എല്ലാ പാപങ്ങളിൽ നിന്നും മുക്തി നേടാനായി മൂന്ന് നേരങ്ങളിലും ജപിക്കാവുന്ന ഒരു ശിവമന്ത്രമാണ് സര്‍വ്വ പാപ നിവാരണ മന്ത്രം. ഇത് നമ്മൾ അറിയാതെ ചെയ്തുപോയ തെറ്റിന് പരിഹാരമായി ചൊല്ലാവുന്ന മന്ത്രമാണ്. ഈ മന്ത്രം മനപൂര്‍വ്വമായി ചെയ്ത പാപത്തിനുള്ള പരിഹാരമല്ല.
ഈ മന്ത്രം പൂജാമുറിയില്‍ നെയ് വിളക്ക് കൊളുത്തിവച്ച് വടക്ക് ദിക്കിലേക്ക് നോക്കിയിരുന്ന് വേണം ജപിക്കാൻ. അങ്ങനെ ജപിക്കുന്ന സമയത്ത് കറുത്ത വസ്ത്രം ധരിക്കുന്നത് അത്യുത്തമമാണ്. ഈ മന്ത്രം തിങ്കളാഴ്ച, പ്രദോഷം, ശിവരാത്രി, തിരുവാതിര എന്നീ ദിവസങ്ങളില്‍ ജപിക്കുന്നത് ഉത്തമ ഫലം ലഭിക്കും എന്നാണ് വിശ്വാസം.
Also Read: ഈ മന്ത്രം അർത്ഥം അറിഞ്ഞ് ജപിക്കുന്നത് ഉത്തമം
പ്രഭാതത്തില്‍ ജപിക്കുന്ന മന്ത്രം (108 തവണ ജപിക്കണം)
ഓം ശ്രീ രുദ്രായ പാപരാശി നിവൃത്തകായഹ്രീം
രുദ്രാത്മനേ ശാന്തായ നിത്യായ നിര്‍മ്മലാത്മനേ
ഹ്രീം ഐം കലി കല്മഷഹരായ നമ:ശിവായ
മദ്ധ്യാഹ്നത്തില്‍ ജപിക്കുന്ന മന്ത്രം (ഇത് 108 തവണ ജപിക്കണം)
ഓം വേദമാര്‍ഗ്ഗായ ശാന്തായ ശംഭവേ നമ:ശിവായ
സദാശിവായ കാലകേയായ ത്രിവേദാഗ്‌നയേ നമ:ശിവായ
Also Read: ശങ്കരാചാര്യരുടെ കനകധാരാസ്തോത്രം ദിവസവും ജപിക്കുന്നത് ഉത്തമം
സന്ധ്യാനേരത്ത് ജപിക്കുന്ന മന്ത്രം (ഇത് 312 തവണ ജപിക്കണം)
ഓം നീലകണ്ഠായ നീലവസ്ത്രായ ജ്ഞാനിനേ
ഹ്രീം ഐം പരമാത്മനേ ശ്രീ മഹാദേവായ നമ:
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...