Vijaya Ekadashi 2023: വിജയ ഏകാദശി ദിനം ഈ രാശിക്കാർക്ക് അനുകൂലം, ലഭിക്കും വൻ വിജയം!

Vijaya Ekadashi 2023: വിജയ ഏകാദശി വ്രതം എടുക്കുന്നവർക്ക് ശത്രുക്കളുടെമേൽ വിജയം ലഭിക്കും. ഇന്ന് ചില രാശിക്കാർക്ക് വളരെ അനുകൂലമാണ്.

Written by - Ajitha Kumari | Last Updated : Feb 16, 2023, 12:17 PM IST
  • ഹിന്ദുമത പ്രകാരം ഏകാദശിക്ക് വളരെയധികം പ്രാധാന്യമുണ്ട്
  • എല്ലാ മാസത്തിലും രണ്ട് തവണ ഏകാദശി വരും
  • ന്ന് കൃഷ്ണപക്ഷത്തിലും മറ്റേത് ശുക്ലപക്ഷത്തിലും
Vijaya Ekadashi 2023: വിജയ ഏകാദശി ദിനം ഈ രാശിക്കാർക്ക് അനുകൂലം, ലഭിക്കും വൻ വിജയം!

Vijaya Ekadashi 2023:  ഹിന്ദുമത പ്രകാരം ഏകാദശിക്ക് വളരെയധികം പ്രാധാന്യമുണ്ട്. എല്ലാ മാസത്തിലും രണ്ട് തവണ ഏകാദശി വരും. ഒന്ന് കൃഷ്ണപക്ഷത്തിലും മറ്റേത് ശുക്ലപക്ഷത്തിലും. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്ന ഏകാദശിയെ വിജയ ഏകാദശി എന്നാണ് പറയുന്നത്. ഉത്തരേന്ത്യയിൽ ഇത് ഫെബ്രുവരി 16 ആയ ഇന്ന് ആഘോഷിക്കും. കേരളത്തിൽ നാളെയാണ് വിജയ ഏകാദശി ആഘോഷിക്കുന്നത്. വ്രതമനുഷ്ഠിക്കുന്ന ദിനം അതിരാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞ് പൂജാമുറിയില്‍ വിളക്ക് കൊളുത്തി ഗംഗാജലത്തിൽ മഹാവിഷ്ണുവിനെ അഭിഷേകം ചെയ്യുക. ശേഷം പൂക്കളും തുളസിയിലകളും സമര്‍പ്പിക്കുക. കഴിയുമെങ്കില്‍ ഈ ദിവസവും വ്രതം അനുഷ്ഠിക്കുക. ഈ ശുഭദിനത്തില്‍ മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുക.

Also Read: 

വിജയ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ശത്രുക്കളുടെ മേല്‍ വിജയം നേടാനാകുമെന്നാണ് വിശ്വാസം. ശ്രീരാമന്‍ ലങ്കയിലേക്ക് പോകുന്നതിന് മുമ്പ് വിജയ ഏകാദശി വ്രതം അനുഷ്ഠിച്ചിരുന്നുവെന്നാണ് വിശ്വാസം.  അതുകൊണ്ടുതന്നെ ശത്രുക്കളെ ജയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിജയ ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. 

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

 

വിജയ ഏകാദശി ദിനത്തിൽ ഈ രാശിക്കാർക്ക് പ്രത്യേക അനുഗ്രഹം ഉണ്ടാകും അത് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം...

മേടം (Aries): വിജയ ഏകാദശി ദിനത്തിൽ നിങ്ങൾക്ക് നിങ്ങളുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന രീതിയിലുള്ള വാർത്തകൾ ലഭിക്കും. കുടുംബത്തിനുവേണ്ടി സമയം ചെലവഴിക്കുക. ഇന്ന് ഒരു നല്ല ദിനമായിരിക്കും.  

ഇടവം (Taurus): ഷെയർ മാർക്കറ്റ് തുടങ്ങിയവയിൽ നടത്തുന്ന നിക്ഷേപങ്ങളിലൂടെ നന്നായി സമ്പാദിക്കും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. പുതിയ കരാർ കണ്ടെത്താനാകും.

Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 

കർക്കടകം (Cancer): കർക്കട രാശിക്കാർക്ക് വിജയ ഏകാദശി ദിനം വളരെ നല്ല ദിനമായിരിക്കും. ദാമ്പത്യ സുഖം ലഭിക്കും. ജോലിക്ക് നല്ല സമയം.

തുലാം (Libra): വിജയ ഏകാദശി ദിനം നിങ്ങൾക്ക് ലഭിക്കുന്ന ബഹുമാനവും ആദരവും വർദ്ധിക്കും. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കാൻ കഴിയും. സുഖകരമായ യാത്രയ്ക്ക് സാധ്യത. കരിയറിന് അനുകൂല ദിവസമായിരിക്കും. കഠിനാധ്വാനം കൂടുതലായിരിക്കാമെങ്കിലും വിജയം ഉറപ്പാണ്. 

Also Read: Rajayoga: 30 വർഷത്തിനുശേഷം ഈ രാശിക്കാർക്ക് രാജയോഗം; ലഭിക്കും വൻ പുരോഗതിയും ധനനേട്ടവും! 

 

മകരം (Capricorn):  വിജയ ഏകാദശി ദിവസം മകരം രാശിക്കാർക്ക് സന്തോഷകരമായ ദിവസമായിരിക്കും. ബിസിനസ്സിൽ നിന്നും നിങ്ങൾക്ക് വലിയ നേട്ടം ലഭിക്കും. തൊഴിൽ ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും.  നിങ്ങൾ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്. മൾട്ടിനാഷണൽ കമ്പനിയിൽ നിന്ന് ഓഫർ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News