Weak moon in Horoscope: ജാതകത്തില്‍ ദുര്‍ബലനായ ചന്ദ്രന്‍ മനസമാധാനം ഇല്ലാതാക്കും, ലക്ഷണങ്ങളും പ്രതിവിധിയും അറിയാം

Weak moon in Horoscope: ചിലരുടെ ജാതകത്തില്‍ ചന്ദ്രന്‍ വളരെ ദുർബലമായ സ്ഥാനത്തായിരിയ്ക്കും. ഇത് ഒരു വ്യക്തിയെ മാനസികമായി അസ്വസ്ഥമാക്കുന്നു. ഈ വ്യക്തികള്‍ക്ക് മാനസിക സമാധാനം ലഭിക്കുന്നില്ല. ഇവര്‍ക്ക് എന്നും ജലദോഷവുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ഉണ്ടാകാം. 

Written by - Zee Malayalam News Desk | Last Updated : Dec 7, 2023, 05:29 PM IST
  • ജ്യോതിഷം അനുസരിച്ച് ഒരു വ്യക്തി നല്ലതും ചീത്തയുമായ പ്രവൃത്തികള്‍ ചെയ്യുന്നത് ഗ്രഹത്തിന്‍റെ സ്വാധീനം മൂലമാണ്. ജാതകം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വ്യത്യസ്ത സ്വാധീനം ചെലുത്തുന്നു,
Weak moon in Horoscope: ജാതകത്തില്‍ ദുര്‍ബലനായ ചന്ദ്രന്‍ മനസമാധാനം ഇല്ലാതാക്കും, ലക്ഷണങ്ങളും പ്രതിവിധിയും അറിയാം

Weak Moon in Horoscope: ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്, ഈ ഗ്രഹങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കുന്നു. ഗ്രഹങ്ങളുടെ അനുയോജ്യത ജീവിതത്തെ വിജയത്തിലേക്ക് നയിക്കുന്നു, ഇത് മാത്രമല്ല, പ്രതികൂലമായ ഗ്രഹങ്ങളുടെ കാര്യത്തിൽ, വ്യക്തി അസ്വസ്ഥനായിരിക്കും. ഏഴ് ഗ്രഹങ്ങളിലും രണ്ട് നിഴൽ ഗ്രഹങ്ങളിലും സൂര്യനാണ് ഏറ്റവും പ്രാധാന്യം. ചന്ദ്രനും ഇതുപോലെ പ്രാധാന്യം നൽകിയിട്ടുണ്ട്. 

Also Read:  Luck and Birth Time: ഉച്ചയ്ക്ക് ശേഷം ജനിച്ചവര്‍ക്കുണ്ട് ഏറെ പ്രത്യേകതകള്‍, ജനനസമയം പറയും നിങ്ങളുടെ ഭാഗ്യം  
 
ഏതൊരു വ്യക്തിയുടെയും വ്യക്തിത്വം, സ്വഭാവം, ഗുണങ്ങൾ, സർഗ്ഗാത്മകത, ജീവിതത്തിലെ വിജയ പരാജയങ്ങൾ എന്നിവ ജാതകത്തിലെ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗ്രഹങ്ങളുടെ പോസിറ്റിവിറ്റി, നെഗറ്റിവിറ്റി എന്നിവയുടെ അടിസ്ഥാനത്തിൽ, ഒരു വ്യക്തി എങ്ങനെ ജീവിക്കുമെന്ന് വിലയിരുത്താം. ഈ ഗ്രഹങ്ങളാണ് ഒരു വ്യക്തിയുടെയും  ചെയ്തികളെ നിയന്ത്രിക്കുന്നത്‌. 

Also Read:  Vastu tips for Home: ഈ സാധനങ്ങൾ വീടിന് മുന്നിൽ പാടില്ല, ജീവിതത്തിൽ ഉണ്ടാകാം ഗുരുതര പ്രശ്നങ്ങൾ 
 
ജ്യോതിഷം അനുസരിച്ച് ഒരു വ്യക്തി നല്ലതും ചീത്തയുമായ പ്രവൃത്തികള്‍ ചെയ്യുന്നത് ഗ്രഹത്തിന്‍റെ സ്വാധീനം മൂലമാണ്. ജാതകം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വ്യത്യസ്ത സ്വാധീനം ചെലുത്തുന്നു, എന്നാൽ, ജാതകത്തില്‍  സൂര്യന്‍റെയും ചന്ദ്രന്‍റെയും പ്രഭാവം പ്രത്യേകമാണ്. എല്ലാ ജ്യോതിഷ കണക്കുകൂട്ടലുകളിലും ചന്ദ്രനാണ് കേന്ദ്രബിന്ദു.  

