Govardhan Puja 2022: ഭഗവാൻ കൃഷ്ണനെ ആരാധിക്കാം, ഗോവർദ്ധൻ പൂജയ്ക്ക് പിന്നിലെ ഐതീഹ്യം അറിയാം

  ഹൈന്ദവ വിശ്വാസമനുസരിച്ച്  ദീപാവലിയ്ക്ക് തൊട്ടടുത്ത ദിവസം ആഘോഷിക്കുന്ന ഗോവർദ്ധൻ പൂജയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ആ ദിവസം ഭഗവാന്‍  ശ്രീകൃഷ്ണനെ ആരാധിക്കുന്നു.  പല സ്ഥലങ്ങളിലും ഈ ദിവസം "അന്നകൂട്ട് പൂജ" എന്നും അറിയപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 08:48 AM IST
  • ദീപാവലിയ്ക്ക് തൊട്ടടുത്ത ദിവസം ആഘോഷിക്കുന്ന ഗോവർദ്ധൻ പൂജയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ആ ദിവസം ഭഗവാന്‍ ശ്രീകൃഷ്ണനെ ആരാധിക്കുന്നു.
Govardhan Puja 2022: ഭഗവാൻ കൃഷ്ണനെ ആരാധിക്കാം, ഗോവർദ്ധൻ പൂജയ്ക്ക് പിന്നിലെ ഐതീഹ്യം അറിയാം

Govardhan Puja 2022:  ഹൈന്ദവ വിശ്വാസമനുസരിച്ച്  ദീപാവലിയ്ക്ക് തൊട്ടടുത്ത ദിവസം ആഘോഷിക്കുന്ന ഗോവർദ്ധൻ പൂജയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ആ ദിവസം ഭഗവാന്‍  ശ്രീകൃഷ്ണനെ ആരാധിക്കുന്നു.  പല സ്ഥലങ്ങളിലും ഈ ദിവസം "അന്നകൂട്ട് പൂജ" എന്നും അറിയപ്പെടുന്നു.

പതിവില്‍ നിന്നും വ്യത്യസ്തമായി  ഇത്തവണ ഒക്ടോബർ 25 ന്,  പകരം 26 നാണ്  ഗോവർദ്ധൻ പൂജ ആഘോഷിക്കുന്നത്. അതായത്, ഈ വർഷത്തെ അവസാന സൂര്യഗ്രഹണം 25 ന് സംഭവിച്ചതിനാല്‍ ഗോവർദ്ധൻ പൂജയുടെ തിയതിയില്‍ മാറ്റം വന്നു.  

Also Read:   Govardhan Puja 2022: ഈ വര്‍ഷം ഗോവർദ്ധൻ പൂജ എന്നാണ്? പ്രാധാന്യവും തിയതിയും അറിയാം 
  
ഹിന്ദുക്കളുടെ ഒരു പ്രധാന ഉത്സവമായ  ഗോവർദ്ധൻ പൂജ കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലാണ് ആഘോഷിക്കുന്നത്. എല്ലാ വർഷവും ദീപാവലിയുടെ തൊട്ടടുത്ത ദിവസം നടത്തുന്ന ഈ പൂജയെക്കുറിച്ച് നിരവധി ഐതിഹ്യ കഥകളുമുണ്ട്. 

ഗോവർദ്ധൻ പൂജ തീയതിയും ശുഭ സമയവും
എല്ലാ വർഷവും കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തില്‍, ദീപാവലിയുടെ തൊട്ടടുത്ത ദിവസം ഗോവർദ്ധൻ പൂജ നടത്തപ്പെടുന്നു.  അതായത്,  ഗോവർദ്ധൻ ഒക്ടോബർ 25 ന് വൈകുന്നേരം 4:18 ന് ആരംഭിച്ച് ഒക്ടോബർ 26 ന് 2:42 ന്   അവസാനിക്കും. രാവിലെയാണ് പൂജയ്ക്കുള്ള ശുഭ മുഹൂര്‍ത്തം.  

