7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! അറിയാം.. ഡിഎ കുടിശ്ശിക സംബന്ധിച്ച പുതിയ അപ്ഡേറ്റ്

7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വീണ്ടും സന്തോഷവാർത്ത. 18 മാസത്തെ ഡിഎ കുടിശ്ശിക സംബന്ധിച്ച് ഡിസംബറിൽ ക്യാബിനറ്റ് സെക്രട്ടറിയുമായി ചർച്ച നടന്നേക്കാം.  

Written by - Ajitha Kumari | Last Updated : Dec 15, 2021, 01:14 PM IST
  • 18 മാസത്തെ DA കുടിശ്ശിക സംബന്ധിച്ച് ഡിസംബറിൽ തീരുമാനമെടുത്തേക്കും
  • DA, DR കുടിശ്ശിക സംബന്ധിച്ച് BMS പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി
  • കേന്ദ്ര ജീവനക്കാർക്ക് 18 മാസത്തെ കുടിശ്ശിക നൽകണമെന്നാണ് ആവശ്യം
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! അറിയാം.. ഡിഎ കുടിശ്ശിക സംബന്ധിച്ച പുതിയ അപ്ഡേറ്റ്

ന്യൂഡൽഹി: 7th Pay Commission: 2021 കേന്ദ്ര ജീവനക്കാരെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. ആദ്യത്തെ 28% ഡിഎയ്ക്ക് ശേഷം, 31% ക്ഷാമബത്തയും അംഗീകരിച്ചു. എന്നാൽ ഇപ്പോഴും ഒരു ഭാഗത്ത് ജീവനക്കാർക്ക് നിരാശയിലാണ്. 

എന്തെന്നാൽ ജീവനക്കാരുടെ 18 മാസത്തെ ഡിഎ (DA) കുടിശ്ശിക സംബന്ധിച്ച പ്രതീക്ഷകൾ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. ക്ഷാമബത്ത സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ചപ്പോൾ വർധിപ്പിച്ച ക്ഷാമബത്ത മാത്രമേ ലഭിക്കൂ എന്ന് പറഞ്ഞിരുന്നെങ്കിലും കുടിശ്ശിക തൽക്കാലം സർക്കാർ നിരസിച്ചിരുന്നു.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ 95,000 രൂപയുടെ വർധനവ്!

കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത (good news for central employees)

ഏഴാം ശമ്പളക്കമ്മീഷനു (7th Pay Commission) കീഴിൽ കേന്ദ്രസർക്കാർ കേന്ദ്ര ജീവനക്കാർക്ക് 31 ശതമാനം ഡിഎയ്‌ക്ക് പുറമേ നിരവധി വലിയ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ 18 മാസമായി ഡിഎ കുടിശ്ശിക കെട്ടിക്കിടക്കുകയാണ്. 

നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (JCM) സെക്രട്ടറി (സ്റ്റാഫ് സൈഡ്) ശിവ് ഗോപാൽ മിശ്ര പറയുന്നതനുസരിച്ച് ഡിഎ പുനഃസ്ഥാപിക്കുമ്പോൾ 18 വരെയുള്ള ഡിഎ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കണമെന്ന ആവശ്യവും കൗൺസിൽ സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട് എന്നാണ്. 

Also Read: 7th Pay Commission: ക്ഷാമബത്ത കണക്കാക്കുന്നതിനുള്ള ഫോർമുല മാറ്റി! അറിയാം എത്ര ശമ്പളം ലഭിക്കുമെന്ന്

ദേശീയ കൗൺസിൽ ഓഫ് JCM, ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് (DoPT) എന്നിവരും ധനമന്ത്രിയും (Finance Minister) തമ്മിൽ കുടിശ്ശിക ചർച്ച ചെയ്തു. എന്നാൽ കൃത്യമായ മറുപടിയൊന്നും ലഭിച്ചിട്ടില്ല. ജീവനക്കാർ ഇപ്പോഴും ആവശ്യത്തിൽ ഉറച്ചുനിൽക്കുകയും സർക്കാരുമായി ചർച്ച നടത്തുകയും ചെയ്യുന്നു. 

ഇതിനിടയിൽ ഡിസംബറിലെ ക്രിസ്മസിന് മുമ്പ് കാബിനറ്റ് സെക്രട്ടറിയുമായി ഇക്കാര്യം ചർച്ച ചെയ്തേക്കാമെന്നാണ് കരുതുന്നത്. ചെലവ് വകുപ്പിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം രാജ്യത്ത് ആകെ 48 ലക്ഷം കേന്ദ്ര ജീവനക്കാരും 60 ലക്ഷത്തോളം പെൻഷൻകാരുമുണ്ട്.

Also Read: Viral Video: കീരിയും മൂർഖനും നേർക്കുനേർ വന്നാൽ എങ്ങനിരിക്കും, വീഡിയോ കാണാം.!! 

