ന്യൂ ഡൽഹി : ഇന്ത്യയിലെ ബജറ്റ് വിമാനകമ്പനിയായ ഇൻഡിഗോയെക്കാളും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സർവീസ് നടത്തുമെന്ന് അവകാശവാദവുമായി എത്തുന്ന ആകാശ എയറിന്റെ ബോയിങ് 737 മാക്സ് വിമാനത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്. പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയിലെത്തുന്ന വിമാനകമ്പനി ഇന്ത്യയിൽ 2022 ജൂണിൽ അവതരിപ്പിച്ച് ജൂലൈ മുതൽ സർവീസ് നടത്താനാണ് തയ്യാറാറെടുക്കുന്നത്. നേരത്തെ വിമാനം സർവീസ് 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യം തന്നെ ഉണ്ടാകുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. ഓറഞ്ചും പർപ്പിളും ചേർന്നുള്ള നിറത്തിലാണ് വിമാനം അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ പോർട്ട്ലാൻഡിൽ നിന്ന് പാർട്സെത്തിച്ചാണ് വിമാനത്തിന്റെ നിർമാണം പുരോഗമിക്കുന്നത്.
Coming soon to Your Sky! #AvGeek pic.twitter.com/nPpR3FMpvg
— Akasa Air (@AkasaAir) May 23, 2022
QP എന്ന കോഡാണ് ഇന്ത്യയിലെ ഏറ്റവും പുതിയ ബജറ്റ് വിമാന സർവീസിന്റേത്. ഇന്ത്യൻ വിമാന സർവീസിലേക്ക് തിരികെയെത്തുന്ന ജെറ്റ് എയർവേസിനൊപ്പമായിരിക്കും ആകാശയുമെത്തുന്നത്. അതേസമയം ജെറ്റ് എയർവേസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറൻസ് സർട്ടിഫിക്കേറ്റും ഡിജിസിഎയുടെ എഒസി ലൈസൻസും ലഭിച്ചിട്ടുണ്ട്, ആകാശ ഇതുവരെ അതിനായി അപേക്ഷ സമർപ്പിച്ചിട്ടുമില്ല.
Can’t keep calm! Say hi to our QP-pie! #AvGeek pic.twitter.com/sT8YkxcDCV
— Akasa Air (@AkasaAir) May 23, 2022
മെട്രോ, ടയർ 2, ടയർ 3 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മാർച്ച് 2023 വരെ 18 വിമാനങ്ങളുമായി ആഭ്യന്തര വിമാന സർവീസ് നടത്താനാണ് ആകാശ പദ്ധതിയിടുന്നത്. പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയ്ക്ക് പുറമെ വിമാന സർവീസ് പരിചയ സമ്പന്നരായ വിനയ് ഡ്യൂബെ, അദിത്യ ഘോഷ് എന്നിവർ ചേർന്നാണ് ആകാശയ്ക്ക് ഫണ്ട് ഒരുക്കുന്നത്. ഓഗസ്റ്റ് 2021ൽ സിവിൽ ഏവിയേഷൻ മന്ത്രാലയം ഇവർക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കേറ്റ് നൽകിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.