മനസിന്‍റെ ഘടകമാണ് ചന്ദ്രൻ 

ജാതകത്തിൽ ചന്ദ്രൻ പ്രധാനമായും മനസിനെയും അമ്മയെയും പ്രതിനിധീകരിക്കുന്നു. വിവിധ ഗ്രഹങ്ങൾക്കിടയിൽ ചന്ദ്രൻ ബലവാനായിരിക്കുന്ന ആളുകൾക്ക് വളരെക്കാലം അമ്മയുടെ സ്നേഹവും  അനുഗ്രഹവും ലഭിക്കും. ഇത്തരക്കാർ കൂടുതൽ സമയവും അമ്മയോടൊപ്പമാണ് കഴിയുന്നത്. ഒപ്പം അമ്മ  അവർക്ക് അനുഗ്രഹം നൽകുന്നു. ഇത്തരക്കാരുടെ മാനസികാവസ്ഥ വളരെ മികച്ചതായിരിയ്ക്കും. 

ജാതകത്തിൽ ചന്ദ്രൻ ഉയർന്ന നിലയിലാണെങ്കിൽ, ആ വ്യക്തി ആത്മവിശ്വാസമുള്ളവനും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നേറുന്നവനുമാണ് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. എന്നാല്‍, ചിലരുടെ ജാതകത്തില്‍ ചന്ദ്രന്‍ വളരെ ദുർബലമായ സ്ഥാനത്തായിരിയ്ക്കും. ഇത് ഒരു വ്യക്തിയെ മാനസികമായി അസ്വസ്ഥമാക്കുന്നു. ഈ വ്യക്തികള്‍ക്ക് മാനസിക സമാധാനം ലഭിക്കുന്നില്ല. ഇവര്‍ക്ക് എന്നും ജലദോഷവുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ഉണ്ടാകാം. 
 
ജാതകത്തില്‍ ചന്ദ്രന്‍ ദുര്‍ബലനാനോ? എങ്ങിനെ തിരിച്ചറിയാം? 

ഏതൊരു വ്യക്തിയുടെയും ജാതകത്തിൽ ചന്ദ്രന്‍റെ ദുർബലമായ സ്ഥാനം തീരുമാനങ്ങൾ എടുക്കാനുള്ള ആ വ്യക്തിയുടെ കഴിവ് കുറയ്ക്കുന്നു. ചന്ദ്രന്‍റെ വളരെ ദുർബലമായ സ്ഥാനം  വ്യക്തിയെ മാനസികമായി അസ്വസ്ഥമാക്കുന്നു. അവർക്ക് മാനസിക സമാധാനം ലഭിക്കുന്നില്ല. രോഗങ്ങളെ സംബന്ധിച്ചിടത്തോളം, ചന്ദ്രൻ തണുപ്പ് സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു, കാലാവസ്ഥ അല്പമ മോശമായാല്‍ ഉടൻ ജലദോഷം, ചുമ, പനി മുതലായവ ഉണ്ടാകുന്നു. 

മുത്ത് അല്ലെങ്കില്‍ രത്നം ധരിക്കുന്നതിന്‍റെ ഗുണങ്ങൾ

ചന്ദ്രന്‍റെ ദോഷഫലങ്ങൾ കുറയ്ക്കാനോ ചന്ദ്രന്‍റെ ബലഹീനത നീക്കി ശക്തി നൽകാനോ ഒരു വ്യക്തി  രോഗം ബാധിച്ച വ്യക്തി വെള്ളിയിൽ മുത്ത് ധരിക്കണം. കൂടാതെ വെള്ളി ആഭരണങ്ങള്‍ ധരിയ്ക്കുന്നത് ഉത്തമമാണ്. 

 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News