2 ലക്ഷത്തിലധികം കുടിശ്ശിക ലഭിക്കും (will get more than 2 lakh arrears)

ജെസിഎമ്മിന്റെ ദേശീയ കൗൺസിലിലെ ശിവ് ഗോപാൽ മിശ്രയുടെ അഭിപ്രായത്തിൽ ലെവൽ-1 ജീവനക്കാരുടെ ഡിഎ (DA) കുടിശ്ശിക 11,880 രൂപ മുതൽ 37,554 രൂപ വരെയാണ്. അതേസമയം, ലെവൽ-13 (7th CPC basic pay scale Rs 1,23,100 to Rs 2,15,900) അല്ലെങ്കിൽ ലെവൽ-14 (pay scale) കാൽക്കുലേഷൻ നോക്കുമ്പോൾ ഒരു ജീവനക്കാരന്റെ കൈയിലുള്ള DA  കുടിശ്ശിക 1,44,200 രൂപ മുതൽ 2,18,200 രൂപവരെ ആയിരിക്കും. 

ഡിഎ കുടിശ്ശിക എത്രയായിരിക്കും? (How much will be the DA arrears?)

>> മിനിമം ഗ്രേഡ് വേതനം 1800 രൂപ (Level-1 Basic Pay Scale range 18000 to 56900) ഉള്ള കേന്ദ്ര ജീവനക്കാർക്ക് 4320 രൂപലഭിക്കും [{4 percent of 18000} X 6].
>> അതേ സമയം 4 percent of 56900}X6, 13,656 രൂപ ലഭിക്കും.
>> ഏഴാം ശമ്പള കമ്മീഷനു കീഴിൽ കേന്ദ്ര ജീവനക്കാർക്ക് 2020 ജൂലൈ മുതൽ ഡിസംബർ വരെ മിനിമം ഗ്രേഡ് പേയിൽ 3,240 രൂപ ഡിഎ കുടിശ്ശിക ലഭിക്കും [{3 percent of 18,000}x6].

Also Read: ഒറ്റ Missed call മതി LPG സിലിണ്ടർ വീട്ടിലെത്തും, നമ്പർ സേവ് ചെയ്യുക

18 മാസത്തെ കുടിശ്ശികയുടെ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത് എത്തിയിട്ടുണ്ട്. ഇനി കുടിശ്ശികയുടെ കാര്യത്തിൽ പ്രധാനമന്ത്രിയായിരിക്കും തീരുമാനമെടുക്കുക. ഇതോടെ കുടിശ്ശിക സംബന്ധിച്ച കേന്ദ്ര ജീവനക്കാരുടെ പ്രതീക്ഷകൾ ഒന്നുകൂടി ഉണർന്നിരിക്കുകയാണ്. 

18 മാസത്തെ കുടിശ്ശികയ്ക്ക് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയാൽ ഒരു കോടിയോളം കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടിൽ വൻ തുക എത്തും.  നിലവിൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 31 ശതമാനമായി വർധിച്ചിട്ടുണ്ട്. 48 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷത്തിലധികം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.

Also Read: Viral Video: കുരങ്ങിന് പെട്ടെന്ന് പ്രണയം തോന്നിയാൽ എന്ത് ചെയ്യും, വീഡിയോ കാണൂ..! 

പെൻഷൻകാർ പ്രധാനമന്ത്രിക്ക് കത്തയച്ചു (Pensioners wrote a letter to PM Modi)

ഇന്ത്യൻ പെൻഷനേഴ്‌സ് ഫോറം (BMS) DA, DR കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിട്ടുണ്ട്. വിഷയത്തിൽ ഇടപെടണമെന്ന് BMS പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 2020 ജനുവരി 1 നും 2021 ജൂൺ 30 നും ഇടയിൽ തടഞ്ഞുവെച്ച DA / DR ന്റെ കുടിശ്ശിക എത്രയും വേഗം റിലീസ് ചെയ്യാൻ ധനമന്ത്രാലയത്തോട് (Finance Ministry) നിർദ്ദേശിക്കണമെന്ന് BMS പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടനടിയുള്ള നടപടിക്ക് ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരായിരിക്കുമെന്നും കത്തിൽ കുറിച്ചിട്ടുണ്ട്. 

DA/DR നിർത്തലാക്കിയ കാലത്ത് റീട്ടെയിൽ പണപ്പെരുപ്പം വർധിച്ചതായും പെട്രോൾ-ഡീസൽ, ഭക്ഷ്യ എണ്ണ, പയറുവർഗ്ഗങ്ങൾ എന്നിവയുടെ വില റെക്കോർഡ് ഉയരത്തിൽ എത്തിയതായും പെൻഷൻകാർ വാദിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News