Vastu Tips: ബിസിനസ്സിലും ജോലിയിലും അഭിവൃദ്ധിയുണ്ടാകാൻ ഈ വാസ്തു വിദ്യകൾ പിന്തുടരുക

നിങ്ങൾ വസ്ത്രവ്യാപാരിയാണെങ്കിൽ നിങ്ങളുടെ കിടപ്പുമുറിയിലോ വസ്ത്രങ്ങൾ വയ്ക്കുന്ന അലമാരയിലോ ചുവന്ന നിറത്തിലുള്ള ദുപ്പട്ട സൂക്ഷിക്കുക. 

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 01:34 PM IST
  • സംഗീതരംഗത്തുള്ളവർ കിടപ്പുമുറിയിൽ വീണയോ ഓടക്കുഴലോ സൂക്ഷിക്കണം.
  • ഫർണിച്ചറുകളിലോ മരപ്പണി വ്യവസായത്തിലോ ഉള്ള ആളുകൾ അവരുടെ കിടപ്പുമുറിയിൽ ഒരു പുല്ലാങ്കുഴൽ സൂക്ഷിക്കുന്നത് ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാക്കും.
  • എഴുത്തുകാരും പത്രപ്രവർത്തകരും സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടവരുമാണ് നിങ്ങളെങ്കിൽ കിടപ്പുമുറിയിൽ നാല് വ്യത്യസ്ത നിറങ്ങളിലുള്ള ഒരു ജോടി പേനകൾ സൂക്ഷിക്കണം.
Vastu Tips: ബിസിനസ്സിലും ജോലിയിലും അഭിവൃദ്ധിയുണ്ടാകാൻ ഈ വാസ്തു വിദ്യകൾ പിന്തുടരുക

ജീവതത്തിൽ പോസിറ്റീവ് എനർജിയുണ്ടാക്കാൻ വാസ്തു ശാസ്ത്രത്തിൽ പല നുറുങ്ങുകളും നിർദ്ദേശിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ ഈ നുറുങ്ങുകൾ സ്വീകരിക്കുന്നതിലൂടെ ഒരാൾക്ക് ജോലിസ്ഥലത്ത് മികവ് പുലർത്താനും ജീവിതത്തിൽ അഭിവൃദ്ധി കൈവരിക്കാനും കഴിയും. തുടർച്ചയായി പരിശ്രമിച്ചിട്ടും വിജയിക്കാനാവാത്ത സാഹചര്യങ്ങൾ ജീവിതത്തിലുണ്ടാകാം. പോസിറ്റീവ് എനർജിയുണ്ടാകാത്തത് ആകാം ഇതിന് കാരണം. വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ഈ നുറുങ്ങുകൾ എങ്ങനെ ജോലി സ്ഥലത്ത് മികവ് പുലർത്താൻ സഹായിക്കുന്നുവെന്ന് നോക്കാം. 

നമ്മുടെ വീട്ടിലും ജോലി സ്ഥലങ്ങളിലുമൊക്കെ സാധാരണയായി കാണുന്ന ഒന്നാണ് ചിലന്തിവല. വീട് വൃത്തിയാക്കുന്നതിനൊപ്പം ഇത് പലപ്പോഴും നമ്മൾ കളയാറുമുണ്ട്. വീട്ടിലോ ജോലിസ്ഥലത്തോ ഇവയുണ്ടെങ്കിൽ അത് കളയുക തന്നെ വേണം. 

നിങ്ങൾ വസ്ത്രവ്യാപാരിയാണെങ്കിൽ നിങ്ങളുടെ കിടപ്പുമുറിയിലോ വസ്ത്രങ്ങൾ വയ്ക്കുന്ന അലമാരയിലോ ചുവന്ന നിറത്തിലുള്ള ദുപ്പട്ട സൂക്ഷിക്കുക. ജോലി ചെയ്യുന്ന ആളുകൾക്ക് അവരുടെ കിടപ്പുമുറിയിൽ ഒരു അക്വേറിയം സൂക്ഷിക്കുന്നതിലൂടെ പ്രയോജനം ലഭിക്കും. വർണ്ണാഭമായ മത്സ്യങ്ങളുടെ ഒരു ചിത്രവും സൂക്ഷിക്കാം.

Also Read: Vastu Tips: വസ്ത്രത്തിന്റെ നിറം ഒരാളുടെ പെരുമാറ്റത്തെയും ആത്മവിശ്വാസത്തെയും സ്വാധീനിക്കുന്നതെങ്ങനെ?

 

സംഗീതരംഗത്തുള്ളവർ കിടപ്പുമുറിയിൽ വീണയോ ഓടക്കുഴലോ സൂക്ഷിക്കണം. ഫർണിച്ചറുകളിലോ മരപ്പണി വ്യവസായത്തിലോ ഉള്ള ആളുകൾ അവരുടെ കിടപ്പുമുറിയിൽ ഒരു പുല്ലാങ്കുഴൽ സൂക്ഷിക്കുന്നത് ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാക്കും. എഴുത്തുകാരും പത്രപ്രവർത്തകരും സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടവരുമാണ് നിങ്ങളെങ്കിൽ കിടപ്പുമുറിയിൽ നാല് വ്യത്യസ്ത നിറങ്ങളിലുള്ള ഒരു ജോടി പേനകൾ സൂക്ഷിക്കണം. ഭക്ഷണവ്യാപാരം നടത്തുന്നവർ കിടപ്പുമുറിയിൽ പശുവിന്റെ പ്രതിമയോ ചിത്രമോ സൂക്ഷിക്കണം.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബിസിനസ് ചെയ്യുന്നവർ കിടപ്പുമുറിയിൽ ഒരു ക്രിസ്റ്റൽ സൂക്ഷിക്കുക. ഫാർമസി ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർ അവരുടെ മുറിയിൽ സൂര്യ ദേവന്റെ ചിത്രം തൂക്കിയിടണം. ചവറ്റുകുട്ടകൾ വീടിന്റെ പ്രവേശന കവാടത്തിന് സമീപം വയ്ക്കാതിരിക്കുക. ഇത് അയൽക്കാരുമായി ശത്രുതയ്ക്ക് കാരണമാകും. നിങ്ങളുടെ ടെറസിൽ ഒരിക്കലും ധാന്യങ്ങളോ കിടക്കകളോ കഴുകരുത്. മാസത്തിലൊരിക്കൽ വീട്ടിൽ പായസം ഉണ്ടാക്കി കുടുംബത്തോടൊപ്പം കഴിക്കുക. അതുപോലെ മാസത്തിൽ ഒരിക്കൽ ഓഫീസിലോ ജോലിസ്ഥലത്തോ മധുരപലഹാരങ്ങൾ കൊണ്ടുപോകുക. 

Also Read: Astrology: പണം മുടക്കാൻ മടിയില്ലാത്തവരാണ് ഈ രാശിക്കാർ, നിങ്ങളും ഈ രാശിയാണോ?

 

വ്യാഴാഴ്‌ചകളിൽ മഞ്ഞ നിറത്തിലുള്ള ഏതെങ്കിലും ഭക്ഷണം കഴിക്കണം. പച്ച നിറത്തിലുള്ള ഒന്നും കഴിക്കരുത്. ബുധനാഴ്ചകളിൽ പച്ചനിറത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുക, മഞ്ഞനിറത്തിലുള്ളത് കഴിക്കരുത്. ഇത് ഐശ്വര്യം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News