Vastu Tips For Happy Family: സന്തോഷകരമായ കുടുംബജീവിതത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Vastu Shastra For Happy Family: വീടിന്റെ തെക്കുപടിഞ്ഞാറ് ഭർത്താവ്-ഭാര്യ, മാതാപിതാക്കൾ-കുട്ടി ബന്ധങ്ങളെ ബാധിക്കുമ്പോൾ, വടക്കുപടിഞ്ഞാറ് കുടുംബവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 11, 2023, 11:10 AM IST
  • വീടിന്റെ പ്രവേശന സ്ഥലം മനോഹരവും വൃത്തിയുള്ളതുമായി സൂക്ഷിക്കുക
  • വീടിന്റെ പ്രവേശന കവാടത്തിന് ചുറ്റും ധാരാളം ഊർജ്ജം നിലനിൽക്കുന്നുണ്ട്
  • വീടിന്റെ പ്രവേശന കവാടം ആ വീടിനുള്ളിൽ താമസിക്കുന്ന വ്യക്തികളുടെ ജീവിതത്തെയും ബന്ധത്തെയും ബാധിക്കുന്നു
Vastu Tips For Happy Family: സന്തോഷകരമായ കുടുംബജീവിതത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഒരാളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും പരിശ്രമങ്ങൾക്ക് നേട്ടമുണ്ടാക്കുന്നതിനും പ്രകൃതിയുടെ എല്ലാ ശക്തികളെയും സന്തുലിതമാക്കുക എന്നതാണ് വാസ്തുവിന്റെ പ്രാഥമിക ലക്ഷ്യം. അതിനാൽ ജീവിതം സന്തോഷമുള്ളതും സമാധാനമുള്ളതുമാക്കാൻ വാസ്തുശാസ്ത്രം വിവിധ മാർ​ഗങ്ങൾ നിർദേശിക്കുന്നു. സന്തോഷകരമായ കുടുംബ ജീവിതത്തിന് വാസ്തുശാസ്ത്രത്തിൽ പ്രതിവിധികൾ നിർദേശിക്കുന്നുണ്ട്.

വീടിന്റെ തെക്കുപടിഞ്ഞാറ് ഭർത്താവ്-ഭാര്യ, മാതാപിതാക്കൾ-കുട്ടി ബന്ധങ്ങളെ ബാധിക്കുമ്പോൾ, വടക്കുപടിഞ്ഞാറ് കുടുംബവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നു. നിങ്ങളുടെ കുടുംബത്തിനുള്ളിൽ ഐക്യവും സമാധാനവും ഉണ്ടാകുന്നതിന് വീട്ടിൽ വരുത്താവുന്ന കുറച്ച് വാസ്തു പരിഷ്കാരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

സന്തോഷകരമായ കുടുംബജീവിതത്തിനുള്ള വാസ്തു നിർദേശങ്ങൾ

പ്രവേശനം: വീടിന്റെ പ്രവേശന സ്ഥലം മനോഹരവും വൃത്തിയുള്ളതുമായി സൂക്ഷിക്കുക. വീടിന്റെ പ്രവേശന കവാടത്തിന് ചുറ്റും ധാരാളം ഊർജ്ജം നിലനിൽക്കുന്നുണ്ട്. വീടിന്റെ പ്രവേശന കവാടം ആ വീടിനുള്ളിൽ താമസിക്കുന്ന വ്യക്തികളുടെ ജീവിതത്തെയും ബന്ധത്തെയും ബാധിക്കുന്നു. വീടിന്റെ പ്രവേശന സ്ഥലം മനോഹരവും വൃത്തിയുള്ളതുമായാൽ നിങ്ങൾ വീട്ടിൽ പ്രവേശിക്കുമ്പോഴോ പുറത്തുകടക്കുമ്പോഴോ, ഇത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സന്തോഷമുള്ളവരാക്കുന്നു.

കിഴക്ക് ദിക്ക്: വാസ്തു പ്രകാരം, ഇന്ദ്രൻ കിഴക്ക് ഭരിക്കുന്നു. അതിനാൽ ഇന്ദ്രനെ പ്രസാദിപ്പിക്കുന്നതിന് കിഴക്ക് ദിശ നന്നായി പരിപാലിക്കേണ്ടത് പ്രധാനമാണ്. ഈ ദിശയിലുള്ള മുറികൾ വൃത്തിയായും നല്ല വായുസഞ്ചാരമുള്ളതും പ്രകാശമുള്ളതുമായ രീതിയിൽ സൂക്ഷിക്കുന്നതിലൂടെ വീട്ടിൽ സമൃദ്ധിയുണ്ടാകും.

ഫോട്ടോകൾ വയ്ക്കുന്നത്: വടക്കുകിഴക്ക് ഭാ​ഗത്ത് പോസിറ്റീവ് ഊർജം നിലകൊള്ളുന്നു. ഈ ഭാ​ഗത്ത് ഫോട്ടോകൾ സൂക്ഷിക്കുന്നതും തൂക്കിയിടുന്നതും ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകാൻ സഹായിക്കും. തെക്ക്, തെക്ക്-പടിഞ്ഞാറ് മൂലയിലുള്ള ഭിത്തിയിൽ മരിച്ചുപോയ ബന്ധുക്കളുടെയും പൂർവ്വികരുടെയും ചിത്രങ്ങൾ വയ്ക്കാം.

തെക്കുപടിഞ്ഞാറൻ പ്രവേശനം ഒഴിവാക്കുക: നിങ്ങളുടെ വീടിന്റെ മുൻവശത്തെ പ്രവേശന കവാടം തെക്കുപടിഞ്ഞാറായി വയ്ക്കരുത്. അഗ്നിദേവനായ അഗ്നി നിയന്ത്രിക്കുന്ന ഈ ദിശയിൽ നിന്നാണ് സൂര്യന്റെ ശക്തമായ ഇൻഫ്രാറെഡ് കിരണങ്ങൾ പുറപ്പെടുന്നത്. ഈ സ്ഥാനത്ത് ഒരു വാതിൽ വയ്ക്കുന്നത് നെഗറ്റീവ് എനർജികൾ വീട്ടിൽ പ്രവേശിക്കാനും നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകാനും കാരണമാകും.

വടക്കുഭാഗത്തുള്ള വീട്ടുചെടികൾ: കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് പച്ച സസ്യങ്ങൾ അത്യുത്തമമാണ്. വീടിന്റെ വടക്കുഭാഗം പച്ചനിറത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളർത്താൻ മികച്ചതാണ്. ഇത് കുടുംബത്തിൽ സ്നേഹവും വിശ്വാസവും വളർത്താൻ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News