Traffic Rule Update: ഇരുചക്രവാഹന യാത്രികർ സൂക്ഷിക്കുക! പുതിയ നിയമമനുസരിച്ച് ഹെൽമെറ്റ് ധരിച്ചാലും പിഴ ഈടാക്കും, അറിയാം..

Helmet Rules in India:  പുതിയ ട്രാഫിക് നിയമം അനുസരിച്ച് നിങ്ങൾ ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചാലും പിഴ ഈടാക്കിയേക്കാം. അറിയാം പൂർണ്ണ വിവരങ്ങൾ.

Written by - Ajitha Kumari | Last Updated : Apr 18, 2023, 06:15 AM IST
  • ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടത് വളരെ പ്രധാനമാണ്
  • ഇത് നിങ്ങളെ സംരക്ഷിക്കുക മാത്രമല്ല ചെല്ലാൻ ഒഴിവാക്കുന്നതിനും സഹായിക്കും
  • ചെല്ലാൻ ലഭിക്കുന്നതിൽ നിന്നും ഹെൽമെറ്റ് എങ്ങനെ നിങ്ങളെ രക്ഷിക്കുമെന്ന് നോക്കാം
Traffic Rule Update: ഇരുചക്രവാഹന യാത്രികർ സൂക്ഷിക്കുക! പുതിയ നിയമമനുസരിച്ച് ഹെൽമെറ്റ് ധരിച്ചാലും പിഴ ഈടാക്കും, അറിയാം..

Helmet Rules in India 2022: ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടത് ഏറ്റവും പ്രധാനമായ ഒരു കാര്യമാണ്. ഇത് നിങ്ങളെ അപകടങ്ങളിൽ നിന്നും സംരക്ഷിക്കുക മാത്രമല്ല മിക്കപ്പോഴും ട്രാഫിക് പോലീസിൽ നിന്നും ചെല്ലാൻ അടിക്കുന്നത് ഒഴിവാക്കുന്നതിനും സഹായിക്കും.  സാധാരണ ഹെൽമറ്റ് ധരിച്ചയാളെ വളരെ അപൂർവ്വമായി മാത്രമേ ട്രാഫിക് പോലീസ് തടഞ്ഞു നിർത്തി പിഴ ഈടാക്കാറുള്ളു.   എന്നാൽ വെറുതേ ഹെൽമറ്റ് ധരിച്ചാൽ മാത്രം പോരാ, മറിച്ച്  ഹെൽമെറ്റുമായി ബന്ധപ്പെട്ട ചില നിയമങ്ങളും പാലിക്കേണ്ടത് ബാധകമാണ് അത് പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കാം. അതായത് നിങ്ങളുടെ ഹെൽമെറ്റ് എങ്ങനെയായിരിക്കണം, എന്തുകൊണ്ട് നിർമ്മിച്ചതായിരിക്കണം എന്നീ കാര്യങ്ങളെ കുറിച്ച് സർക്കാർ ചില നിയമങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.  അതിനെ കുറിച്ച് അറിയാം...

Also Read: LPG Cylinder in Rs 500: എൽപിജി സിലിണ്ടർ വെറും 500 രൂപയ്ക്ക്, എങ്ങനെ? അറിയാം

ഹെൽമറ്റ് എങ്ങനെയായിരിക്കണം 

1. നിയമമനുസരിച്ച് ഹെൽമറ്റ് അത്തരം മെറ്റീരിയൽ കൊണ്ട് നിർമ്മിച്ചതായിരിക്കണം അത് അപകടമുണ്ടായാൽ വ്യക്തിയ്ക്ക് പരിക്കിൽ നിന്നും പരമാവധി സംരക്ഷണം നൽകാൻ കഴിവുള്ളതായിരിക്കണം കൂടാതെ ഇതിന്റെ ആകൃതിയും അങ്ങനെയായിരിക്കണം.

2. ഡ്രൈവറുടെ തലയിൽ ഹെൽമെറ്റ് ശരിയായ രീതിയിൽ ധരിച്ചിരിക്കണം. അതിലെ സ്ട്രാപ്പും പിടിച്ചിടേണ്ടതാണ്. അതായത് തലയിൽ വെറുതെ ഒരു ഹെൽമറ്റ് മാത്രം വെച്ചാൽ പോരായെന്നർത്ഥം.

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ

നിയമങ്ങളനുസരിച്ച് നിങ്ങളുടെ ഹെൽമെറ്റ് ഇങ്ങനെ ആയിരിക്കണം:

1. ഹെൽമെറ്റിന്റെ ഭാരം 1.2 കിലോഗ്രാം വരെ ആയിരിക്കണം.

2. ഹെൽമെറ്റിൽ ഉയർന്ന നിലവാരമുള്ള ഫോം ഉപയോഗിക്കണം, അതിന്റെ കട്ടി കുറഞ്ഞത് 20-25 മില്ലിമീറ്റർ ആയിരിക്കണം.

3. റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) നിർദ്ദേശ പ്രകാരം എല്ലാ ഹെൽമെറ്റുകൾക്കും ISI മാർക്ക് നിർബന്ധമാണ്. ഐഎസ്‌ഐ മാർക്ക് ഇല്ലാത്ത ഹെൽമറ്റ് ധരിക്കുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാണ്. 

4. ഹെൽമെറ്റിൽ കണ്ണുകളുടെ സംരക്ഷണത്തിന് സുതാര്യമായ ഒരു കവർ ഉണ്ടായിരിക്കണം.

5. ഹെൽമെറ്റിന് ബിഐഎസ് സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നതും വളരെ പ്രധാനമാണ്.

6. നിങ്ങൾ നിയമവിരുദ്ധമായ ഹെൽമറ്റ് ഉപയോഗിക്കുകയും പറഞ്ഞിരിക്കുന്ന ഏതെങ്കിലും നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്താൽ നിങ്ങളുടെ ഹെൽമെറ്റ് കണ്ടുകെട്ടിയേക്കാം.

Also Read: Shani Gochar 2023: സ്വന്തം രാശിയിൽ ശനി ശക്തൻ; ഈ രാശിക്കാർക്ക് ഭാഗ്യോദയം ഒപ്പം അപ്രതീക്ഷിത ധനനേട്ടവും! 

പെനാൽറ്റി ചുമത്തിയിട്ടുണ്ടോയെന്ന് എങ്ങനെ അറിയും? 
 
നിങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ടോ ഇല്ലയോ എന്നറിയാൻ നിങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ https://echallan.parivahan.gov.in ൽ സന്ദർശിക്കാവുന്നതാണ്.  ഇവിടെ നിങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ടോ? എത്രയാണ് പിഴ? എന്നിവയൊക്കെ നിങ്ങൾക്ക് പരിശോധിക്കാം. ഇവിടെ നൽകിയിരിക്കുന്ന ഓപ്ഷനിൽ നിങ്ങൾ നിങ്ങളുടെ വാഹന നമ്പർ നൽകിയ ശേഷം എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക. തുടർന്ന് നിങ്ങൾക്ക് പിഴ ഉണ്ടായ ഇല്ലയോ എന്ന കാര്യം അറിയാൻ കഴിയും.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News