Surya Mangal Yuti: ആദിത്യ മംഗള രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി!

Aditya Mangal Rajyoga 2023: സൂര്യൻ ധനു രാശിയിൽ പ്രവേശിച്ചു. ഡിസംബർ 28 ന് ചൊവ്വയും ധനു രാശിയിൽ പ്രവേശിക്കും. സൂര്യന്റെയും ചൊവ്വയുടെയും സംയോഗത്തിലൂടെ ആദിത്യ മംഗള രാജയോഗം സൃഷ്ടിക്കും.

Written by - Ajitha Kumari | Last Updated : Dec 24, 2023, 10:43 AM IST
  • ധനു രാശിയിൽ രൂപപ്പെടുന്ന ആദിത്യ മംഗള രാജയോഗം 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും
  • ഡിസംബർ 28 ന് ചൊവ്വ ധനു രാശിയിൽ പ്രവേശിക്കും
  • സൂര്യന്റെയും ചൊവ്വയുടെയും സംയോഗത്തിലൂടെ ആദിത്യ മംഗള രാജയോഗം സൃഷ്ടിക്കും
Surya Mangal Yuti: ആദിത്യ മംഗള രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി!

Surya Mangal Yuti: വർഷാവസാനം ധനു രാശിയിൽ സൂര്യനും ചൊവ്വയും കൂടിച്ചേർന്ന് രൂപപ്പെടുന്ന ആദിത്യ മംഗള രാജയോഗം എല്ലാ രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. ധനു രാശിയിൽ രൂപപ്പെടുന്ന ആദിത്യ മംഗള രാജയോഗം 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ രാജയോഗം 2024 ൽ ഇവർക്ക് വലിയ സ്ഥാനവും പണവും സ്ഥാനമാനങ്ങളും നൽകും. സൂര്യനും ചൊവ്വയും ചേർന്നാൽ ഏത് രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കുകയെന്ന് അറിയാം.

Also Read: Trigrahi Yoga: വർഷാവസാനം ധനു രാശിയിൽ ത്രിഗ്രഹി യോഗം; ഈ രാശിക്കാരുടെ ഭാഗ്യം പതിന്മടങ്ങ് വർധിക്കും

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ആദിത്യ മംഗള രാജയോഗം വലിയ നേട്ടങ്ങൾ നൽകും. വിവാഹിതർക്ക് സന്തോഷകരമായ ജീവിതം നൽകും. പങ്കാളിക്ക് സ്ഥാനക്കയറ്റം, പങ്കാളിത്ത പ്രവർത്തനങ്ങളിൽ ലാഭം എന്നിവ ഉണ്ടാകും. തൊഴിലിൽ പുരോഗതി, ധൈര്യം വർദ്ധിക്കും.

ചിങ്ങം (Leo): ആദിത്യ മംഗള രാജയോഗം ചിങ്ങം രാശിയിലെ ബിസിനസുകാർക്ക് വലിയ ലാഭം നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ടാകും.

Also Read: Malavya Rajyoga 2024: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

ധനു (Sagittarius): സൂര്യന്റെയും ചൊവ്വയുടെയും കൂടിച്ചേരൽ മൂലം രൂപപ്പെടുന്ന ആദിത്യ മംഗളയോഗം ധനു രാശിക്കാർക്ക് ഗുണകരമായ ഫലങ്ങൾ നൽകും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ഏത് വലിയ ആഗ്രഹവും പൂർത്തീകരിക്കപ്പെടാം. പ്രണയ ദമ്പതികൾക്ക് വിവാഹം കഴിക്കാം. ജോലിയിൽ മാറ്റത്തിനും വരുമാന വർദ്ധനവിനും സാധ്യത.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News