Vishu 2023: വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ട് ഭക്തർ; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് വൻ ഭക്തജനത്തിരക്ക്

Vishu Guruvayur temple: ഇന്നലെ രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാർ ക്ഷേത്ര മുഖമണ്ഡപത്തില്‍ കണിയൊരുക്കി വച്ചിരുന്നു. പുലര്‍ച്ചെ 2.45 മുതൽ  വിഷുക്കണി ദർശനം ആരംഭിച്ചു. 

Written by - Zee Malayalam News Desk | Last Updated : Apr 15, 2023, 07:52 AM IST
  • കണി ദർശനം കഴിഞ്ഞവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി
  • 3.45 വരെ ഭക്തർ വിഷുക്കണി ദർശിച്ചു
  • ശബരിമല ക്ഷേത്രത്തിലും വിഷു ദിനത്തിൽ കണികാണുന്നതിനായി നിരവധി ഭക്തരാണ് എത്തിച്ചേർന്നത്
Vishu 2023: വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ട് ഭക്തർ; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് വൻ ഭക്തജനത്തിരക്ക്

തൃശൂർ: വിഷുപ്പുലരിയില്‍ കണ്ണനെ കണി കണ്ട് അനുഗ്രഹം നേടാന്‍ ​ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്. ആയിരങ്ങളാണ് വിഷുദിനത്തിൽ കണ്ണനെ കണി കാണാൻ ​ഗുരുവായൂരിലേക്കെത്തിയത്. പുലര്‍ച്ചെ 2.45 ന്  വിഷുക്കണി ദർശനം ആരംഭിച്ചു. ഇന്നലെ രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാർ ക്ഷേത്ര മുഖമണ്ഡപത്തില്‍ കണി ഒരുക്കി വച്ചിരുന്നു.

ഓട്ടുരുളിയില്‍ ഉണക്കലരി, പുതുവസ്ത്രം, ഗ്രന്ഥം, സ്വര്‍ണം, വാല്‍ക്കണ്ണാടി, കണികൊന്ന, കണിവെള്ളരി, ചക്ക, മാങ്ങ, പഴങ്ങള്‍, നാളികേരം എന്നിവയായിരുന്നു കണിക്കോപ്പുകൾ. പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിച്ചു. മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരി  കണി കണ്ടതിനുശേഷം തീര്‍ഥകുളത്തില്‍ മുങ്ങികുളിച്ച് ഈറനുമായി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ചു.

ALSO READ: Vishu 2023: വിഷുക്കണി ഇങ്ങനെ ഒരുക്കൂ; വർഷം മുഴുവൻ ഐശ്വര്യപൂർണമായിരിക്കും

നാളികേരമുറിയില്‍ നെയ് വിളക്ക് തെളിയിച്ചാണ് ഗുരവായൂരപ്പനെ കണികാണിച്ചത്. തുടര്‍ന്ന് ഗുരുവായൂരപ്പന്റെ തങ്ക തിടമ്പ് സ്വര്‍ണ സിംഹാസനത്തില്‍ ആലവട്ടം, വെഞ്ചാമരം എന്നിവ കൊണ്ടലങ്കരിച്ച് വെച്ചു. സിംഹാസനത്തിന് താഴെയായി ഓട്ടുരുളിയില്‍ കണിക്കോപ്പുകളും വെച്ചു. ഗുരുവായൂരപ്പനെ കണികാണിച്ച ശേഷം കിഴക്കേഗോപുരവാതില്‍ തുറന്നു.

തുടർന്ന് ഭക്തർക്ക് കണികാണാനുള്ള സൗകര്യം ഒ‌രുക്കി. ഭക്തർ ഗുരുവായൂരപ്പനെ തൊഴുത് തങ്കത്തിടമ്പും കണിക്കോപ്പുകളും കണി കണ്ടു. കണി ദർശനം കഴിഞ്ഞവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി. 3.45 വരെ ഭക്തർ വിഷുക്കണി ദർശിച്ചു. ശബരിമല ക്ഷേത്രത്തിലും വിഷു ദിനത്തിൽ കണികാണുന്നതിനായി നിരവധി ഭക്തരാണ് എത്തിച്ചേർന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News