ശുക്രൻ കുംഭത്തിലെത്തുമ്പോൾ ? ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഫലങ്ങൾ

രാശിയിൽ ശുക്രൻ ശുഭകരമാകുമ്പോൾ ലക്ഷ്മി ദേവിക്ക് പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കും. ശുക്രൻറെ രാശി മാറ്റം വഴി ഏതൊക്കെ രാശികൾക്കാണ് നല്ല ദിവസം വരുന്നതെന്ന് പരിശോധിക്കാം.

Written by - Zee Malayalam News Desk | Last Updated : Jan 26, 2023, 07:34 PM IST
  • ഉത്കണ്ഠകൾ ഒഴിവാക്കാൻ പറ്റും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റങ്ങൾ
  • റിയൽ എസ്റ്റേറ്റ് നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയും
  • നിങ്ങളുടെ തീരുമാനങ്ങൾ പ്രയോജനപ്പെടുന്ന കാലമാണ്
ശുക്രൻ കുംഭത്തിലെത്തുമ്പോൾ ? ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഫലങ്ങൾ

ജനുവരി 22-ന്  ശുക്രൻ കുംഭ രാശിയിലേക്ക് പ്രവേശിച്ചു. ജ്യോതിഷത്തിൽ ശുക്രൻ ഒരു പ്രധാന ഗ്രഹമാണ്. രാശിയിൽ ശുക്രൻ ശുഭകരമാകുമ്പോൾ ലക്ഷ്മി ദേവിക്ക് പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കും. ശുക്രൻറെ രാശി മാറ്റം വഴി ഏതൊക്കെ രാശികൾക്കാണ് നല്ല ദിവസം വരുന്നതെന്ന് പരിശോധിക്കാം.

മേടം രാശി

ഭൂമി, വസ്തുവകകൾ എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും. ബഹുമാനം എല്ലാത്തരത്തിലും വർധിക്കും. ഉദ്യോഗസ്ഥർ സന്തുഷ്ടരായിരിക്കും. പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ബിസിനസിന് ഇത് പറ്റിയ സമയമാണ്. ഒരു പഴയ സുഹൃത്തിനെ നിങ്ങൾക്ക് പരിചയപ്പെടാം.

മിഥുനം രാശി

ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും, മുടങ്ങി കിടക്കുന്ന പണം തിരികെ ലഭിക്കും. നിങ്ങൾക്ക് നല്ല സമയമായിരിക്കും ഇത്. രോഗത്തിൽ നിന്നും മുക്തിനേടും ഭാവിയിൽ പ്രയോജനകരമായ ഒരു പുതിയ പദ്ധതി തയ്യറാക്കും.

വൃശ്ചികം

ഉത്കണ്ഠകൾ ഒഴിവാക്കാൻ പറ്റും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റങ്ങൾ വരാം. നിങ്ങൾക്ക് ഒരു യാത്ര പോകേണ്ടി വരാം. റിയൽ എസ്റ്റേറ്റ് നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയും. വാങ്ങൽ വിൽക്കലുകൾക്ക് നിങ്ങൾക്ക് ലാഭം ഉണ്ടാവും.

മീനം

നിങ്ങളുടെ തീരുമാനങ്ങൾ പ്രയോജനപ്പെടുന്ന കാലമാണ്. പഴയ പണികൾ പൂർത്തിയാക്കും. പണം ലാഭിക്കാവുന്ന കാലമാണിത്. വായ്പകൾ തിരിച്ചടക്കാൻ കഴിയും. സന്തോഷകരമായ അന്തരീഷം കുടുംബത്തിൽ സംജാതമാകും. ബഹുമാനം വർധിക്കുകയും ഉദ്യോഗസ്ഥർ സന്തുഷ്ടരാവുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി

Trending News