Vastu Tips: ഈ ചെടികൾ ഒരിക്കലും വീടിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല

വാസ്തു ശാസ്ത്രമനുസരിച്ച്, വീടുകളിൽ വയ്ക്കാൻ പാടില്ലാത്ത ചില ചെടികളുമുണ്ട്. വീടിന് അനുയോജ്യമായ ചെടി തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 03:40 PM IST
  • കള്ളിച്ചെടികൾ വീട്ടിൽ നടാൻ പാടില്ല.
  • കള്ളിച്ചെടി വയ്ക്കുന്നത് വീട്ടിൽ നെ​ഗറ്റീവ് എനർജി ഉണ്ടാക്കുമെന്ന് വാസ്തു, ഫെങ് ഷൂയി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
  • ഈ ചെടി വീട്ടിൽ നിർഭാഗ്യം കൊണ്ടുവരും.
Vastu Tips: ഈ ചെടികൾ ഒരിക്കലും വീടിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല

വീടുകൾ അലങ്കരിക്കുന്നതിന്റെ ഭാ​ഗമായി മിക്കവരും ഇപ്പോൾ ഇൻഡോർ ചെടികൾ വച്ചുപിടിപ്പിക്കാറുണ്ട്. വീട്ടിൽ പോസിറ്റിറ്റി ഉണ്ടാക്കാൻ മികച്ച ഒരു മാർ​ഗമാണിത്. ഇൻഡോർ ചെടികൾ വയ്ക്കുന്നതിലൂടെ വീടിനുള്ളിൽ നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാനാകും. പല വീട്ടുചെടികൾക്കും ഔഷധഗുണമുണ്ട്. ഇത് വായു ശുദ്ധീകരിക്കാൻ സഹായിക്കും. എന്നാൽ വാസ്തു ശാസ്ത്രമനുസരിച്ച് (Vastu Shastra), വീടുകളിൽ വയ്ക്കാൻ പാടില്ലാത്ത ചില ചെടികളുമുണ്ട്. വീടിന് അനുയോജ്യമായ ചെടി തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. 

വീടിനുള്ളിൽ ഒരിക്കലും വയ്ക്കാൻ പാടില്ലാത്ത ചെടികൾ ഇവയാണ് - 

പുളിമരം: പുളിമരം വയ്ക്കുന്നത് വീട്ടിലെ സന്തോഷത്തെ ബാധിക്കുമെന്ന് പറയപ്പെടുന്നു. വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ നട്ടുവളർത്തിയ പുളിമരം പുരോഗതിയെ തടയുകയും കുടുംബത്തിന്റെ സന്തോഷത്തെ ബാധിക്കുകയും ചെയ്യുന്നു. 

Also Read: വൈശാഖ മാസത്തിൽ തുളസി സമർപ്പിച്ച് ജോലി തുടങ്ങാം; എല്ലാത്തിലും വിജയം, അറിയാം ഫലങ്ങൾ

 

കള്ളിച്ചെടി: കള്ളിച്ചെടികൾ വീട്ടിൽ നടാൻ പാടില്ല. കള്ളിച്ചെടി വയ്ക്കുന്നത് വീട്ടിൽ നെ​ഗറ്റീവ് എനർജി ഉണ്ടാക്കുമെന്ന് വാസ്തു, ഫെങ് ഷൂയി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ ചെടി വീട്ടിൽ നിർഭാഗ്യം കൊണ്ടുവരും. മാത്രമല്ല കുടുംബത്തിൽ സമ്മർദ്ദവും ഉത്കണ്ഠയും ഉണ്ടാക്കുന്നു.  

ഈന്തപ്പന: വാസ്തു ശാസ്ത്ര പ്രകാരം ഈന്തപ്പന വീട്ടിൽ ഒരിക്കലും നടാൻ പാടില്ല. വീട്ടിൽ ദാരിദ്ര്യം വരാതിരിക്കണമെങ്കിൽ ഈന്തപ്പന വളർത്തുന്നത് ഒഴിവാക്കണമെന്നാണ് പറയുന്നത്. കൂടാതെ, ഈ ചെടി വളർത്തുന്ന ആളുകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. ഇത് ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.

മുള മരം: വാസ്തു പ്രകാരം വീട്ടിൽ മുളകൾ വളർത്തരുതെന്നാണ് നിർദേശം. ഈ ചെടി വീട്ടിൽ നട്ടുപിടിപ്പിക്കുന്നതിലൂടെ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഹിന്ദുമതത്തിൽ, മുള മരം മരണസമയത്ത് ഉപയോഗിക്കുന്നു, അത് കാലഹരണപ്പെട്ടതിന്റെ അടയാളമാണ്.

Also Read: Vastu Tips: ബിസിനസ്സിലും ജോലിയിലും അഭിവൃദ്ധിയുണ്ടാകാൻ ഈ വാസ്തു വിദ്യകൾ പിന്തുടരുക

 

ആൽമരം: ക്ഷേത്രങ്ങളിൽ ആൽമരം കാണാറുണ്ട് നമ്മൾ. അത് കൊണ്ട് തന്നെ വീട്ടിലും അത് വയ്ക്കുന്നത് പോസിറ്റീവ് എനർജി തരുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ വാസ്തു ശാസ്ത്രം അനുസരിച്ച്, ഒരിക്കലും വീട്ടിൽ ആൽമരം നടരുതെന്ന് ഉപദേശിക്കുന്നു. ഇത് നിങ്ങളുടെ സാമ്പത്തികസ്ഥിതി മോശമാക്കുമെന്ന് പറയപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News