Vivah Rekha: കൈപ്പത്തിയിൽ നിന്നും അറിയാം നിങ്ങളുടെ ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യം!

Marriage Line in Palm: ഹസ്തരേഖാ ശാസ്ത്രത്തിൽ വിവാഹരേഖയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്.  ഹസ്തരേഖയിലൂടെ ഒരു വ്യക്തിയുടെ ദാമ്പത്യ ജീവിതത്തെയും ജീവിതപങ്കാളിയെയും കുറിച്ചുള്ള നിരവധി കാര്യങ്ങൾ അറിയാൻ കഴിയുമെന്നാണ് പറയുന്നത്. ഇതിൽ ജീവിത പങ്കാളിയുടെ സാമ്പത്തിക സ്ഥിതിയും അറിയാമത്രേ. 

Written by - Ajitha Kumari | Last Updated : Jun 13, 2023, 02:46 PM IST
  • ഹസ്തരേഖാ ശാസ്ത്രത്തിൽ വിവാഹരേഖയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്
  • വിവാഹരേഖയിൽ നിന്ന് ഇണയെക്കുറിച്ച് അറിയാം
  • കൈയിലെ വിവാഹ രേഖയുടെ സ്ഥാനം എന്താണ് സൂചിപ്പിക്കുന്നതെന്ന് നോക്കാം
Vivah Rekha: കൈപ്പത്തിയിൽ നിന്നും അറിയാം നിങ്ങളുടെ ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യം!

Marriage Line in Hand:  ഒരാളുടെ ജീവിതത്തിൽ പ്രണയവും വിവാഹ ജീവിതവും എങ്ങനെയായിരിക്കുമെന്നത് കൈപ്പത്തിയിലുള്ള വിവാഹരേഖയുടെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ അറിയാൻ കഴിയുമെന്നാണ് ഹസ്തരേഖാ ശാസ്ത്രത്തിൽ പറയുന്നത്. വിവാഹരേഖയിൽ നിന്നും ഒരു വ്യക്തിയുടെ വിവാഹം എപ്പോൾ നടക്കും,  അയാൾക്ക് എങ്ങനെയുള്ള ജീവിത പങ്കാളിയെ ലഭിക്കും, സാമ്പത്തിക സ്ഥിതി എങ്ങനെയായിരിക്കും എന്നിവയും അറിയാൻ കഴിയും. അതുപോലെ തന്നെ ഒരു വ്യക്തിയുടെ ദാമ്പത്യ ജീവിതം എങ്ങനെ പോകുമെന്നും ഹസ്തരേഖയിലൂടെ അറിയാൻ കഴിയും.  ഒരാളുടെ കൈയിലെ വിവാഹ രേഖയുടെ സ്ഥാനം എന്താണ് സൂചിപ്പിക്കുന്നതെന്ന് നമുക്കിന്ന് നോക്കാം.

Also Read: ഈ 5 രാശിക്കാർ ലക്ഷ്മി ദേവിക്ക് പ്രിയപ്പെട്ടവർ, ധനത്തിന് ഒരു കുറവും ഉണ്ടാകില്ല!

വിവാഹരേഖയിൽ നിന്നും ഒരു പങ്കാളിയെ എങ്ങനെ നേടാമെന്ന് അറിയാം (Know how to get a partner from the marriage line)

കൈയിലെ ചെറു വിരലിനടിയിൽ ചെറിയ രേഖകളുണ്ട്.  ഈ രേഖകൾ കൈപ്പത്തിയ്ക്ക് പുറത്തു നിന്നും ഉള്ളിലേക്ക് കിടക്കുന്നവയാണ്. ഇതിനെയാണ് വിവാഹരേഖ എന്ന് പറയുന്നത്. ഈ രേഖ ഹൃദയരേഖയ്ക്ക് മുകളിലായിട്ടാണ് കാണപ്പെടുന്നത്.

>> കൈയിൽ വ്യക്തമായ കാണുന്ന വിവാഹരേഖ ചന്ദ്രപർവതത്തിൽ നിന്നുള്ള രേഖയുമായി കൂട്ടിമുട്ടുന്നുവെങ്കിൽ ഇത്തരക്കാർ വിവാഹത്തിന്റെ കാര്യത്തിൽ വളരെ ഭാഗ്യവാന്മാരാണ് എന്ന് പറയാം. ഇവർക്ക് ലഭിക്കുന്നത് സമ്പന്നരായ ജീവിത പങ്കാളിയെയായിരിക്കും.  വിവാഹം ചെയ്യുന്നിടത്ത് ധാരാളം സ്വത്തു വകകൾ ഉള്ളവരായിരിക്കും.

>> ചന്ദ്രപർവതത്തിൽ നിന്നുള്ള ഒരു രേഖ വിവാഹരേഖയുമായി ചേർന്ന് മുന്നോട്ട് പോകുകയാണെങ്കിൽ ഇത്തരക്കാർ തന്റെ ജീവിത പങ്കാളിയെ വളരെയധികം സ്നേഹിക്കുന്നവരായിരിക്കും. ഇവരുടെ ദാമ്പത്യ ജീവിതത്തിൽ എപ്പോഴും പ്രണയമുണ്ടായിരിക്കും

Also Read: Surya Gochar 2023: ഈ 4 രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ സൂര്യനെ പ്പോലെ തെളിയും!

>> വിവാഹ രേഖ കട്ടി കുറഞ്ഞതും നേർത്തതുമാണെങ്കിൽ ഇവർ തന്റെ പങ്കാളിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുള്ളവരായിരിക്കില്ല എന്നാണ്.  ഇവർക്ക് ഒന്നിൽ കൂടുതൽ പ്രണയബന്ധങ്ങളുണ്ടാകാം. വിവാഹത്തിനു ശേഷവും ഇവർക്ക് അവിഹിത ബന്ധമുണ്ടാകാൻ സാധ്യതയുണ്ട്.

>> വിവാഹരേഖയുടെ നിറം ചുവപ്പാണെങ്കിൽ ഇത്തരക്കാരുടെ ദാമ്പത്യ ജീവിതത്തിൽ എന്നും സ്‌നേഹവും ആവേശവും ഉണ്ടാകും. വിവാഹ രേഖ മഞ്ഞയോ വെള്ളയോ ആയാൽ ഇവർ കുറച്ചു മടിയന്മാരായിരിക്കും..

>> കൈയിൽ ഒരേപോലെയുള്ള 2 വിവാഹരേഖകളുള്ളവർക്ക് 2 വിവാഹങ്ങൾ നടക്കാൻ സാധ്യതയുണ്ട്. എന്നാൽ ഒരു രേഖ താരതമ്യേന നേർത്തതും ആഴം കുറഞ്ഞതുമാണെങ്കിൽ ഇത്തരക്കാർ ഒരു തവണ മാത്രമേ വിവാഹിതനാകൂ എങ്കിലും ഇവർക്ക് ഒരു പ്രേമബന്ധമുണ്ടാകുമെന്നും പറയപ്പെടുന്നു.

Also Read: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, DA യിൽ കിടിലം വർദ്ധനവ്, 50% ആയേക്കും!

>> അതേ സമയം വ്യക്തമല്ലാത്ത വിവാഹ രേഖയുള്ളവരുടെ ഇണയുടെ ആരോഗ്യം നല്ലതല്ലായിരിക്കാം അല്ലെങ്കിൽ ചില കാരണങ്ങളാൽ അവരുടെ ദാമ്പത്യ ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതായിരിക്കും എന്നും പറയപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾ

Trending News