', നെയ്യ് അമിതമായി കഴിക്കുന്നതിൽ എന്നെ തടഞ്ഞെന്നും അങ്കിത് ടുഡേ ട്വീറ്റ് ചെയ്തു. മസാലകളേക്കാൾ ചൂടുള്ളതും ഫ്രഷുമായതുമായ ഇഡ്ഡലികളാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

ചട്ണിക്കൊപ്പം ലളിതമായ ഇഡ്ഡലികളുടെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. ഇത് ഭക്ഷണപ്രേമികൾക്കിടയിൽ ഒരു ഓൺലൈൻ സംവാദത്തിനും കാരണമായി. അതേസമയം താൻ രാമേശ്വരത്തും ഇത്തരത്തിൽ ഇഡ്ഡലി കഴിച്ചിരുന്നെന്നും ഇനി ഒരിക്കലും അവിടേക്ക് പോകില്ലെന്നും ഒരാൾ കമൻറ് ചെയ്തു. ഇത് രാമേശ്വരം ശൈലിയല്ലെന്നും കഴിക്കുന്നത് മണൽ പോലെയാണെന്നും ഒരു സ്ത്രീ കൂട്ടിച്ചേർത്തു, 

കഴിക്കാൻ ആളുകൾ വരിവരിയായി നിൽക്കുന്നത് കാണുമ്പോൾ എനിക്ക് സഹതാപം തോന്നുന്നു എന്ന് വരെയും ആളുകൾ കമൻറിൽ പറയുന്നുണ്ട്,.ദൈർഘ്യമേറിയ യാത്രകൾക്കായി സാധാരണയായി പായ്ക്ക് ചെയ്യുന്ന ഒരു രുചികരമായ വിഭവമാണ് പൊടി ഇഡ്ഡലി. പൊടി ഇഡ്ഡലി ഉണ്ടാക്കാൻ മിനി ഇഡ്ഡലികൾ ഉപയോഗിക്കാം. ഇതിനൊപ്പമുള്ളകോമ്പോ നെയ്യും പൊടിയുമാണ് (മിളഗൈ പൊടി).

പൊടി ഇഡ്‌ലി, ഇഡ്‌ലി പൊടി (മിലഗൈ പൊടി) എള്ളെണ്ണയോ നെയ്യോ ചേർത്ത് ഇഡ്‌ലികളിൽ പുരട്ടുന്നു. അത് സാധാരണയായി ഇഡ്ഡലിയുടെ ടോപ്പിങ്ങോ അല്ലെങ്കിൽ ചട്നി ആയോ ആണ് ഉപയോഗിക്കുന്നത്.ദക്ഷിണേന്ത്യൻ പാചകരീതിയിലാണ് ഇഡ്ഡലി പൊടി അല്ലെങ്കിൽ മിലഗൈ പൊടി എന്ന പ്രയോഗമുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News