സെപ്റ്റംബർ 24ന് ശുക്രൻ കന്നിരാശിയിലേക്ക് പ്രവേശിക്കുകയാണ്. ഇനി രണ്ട് ദിവസം കൂടി മാത്രമെ ശുക്രന്റെ രാശിമാറ്റത്തിന് ഉള്ളൂ. ഈ ദിവസം ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കുന്നത്. ജ്യോതിഷത്തിൽ, ശുക്രനെ ആഡംബരത്തിന്റെയും സമ്പത്തിന്റെയും സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഗ്രഹമായാണ് കണക്കാക്കുന്നു. ഒരാളുടെ ജാതകത്തിൽ ശുക്രൻ ബലവാനാണെങ്കിൽ അവർ ആഡംബര ജീവിതം നയിക്കുന്നവരായിരിക്കും. ഇവർക്ക് പ്രശസ്തിയും ഉണ്ടാകും. ജാതകത്തിൽ ശുക്രൻ ഉന്നതനായി നിന്നാൽ എല്ലാ ഗുണങ്ങളും ഉണ്ടാകും. സെപ്തംബർ 24 ശനിയാഴ്ച ശുക്രന്റെ രാശിമാറ്റം മൂലം പല രാശിക്കാർക്കും വ്യത്യസ്തമായ ഗുണങ്ങൾ ലഭിക്കും.
ശുക്രൻ കന്നി രാശിയിലേക്ക് പ്രവേശിക്കുമ്പോൾ മിഥുനം, കന്നി, മകരം, കുംഭം എന്നീ രാശിക്കാർ അൽപം ജാഗ്രത പാലിക്കണം. അവരുടെ ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ധനനഷ്ടത്തിനും സാധ്യതയുണ്ട്. ഇവ കൂടാതെ മേടം, വൃശ്ചികം, കർക്കടകം, ചിങ്ങം, തുലാം, വൃശ്ചികം, ധനു, മീനം എന്നീ രാശികളിൽ അശുഭ ഫലങ്ങൾ ഉണ്ടാകില്ല. ഇവിടെ സംസാരിക്കുന്ന മേടം രാശിക്കാരെ കുറിച്ചാണ്. ശുക്രന്റെ രാശിമാറ്റം മേടം രാശിക്കാർക്ക് എന്തൊക്കെ നേട്ടങ്ങൾ നൽകും? അവർ ജാഗ്രത പാലിക്കേണ്ട സമയമാണോ ഇത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം.
Also Read: Shani Vakri 2022: 30 വർഷത്തിന് ശേഷം ശനി വക്രഗതിയിൽ; 3 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനലാഭവും!
ജ്യോതിഷ പ്രകാരം ശുക്രൻ കന്നിരാശിയിലേക്ക് മാറുന്നത് മേടം രാശിക്കാർക്ക് വ്യക്തിപരമായി വളരെ ഗുണം ചെയ്യും. പ്രണയിതാക്കൾക്ക് ഇത് നല്ല സമയമായിരിക്കും. ഈ കാലയളവിൽ പ്രണയബന്ധം ശക്തിപ്പെടും. വിവാഹിതർ പരസ്പരം നന്നായി മനസ്സിലാക്കാൻ അവസരമുണ്ടാക്കുക. പ്രണയിതാക്കളുടെ ബന്ധം ദൃഢമാകും. മനസ്സിൽ പ്രണയ ചിന്തകൾ പ്രത്യക്ഷപ്പെടും. മേടം രാശിക്കാരുടെ മനസ്സിന് ഈ ശുക്ര സംക്രമണം സന്തോഷം നൽകും. വിവാഹം ആലോചിക്കുന്നവർക്ക് അനുയോജ്യരായ പങ്കാളിയെ കിട്ടും. വിവാഹ കഴിഞ്ഞവർ പങ്കാളിയുമായി കൂടുതൽ അടുക്കും.
സാമ്പത്തികമായി, മേടം രാശിക്കാർക്ക് ശുക്രൻ അനുകൂലമാണ്. എന്നിരുന്നാലും, വേണ്ടപ്പെട്ടവരുടെ ആരോഗ്യത്തിനായി ചെലവഴിക്കേണ്ടി വന്നേക്കാം. കുടുംബത്തിലെ പ്രശ്നങ്ങൾ നീങ്ങി എല്ലാവരപമായും അടുപ്പമുണ്ടാകും. മേടം രാശിക്കാരുടെ ആരോഗ്യം ഈ കാലയളവിൽ തൃപ്തികരമായിരിക്കും. ശുക്രൻ കന്നിരാശിയിൽ പ്രവേശിച്ചാൽ ഈ രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിച്ച് തുടങ്ങും. അത് ഇക്കൂട്ടർക്ക് മനസ്സമാധാനം നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...