Vastu for Gift: സമ്മാനങ്ങള്‍ നല്‍കും ഭാഗ്യവും ദൗര്‍ഭാഗ്യവും, കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Vastu for Gift:  വാസ്തു ശാസ്ത്രത്തിൽ, ചില സമ്മാനങ്ങൾ വളരെ ശുഭകരവും ചിലത് ഏറെ അശുഭകരവുമാണ്. അതായത്, സമ്മാനങ്ങൾ നൽകുമ്പോൾ ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം. 

Written by - Zee Malayalam News Desk | Last Updated : Aug 8, 2023, 02:40 PM IST
  • സമ്മാനങ്ങള്‍ അവയോടൊപ്പം ഭാഗ്യവും ദൗര്‍ഭാഗ്യവും കൊണ്ടുവരുന്നു. അതുകൊണ്ടുതന്നെ സമ്മാനങ്ങൾ നൽകുമ്പോഴും വാങ്ങുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്.
Vastu for Gift: സമ്മാനങ്ങള്‍ നല്‍കും ഭാഗ്യവും ദൗര്‍ഭാഗ്യവും, കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Vastu for Gift: നമുക്ക് ഒരു വ്യക്തിയോടുള്ള സ്നേഹവും ആത്മബന്ധവും പ്രകടിപ്പിക്കാനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗമാണ് സമ്മാനങ്ങൾ നല്‍കുക എന്നത്. എന്നാല്‍, സമ്മാനങ്ങള്‍ കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് 

Also Read:  Parama Ekadashi 2023: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി, പരമ ഏകാദശി നാളിൽ ഇക്കാര്യങ്ങള്‍ അനുഷ്ഠിക്കാം
 
എന്നാല്‍, സമ്മാനങ്ങള്‍ അവയോടൊപ്പം ഭാഗ്യവും ദൗര്‍ഭാഗ്യവും കൊണ്ടുവരുന്നു. അതുകൊണ്ടുതന്നെ സമ്മാനങ്ങൾ നൽകുമ്പോഴും വാങ്ങുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. 

Also Read:  Delhi Services Bill: ബിജെപിക്കെതിരായ പോരാട്ടം തുടരും, ഡൽഹി സർവീസസ് ബില്‍ ഇരു സഭകളിലും പാസായതിന് പിന്നാലെ AAP

വാസ്തു ശാസ്ത്രം അനുസരിച്ച്, എല്ലാത്തിനും പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് എനർജി ഉണ്ട്. അതുകൊണ്ടുതന്നെയാണ് എല്ലാം ചിന്തിച്ച് ഉപയോഗിക്കണം എന്ന് പറയുന്നത്. അതേപോലെതന്നെ സമ്മാനങ്ങൾക്കും ഉണ്ട് പോസിറ്റീവ് നെഗറ്റീവ് എനർജികള്‍. അതിനാല്‍ സമ്മാനം നല്‍കുമ്പോഴും വാങ്ങുമ്പോഴും  ശ്രദ്ധാപൂര്‍വ്വം വേണം തിരഞ്ഞെടുക്കാന്‍. 
 
ജന്മദിനം, വിവാഹ വാർഷികം,വിവാഹം, വിജയം, ഉത്സവം തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ പലപ്പോഴും ആളുകൾ പരസ്പരം സമ്മാനങ്ങൾ കൈമാറുന്നു. വാസ്തു ശാസ്ത്രത്തിൽ, ചില സമ്മാനങ്ങൾ വളരെ ശുഭകരവും ചിലത് ഏറെ അശുഭകരവുമാണ്. അതായത്, സമ്മാനങ്ങൾ നൽകുമ്പോൾ ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം. അങ്ങനെ നിങ്ങളുടെ വീട്ടിൽ സമ്മാനങ്ങളിലൂടെ ദൗര്‍ഭാഗ്യം കടന്നുവരില്ല. 

