രാജ്യത്തിന്റെ ശ്രദ്ധ അയോധ്യയിലാണ്. നാളെ ജനുവരി 22ന് രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ ആഘോഷനിറവിലാണ് രാജ്യം. ഇതിന്റെ അടിസ്ഥാനത്തിൽ 11 ഓളം സംസ്ഥാനങ്ങളാണ് പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കേന്ദ്രം തങ്ങളുടെ കീഴിലുള്ള സർക്കാർ ജീവനക്കാർക്ക് ഉച്ച വരെ അവധിയും നൽകിട്ടുണ്ട്. ഈ സുദിനത്തിൽ സ്വകാര്യ മേഖലയിലും അവധി ലഭിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ജീവനക്കാർ. എന്നാൽ നാളെ ജനുവരി 22ന് റിലയൻസ് കമ്പനികളുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ എല്ലാ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് മുകേഷ് അമ്പാനി.
റിലയൻസ് ഇൻഡസ്ട്രീസിന്റെ എല്ലാ ഓഫീസുകൾക്ക് ജനുവരി 22 അയോധ്യ പ്രാണ പ്രതിഷ്ഠ ദിവസം അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ മുകേഷ് അമ്പാനി. മഹാരാഷ്ട്രാ സർക്കാർ നാളെ ജനുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിലിയൻസ് തങ്ങളുടെ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുന്നത്. അവധി പ്രഖ്യാപനത്തിനൊപ്പം റിലയൻസ് നിലവിലെ സാമ്പത്തിക വർഷത്തിലെ മൂന്നാം പാതിയിലെ ലാഭ കണക്കും പുറത്ത് വിട്ടു. ഒക്ടോബർ-ഡിസംബർ മാസത്തിൽ 11 ശതമാനം ലാഭമാണ് കമ്പനിക്കുണ്ടായിരിക്കുന്നതെന്ന് പ്രസ്താവനയിലൂടെ റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു.
മഹാരാഷ്ട്രയ്ക്ക് പുറമെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ദിവസം അസം, ഗോവ, ഉത്തർ പ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഈ ദിവസങ്ങളിൽ ഡ്രൈ ഡേയും അചരിക്കുന്നുണ്ട്.
രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് 121 ആചാര്യന്മാരാണ് നേതൃത്വം നൽകുക. ഗണേശ്വർ ശാസ്ത്രി ദ്രാവിഡ് അനുഷ്ഠാനത്തിന്‍റെ എല്ലാ നടപടികളുടെയും മേൽനോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്യും. ചടങ്ങിന്റെ പ്രധാന ആചാര്യൻ കാശിയിലെ ശ്രീ ലക്ഷ്മീകാന്ത് ദീക്ഷിത് ആയിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ സന്നിധ്യനായിരിക്കും. പിന്നാലെ പ്രധാനമന്ത്രി അയോധ്യ പൊതുചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.