വീട്ടിൽ വിളക്ക് കത്തിക്കുന്നത് ഈശ്വരനെ പ്രീതിപ്പെടുത്താൻ മാത്രമല്ല വാസ്തു ദോഷങ്ങൾ കുറയ്കാനും വേണ്ടിയാണ്. വീട്ടിലെ പിതൃദോഷം, വാസ്തുദോഷം, ഗ്രഹങ്ങളുടെ ദോഷഫലങ്ങൾ എന്നിവ കുറയ്ക്കാനും ദിവസവും വിളക്ക് കത്തിക്കുക. നെയ്യോ, എണ്ണയോ ഒഴിച്ചാണ് വിളക്ക് കത്തിക്കേണ്ടത്. കുളിച്ച് ശുദ്ധമായി ഭക്തിയോടെ വേണം വിളക്കുകൾ കത്തിക്കാൻ. അത് നിലവിളക്കോ, ചെറിയ വിളക്കോ അല്ലെങ്കിൽ മൺ ചിരാതോ പോലും ആകാം.
പൂർവ്വികരുടെ അനുഗ്രഹം ലഭിക്കാൻ വീടിന്റെ തെക്ക് ദിശയിൽ ഒരു വിളക്ക് കത്തിക്കണം എന്നാണ് വിശ്വാസം. പൂർവ്വികർ ആൽ മരത്തിൽ കുടികൊള്ളുന്നുവെന്നും പറയപ്പെടുന്നു, അതിനാൽ ആലിന് ദിവസവും വെള്ളം അർപ്പിച്ച് നെയ്യ് വിളക്ക് തെളിയിക്കണം. ഇങ്ങനെ ചെയ്താൽ പൂർവികർ സന്തുഷ്ടരാകും എന്നും വിശ്വാസിക്കുന്നത്.
Also Read: Yogini Ekadashi 2022: സർവ്വ പാപങ്ങളും മാറാൻ യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം
അന്നപൂർണേശ്വരിയുടെ അനുഗ്രഹം
അടുക്കളയിലെ അടുപ്പിന്റെ ഇരുവശത്തും വിളക്ക് കൊളുത്തുന്നവർക്ക് ഭക്ഷണത്തിന് കുറവുണ്ടാകില്ല. ഇത്വരുടെ വീടുകളിലെ കലവറകൾ എപ്പോഴും നിറഞ്ഞിരിക്കും. അതുകൊണ്ട് തന്നെ ഇവിടെയും രണ്ട് വിളക്കുകൾ കത്തിക്കണം. അന്ന പൂർണ്ണേശ്വരിയുടെ അനുഗ്രഹം വീട്ടിലുണ്ടാവും എന്നാണ് വിശ്വസിക്കുന്നത്.
സമ്പത്തിന്റെ നേട്ടം
വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ വീടിന്റെ വടക്ക് കിഴക്ക് മൂലയിൽ പശുവിൻ നെയ്യ് ഒഴിച്ചാൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു വിളക്കിൽ ചുവന്ന നൂൽ കൊണ്ടുള്ള ഒരു തിരി ഇട്ട് അൽപം കുങ്കുമം ചേർത്ത് കത്തിക്കുക.ദാരിദ്ര്യ ശമനമാണ് വേണ്ടതെങ്കിൽ തെക്ക് ദിശയിൽ എണ്ണ ഒഴിച്ചും വിളക്ക് കത്തിക്കാം. ശുദ്ധ വൃത്തിയോടെ ഇത് ചെയ്യണം.
Also Read: Shani Gochar 2022: 2025 വരെ ഈ രാശിക്കാർ സൂക്ഷിക്കണം, ശനി ബുദ്ധിമുട്ടുണ്ടാക്കും!
ദുഷ്ടശക്തികളെ അകറ്റാൻ
വീട്ടിൽ സന്തോഷവും ഐശ്വര്യവും ഇല്ലെങ്കിൽ, വീടിന്റെ പ്രധാന കവാടത്തിൽ രാവിലെയും വൈകുന്നേരവും പന്ത്രണ്ട് ദിവസം വിളക്ക് കൊളുത്തണം. കടുകെണ്ണ കൊണ്ടാവണം ഇത്. ഇതിലൂടെ വീട്ടിലെ നെഗറ്റീവ് എനർജീ ഭൂരിഭാഗവും ഒഴിയുകയും വീട്ടിൽ സന്തോഷവും സമാധാനവും നിറയുകയും ചെയ്യും. ഭക്തിയോടെയും ദേഹ ശുദ്ധിയോടെയും വേണം ഇത് ചെയ്യാൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...