ഭാഗ്യം നല്‍കുന്ന ചില  സമ്മാനങ്ങൾ  

ചില സമ്മാനങ്ങള്‍ നല്‍കുന്നത് വളരെ ശുഭകരമാണ്. അതായത്, ഈ സമ്മാനം ലഭിക്കുന്ന വ്യക്തിയുടെ ജീവിതത്തിൽ ഭാഗ്യം വർദ്ധിക്കുന്നു. അത്തരത്തില്‍ ഭാഗ്യം വര്‍ദ്ധിപ്പിക്കുന്ന ചില സമ്മാനങ്ങളെ ക്കുറിച്ച് അറിയാം...  
കളിമണ്ണിൽ നിർമ്മിച്ച വിഗ്രഹങ്ങൾ

കളിമണ്ണിൽ നിർമ്മിച്ച വിഗ്രഹങ്ങൾ വളരെ ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. വിശേഷാവസരങ്ങളിൽ കളിമണ്ണിൽ തീർത്ത വിഗ്രഹങ്ങള്‍ സമ്മാനമായി ലഭിക്കുന്നത് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. നിങ്ങൾക്ക് അത്തരമൊരു സമ്മാനം തികച്ചും അവിചാരിതമായി ലഭിച്ചാല്‍ സമ്പത്ത് ലഭിക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്നോ ആല്ലെങ്കില്‍ നഷ്ടമായി എന്ന് കരുതിയ പണവും തിരികെ ലഭിക്കാം. 

വെള്ളി സാധനങ്ങൾ

വെള്ളിയും വളരെ മംഗളകരമായി കണക്കാക്കപ്പെടുന്നു, അതിനാൽ ഈശ്വര വിഗ്രഹങ്ങൾ, പൂജാസാധനങ്ങൾ മുതലായവ വീട്ടിൽ വെള്ളിയിൽ സൂക്ഷിക്കുന്നു.  വെള്ളികൊണ്ടുള്ള ഉപഹാരം ലഭിക്കുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹത്തിന്‍റെ വ്യക്തമായ സൂചനയാണ്. 

ഓടുന്ന കുതിരകളുടെ ചിത്രം

വാസ്തു ശാസ്ത്രത്തിൽ, ഓടുന്ന കുതിരകളുടെ ചിത്രം വലിയ വിജയവും പ്രശസ്തിയും നൽകുമെന്ന് പറയപ്പെടുന്നു. 7 കുതിരകള്‍ ഓടുന്ന ചിത്രം നിങ്ങൾക്ക് സമ്മാനമായി ലഭിച്ചാൽ, ഉടൻ തന്നെ നിങ്ങൾക്ക് ജീവിതത്തിൽ വലിയ വിജയങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കുക. ഈ ചിത്രം സ്വീകരണമുറിയില്‍ സ്ഥാപിക്കാം.    

ശ്രീ യന്ത്രം

ശ്രീ യന്ത്രം ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീ യന്ത്രത്തിൽ വളരെയധികം ശക്തിയുണ്ട്. ചിട്ടയോടെ ശ്രീ യന്ത്രം സ്ഥാപിച്ച് ദിവസവും പൂജിക്കുന്ന വീട്ടിൽ സമ്പത്തിന് ഒരു കുറവുമുണ്ടാകില്ല. ശ്രീയന്ത്രം സമ്മാനമായി ലഭിക്കുന്നത് അപാരമായ സമ്പത്ത് നൽകുമെന്നാണ് പറയപ്പെടുന്നത്‌. . 

ജോടി ആനകള്‍

സമ്പത്തിന്‍റെയും മഹത്വത്തിന്‍റെയും പ്രശസ്തിയുടെയും പ്രതീകമായാണ് ആനയെ കണക്കാക്കുന്നത്. വെള്ളിയോ പിച്ചളയോ മരമോ കൊണ്ടുണ്ടാക്കിയ ഒരു ജോടി ആനയെ സമ്മാനമായി ലഭിക്കുന്നത്  വളരെ ശുഭകരമാണ്. അത്തരമൊരു സമ്മാനം നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ജീവിതത്തിൽ ബഹുമാനവും പ്രശസ്തിയും പണവും ലഭിക്കുമെന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News