ഈ തീയതിയിൽ ജനിച്ച ആളുകൾ ആഡംബര പ്രിയരാണ്; എത്ര വേണമെങ്കിലും പണം ചിലവാക്കാൻ മടിയില്ല

 ഇവരുടെ കഠിനാധ്വാനം കൊണ്ട് അവർ വിജയിക്കുകയും അവരുടെ പ്രശസ്തി വളരെയധികം വർദ്ധിക്കുകയും ചെയ്യുന്നു

Written by - Zee Malayalam News Desk | Last Updated : Sep 7, 2023, 04:26 PM IST
  • ആഡംബര ജീവിതമാണ് ഭാഗ്യ നമ്പർ 9 ഉള്ളവർ ഇഷ്ടപ്പെടുന്നത്
  • സമ്പന്നരെപ്പോലെ ജീവിതം നയിക്കാനാണ് ഇവർ എപ്പോഴും ആഗ്രഹിക്കുന്നത്
  • ഇവർ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി പരസ്യമായി പണം ചെലവഴിക്കുന്നു.
ഈ തീയതിയിൽ ജനിച്ച ആളുകൾ ആഡംബര പ്രിയരാണ്; എത്ര വേണമെങ്കിലും പണം ചിലവാക്കാൻ മടിയില്ല

ജനനത്തീയതിയിൽ നിന്നാണ് ഒരാളുടെ ഭാഗ്യ നമ്പർ കണക്കാക്കുന്നത്.  റാഡിക്സ് നമ്പർ ഒരു വ്യക്തിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറയുമെന്ന് സംഖ്യാശാസ്ത്രം പറയുന്നു. കരിയർ മുതൽ പ്രണയ ജീവിതം വരെ എല്ലാം ഈ നമ്പരിൽ വ്യക്തമാകും ആളുകളുടെ ജനനത്തീയതി ചേർത്താണ് റാഡിക്സ് നമ്പർ കണക്കാക്കുന്നത്. ഇന്ന് പരിശോധിക്കുന്നത് ഭാഗ്യ നമ്പർ 9 വരുന്നവരെ പറ്റിയാണ്.

9-ാം നമ്പർ ഉള്ള ആളുകൾ

ജാതക മാസത്തിലെ 9, 18 അല്ലെങ്കിൽ 27 തീയതികളിൽ ജനിച്ചവരാണ് ഭാഗ്യ നമ്പർ 9 ഉള്ളവർ. ഈ റാഡിക്സിന്റെ അടിസ്ഥാനത്തിൽ മുന്നിലുള്ള ആളുടെ പെരുമാറ്റം എങ്ങനെയാണെന്നും സാമ്പത്തിക സ്ഥിതി എങ്ങനെയാണെന്നും ഭാവി എങ്ങനെയായിരിക്കുമെന്നും അറിയാൻ കഴിയും.9ാം നമ്പർ ഉള്ള ആളുകൾ ജീവിതത്തിൽ പേരും പണവും സമ്പാദിക്കാൻ ആഗ്രഹിക്കുന്നു, ഇവരുടെ കഠിനാധ്വാനം കൊണ്ട് അവർ വിജയിക്കുകയും അവരുടെ പ്രശസ്തി വളരെയധികം വർദ്ധിക്കുകയും ചെയ്യുന്നു. 

സമ്പന്നരെപ്പോലെയുള്ള ജീവിതം

ആഡംബര ജീവിതമാണ് ഭാഗ്യ നമ്പർ 9 ഉള്ളവർ ഇഷ്ടപ്പെടുന്നത്. സമ്പന്നരെപ്പോലെ ജീവിതം നയിക്കാനാണ് ഇവർ എപ്പോഴും ആഗ്രഹിക്കുന്നത്. ഇവരുടെ സ്വപ്നങ്ങൾ വളരെ വലുതാണ്, അവ നിറവേറ്റാൻ അവർ രാവും പകലും പ്രവർത്തിക്കും. ഈ ആളുകൾ സ്വഭാവത്തിൽ ദയയുള്ളവരും  വളരെ വലിയ ഹൃദയമുള്ളവരുമാണ്. അവർ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി പരസ്യമായി പണം ചെലവഴിക്കുന്നു.

ചെറിയ കാര്യങ്ങളിൽ ദേഷ്യം വരുന്നവർ 

ദയയുള്ളവരായിരിക്കും ഇവർ. ഇത്തരക്കാരുടെ ഇച്ഛാശക്തി ശക്തമാണ്. ഈ ആളുകൾ എന്ത് തീരുമാനിച്ചാലും അത് നിറവേറ്റാൻ അവർക്ക് സാധിക്കും. സ്വഭാവത്തിൽ ചിലപ്പോൾ ദേഷ്യം വരും. മറ്റുള്ളവർക്ക് ചെറുതായ കാര്യങ്ങൾ ഇവർക്ക് വലുതായിരിക്കും. ഇവർ ചെറിയ കാര്യങ്ങൾക്ക് ദേഷ്യപ്പെടുന്നവരായിരിക്കും. മറ്റുള്ളവർ ഇവരെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നത് അവർക്ക് പ്രശ്നമല്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News