Bank Holidays in November 2022: നവംബര്‍ മാസത്തില്‍ 10 ദിവസം ബാങ്കുകള്‍ക്ക് അവധി

ബാങ്കുകള്‍ക്ക് 10 ദിവസം അവധിയാണ് എങ്കിലും  ഓൺലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് യാതൊരു മുടക്കവും ഉണ്ടാകില്ല.

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 11:28 AM IST
  • ബാങ്കുകള്‍ക്ക് 10 ദിവസം അവധിയാണ് എങ്കിലും ഓൺലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് യാതൊരു മുടക്കവും ഉണ്ടാകില്ല.
Bank Holidays in November 2022:  നവംബര്‍ മാസത്തില്‍ 10 ദിവസം ബാങ്കുകള്‍ക്ക് അവധി

Bank Holidays in November 2022:  RBI പുറത്തുവിട്ട  Holiday List അനുസരിച്ച് നവംബര്‍ മാസത്തില്‍ 10 ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. അതിനാല്‍, നവംബർ മാസത്തിൽ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനായി നിങ്ങളുടെ ബാങ്ക് ശാഖ സന്ദർശിക്കുന്നതിന് മുമ്പ് പ്രധാനപ്പെട്ട അവധി ദിവസങ്ങളുടെ ലിസ്റ്റ്  ശ്രദ്ധിക്കേണ്ടതാണ്.

ബാങ്കുകള്‍ക്ക് 10 ദിവസം അവധിയാണ് എങ്കിലും  ഓൺലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് യാതൊരു മുടക്കവും ഉണ്ടാകില്ല.  RBI യുടെ അവധി ദിനങ്ങളുടെ പട്ടികയില്‍ ചിലത്  രാജ്യവ്യാപകമായി ആചരിക്കുമ്പോൾ മറ്റു ചിലത് പ്രാദേശിക അവധികളാണ്.  അതായത്, വിവിധ പ്രാദേശിക ആഘോഷങ്ങൾ  മൂലം, വിവിധ സംസ്ഥാനങ്ങളിൽ നിരവധി ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കും.

Also Read:  Delhi air Pollution: കാറ്റ് രക്ഷയ്ക്കെത്തി, ഡല്‍ഹിയിലെ അന്തരീക്ഷം മെച്ചപ്പെടുന്നു

2022 നവംബര്‍ മാസത്തിലെ അവധി ദിനങ്ങള്‍ വിശദമായി ചുവടെ: - 

1. നവംബർ 1 : കന്നഡ രാജ്യോത്സവം / കുട്ട്

2. നവംബർ 8 : ഗുരുനാനാക്ക് ജയന്തി / കാർത്തിക പൂർണിമ / രഹസ് പൂർണിമ

3. നവംബർ 11 :  കനകദാസ ജയന്തി / വംഗള ഫെസ്റ്റിവൽ 

4. നവംബർ 23 : സെങ് കുത്‌സ്‌നെം 

മേൽപ്പറഞ്ഞ ബാങ്ക് അവധി ദിവസങ്ങൾ കൂടാതെ, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും , ഞായർ ദിവസങ്ങളും ഇനിപ്പറയുന്ന തീയതികളിലാണ്.  

നവംബർ  6 :  ഞായറാഴ്ച

നവംബർ 12 : രണ്ടാം ശനിയാഴ്ച 

നവംബർ  13 :  ഞായറാഴ്ച

 നവംബർ 20 :  ഞായറാഴ്ച

നവംബർ 26 : നാലാം ശനിയാഴ്ച

നവംബർ 27:  ഞായറാഴ്ച 

സംസ്ഥാന പ്രഖ്യാപിത അവധികൾ അനുസരിച്ച് വിവിധ പ്രദേശങ്ങളിൽ  അവധികൾ ആചരിക്കും, എന്നിരുന്നാലും ഗസറ്റഡ് അവധി ദിവസങ്ങളിൽ രാജ്യത്തുടനീളം ബാങ്കുകൾ അടച്ചിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

 

 

Trending News