ഗോവർദ്ധൻ പൂജയുടെ രീതി 
ഗോവർദ്ധൻ പൂജ ദിവസം വീടുകളിൽ ഗോവർദ്ധൻ പർവ്വതമാണ്  പൂജിക്കുന്നത്.  ഈ ദിവസം വീടിന്‍റെ  മുറ്റത്ത് ചാണകമുപയോഗിച്ച് ഗോവർദ്ധൻ പർവ്വതവും ഗോപലകരേയും  പശു, പശുക്കിടാവ് മുതലായവയുടെ ആകൃതിയും നിർമ്മിക്കുകയും ചെയ്യുന്നു. ഈ ദിവസം മൃഗങ്ങളെ ആരാധിക്കണമെന്ന് നിയമമുണ്ട്. ഗോവർദ്ധന്‍ പൂജ ദിവസം ഗോവർദ്ധൻ പർവതത്തിന്‍റെ ആകൃതി ഉണ്ടാക്കി ആരാധിക്കുകയും തുടർന്ന് ഏഴു തവണ  പ്രദക്ഷിണം നടത്തുകയും ചെയ്യുന്നു. പ്രദക്ഷിണ വേളയിൽ അഗര്‍ബത്തി, ദീപങ്ങൾ കത്തിച്ച് ഭഗവാൻ കൃഷ്ണനെ ധ്യാനിച്ച് അനുഗ്രഹം നേടുന്നു. 

ഗോവർദ്ധൻ പൂജയുടെ പിന്നിലെ ഐതീഹ്യം 
ഐതീഹ്യമനുസരിച്ച്,  ഒരിക്കൽ അഹങ്കാരത്താൽ ജ്വലിച്ച ഇന്ദ്രദേവൻ വൃന്ദാവനത്തില്‍ കനത്ത മഴ പെയ്യിച്ചു. ഇതോടെ, വൃന്ദാവനവാസികള്‍ അസ്വസ്ഥരായി. തുടർന്ന് ജനങ്ങളെ സംരക്ഷിക്കാൻ, ഭഗവാൻ കൃഷ്ണൻ തന്‍റെ ചെറുവിരലില്‍ ഗോവർദ്ധന്‍ പര്‍വ്വതം ഉയർത്തി മഴയെ തടുത്തു, എല്ലാ ഗോകുലവാസികളെയും സംരക്ഷിച്ചു. ഇത് ഇന്ദ്രന്‍റെ അഹങ്കാരം തകർത്തു. മഴ അവസാനിക്കുകയും ചെയ്തു. 

ഈ ദിവസത്തിന് മറ്റൊരു ,പ്രത്യേകത കൂടിയുണ്ട് . ഈ ദിവസം കൃഷ്ണ  ഭഗവാനായി 56 വിഭവങ്ങള്‍ തയ്യാറാക്കി പൂജിക്കുന്നു. അതിനു പിന്നിലും ഐതീഹ്യമുണ്ട്.  7 ദിവസം  കൃഷ്ണ  ഭഗവാന്‍ ഗോവർദ്ധൻ പര്‍വ്വതം തന്‍റെ ചെറു വിരലില്‍ ഉയര്‍ത്തിപ്പിടിച്ച് ഗ്രാമത്തെയും ഗ്രാമവസികളെയും  മഴയില്‍ നിന്നും  സംരക്ഷിച്ചു. അമ്മ യശോദയ്ക്ക് ഒരു പതിവ് ഉണ്ടായിരുന്നു. അവര്‍ ദിവസവും 8 തവണ കൃഷ്ണ  ഭഗവാന് സ്വന്തം കൈകൊണ്ട് ഭക്ഷണം വാരിക്കൊടുത്തിരുന്നു. ഈ 7 ദിവസം യശോദയ്ക്ക് കൃഷ്ണ  ഭഗവാന് ഭക്ഷണം നല്‍കാന്‍ സാധിച്ചില്ല.  7 ദിവസം, 8 തവണ, അതിനാലാണ്  ഗോവർദ്ധൻപൂജ  നടക്കുന്ന ദിവസം കൃഷ്ണ  ഭഗവാനായി  56 വിഭവങ്ങള്‍ തയ്യാറാക്കുന്നത്...!! 

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News