Today’s Horoscope: മാസത്തിൻറെ ഏഴാം ദിവസം; എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം, രാശിഫലം

നിങ്ങളുടെ സംസാരവും പെരുമാറ്റവും നിയന്ത്രിക്കേണ്ടതുണ്ട്. കുടുംബവുമായോ പുറത്തുള്ളവരുമായോ തർക്കത്തിന് സാധ്യതയുണ്ട്

Written by - Zee Malayalam News Desk | Last Updated : Jul 6, 2022, 09:47 AM IST
  • സാമ്പത്തിക ആസൂത്രണത്തിനും ബിസിനസ്സിനും ഇന്ന് നല്ല ദിവസമാണ്
  • ജോലി അനായാസം പൂർത്തിയാക്കാൻ ഇന്നത്തെ ദിവസം സാധിക്കും
  • എല്ലാ കാര്യത്തിലും ഇന്ന് നിങ്ങൾക്ക് വിജയം പ്രതീക്ഷിക്കാം
Today’s Horoscope: മാസത്തിൻറെ ഏഴാം ദിവസം; എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം, രാശിഫലം

തുലാം രാശിഫലം (6 ജൂലൈ 2022)

നിങ്ങളുടെ സംസാരവും പെരുമാറ്റവും നിയന്ത്രിക്കേണ്ടതുണ്ട്. കുടുംബവുമായോ പുറത്തുള്ളവരുമായോ തർക്കത്തിന് സാധ്യതയുണ്ട്. ഇന്ന് ഒരാൾക്ക് നന്മ ചെയ്യാൻ പറ്റുന്ന ദിവസമാണ്. ​​പക്ഷേ പ്രതിഫലം പ്രതീക്ഷിക്കരുത്. വരുമാനത്തേക്കാൾ കൂടുതൽ ചെലവുകൾ ഇന്ന് ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ് ഇന്ന്.ആത്മീയ കാര്യങ്ങളിൽ നിങ്ങൾക്ക് ഇന്ന് താത്പര്യം ഉണ്ടാകും.

വൃശ്ചിക രാശിഫലം (6 ജൂലൈ 2022)

ബിസിനസ്സിൽ ഇന്ന് നിങ്ങൾക്ക് ലാഭം ലഭിക്കും.സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മുതിർന്നവരിൽ നിന്നും നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. ആളുകളുമായുള്ള ബന്ധങ്ങൾ ദൃഢമാകുന്ന സമയം കൂടിയാണിന്ന്. യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും.വരുമാന സ്രോതസ്സ് വർദ്ധിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരാൻ സാധ്യതയുള്ള ദിവസമാണിത്. വിവാഹിതർക്ക് ഇടയിലുള്ള പ്രശ്നങ്ങൾ മാറും.

Also Read: സൂര്യ സംക്രമണം: ജൂലൈ 16 മുതൽ തുടങ്ങും ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ!

ധനു രാശിഫലം (6 ജൂലൈ 2022)

സാമ്പത്തിക ആസൂത്രണത്തിനും ബിസിനസ്സിനും ഇന്ന് നല്ല ദിവസമാണ്. ജോലി അനായാസം പൂർത്തിയാക്കാൻ ഇന്നത്തെ ദിവസം സാധിക്കും. എല്ലാ കാര്യത്തിലും ഇന്ന് നിങ്ങൾക്ക് വിജയം പ്രതീക്ഷിക്കാം. ആളുകൾക്ക് നിങ്ങളോടുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റം ഉണ്ടാവും.ജോലിയിലും ബിസിനസ്സിലും നിങ്ങൾക്ക് സ്ഥാനക്കയറ്റം ഉണ്ടാകും. കുടുംബത്തിൽ സന്തോഷാന്തരീഷം  നിലനിർത്താനാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News