Parama Ekadashi 2023: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി, പരമ ഏകാദശി നാളിൽ ഇക്കാര്യങ്ങള്‍ അനുഷ്ഠിക്കാം

Parama Ekadashi 2023:  വിശ്വാസം അനുസരിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടാനുള്ള സുവർണ്ണാവസരമാണ് ആഗസ്റ്റ് 12 ന് ആചരിയ്ക്കുന്ന പരമ ഏകാദശി വ്രതം

Written by - Zee Malayalam News Desk | Last Updated : Aug 8, 2023, 12:28 PM IST
  • അധിക മാസം ഉള്ള ശ്രാവണ്‍ ഏറെ ശുഭകരമാണ് എന്നാണ് പറയപ്പെടുന്നത്‌. 3 വർഷത്തിലൊരിക്കലാണ് ഇത്തരത്തില്‍ അധികമാസം വരുന്നത്. അതിനാൽ ഈ മാസത്തിലെ എല്ലാ ദിവസങ്ങളും വളരെ പ്രത്യേകതയുള്ളതാണ്.
Parama Ekadashi 2023: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി, പരമ ഏകാദശി നാളിൽ ഇക്കാര്യങ്ങള്‍ അനുഷ്ഠിക്കാം

Parama Ekadashi 2023: ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. അതായത് ഈ വര്‍ഷത്തെ  ശ്രാവണ്‍ മാസം അധിക മാസം ഉള്‍പ്പെടുന്നതാണ്. അതായത് ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തില്‍  60 ദിവസങ്ങള്‍ ആണ് ഉള്ളത്.  

ഇത്തരത്തില്‍ അധിക മാസം ഉള്ള ശ്രാവണ്‍ ഏറെ ശുഭകരമാണ് എന്നാണ് പറയപ്പെടുന്നത്‌.  3 വർഷത്തിലൊരിക്കലാണ് ഇത്തരത്തില്‍ അധികമാസം വരുന്നത്. അതിനാൽ ഈ മാസത്തിലെ എല്ലാ ദിവസങ്ങളും വളരെ പ്രത്യേകതയുള്ളതാണ്. 

Also Read: Good Luck Tips: തലയിണയ്ക്കടിയിൽ ഇവ സൂക്ഷിക്കൂ, ഭാഗ്യത്തിന്‍റെ വാതില്‍ താനേ  തുറക്കും!!
 
ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തിലെ ഏകാദശിയും ഏറെ പ്രത്യേകതയുള്ളതാണ്. ശ്രാവണ്‍  മാസത്തിലെ ഏകാദശിയ്ക്ക് പരമ ഏകാദശി എന്നാണ് പറയുന്നത്. മഹാവിഷ്ണു കൃപ സന്തോഷം, ഭാഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവ ഭക്തരുടെ മേല്‍ ചൊരിയുന്ന ഏകാദശിയാണ് പരമ ഏകാദശി. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ദാരിദ്ര്യവും കഷ്ടപ്പാടും ഒരിക്കലും ഉണ്ടാവില്ല. 

അതായത് വിശ്വാസം അനുസരിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടാനുള്ള സുവർണ്ണാവസരമാണ് ആഗസ്റ്റ് 12 ന് ആചരിയ്ക്കുന്ന പരമ ഏകാദശി വ്രതം.  നമുക്കറിയാം ജീവിതത്തില്‍ പണത്തിന്‍റെ  അഭാവം ഒരു വ്യക്തിയ്ക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നൽകുന്നു. ജീവിതത്തില്‍ സാമ്പത്തിക പ്രശ്നം ഇല്ലാതാക്കാന്‍ ഈശ്വര കൃപ അനിവാര്യമാണ്. 2023 ആഗസ്റ്റ് 12 ന് ആചരിയ്ക്കുന്ന പരമ ഏകാദശി ദിനം സവിശേഷമാണ് എന്നതിലുപരി ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടാന്‍ സഹായകമാണ്.  

Also Read: Delhi Services Bill: ബിജെപിക്കെതിരായ പോരാട്ടം തുടരും, ഡൽഹി സർവീസസ് ബില്‍ ഇരു സഭകളിലും പാസായതിന് പിന്നാലെ AAP
 
ഇത്തവണ, അധികമാസത്തിലെ കൃഷ്ണപക്ഷത്തിലെ പരമ ഏകാദശി തിയതി ശ്രദ്ധിക്കേണ്ടതുണ്ട്. ഏകാദശി ആഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 05:06 മുതൽ ആരംഭിച്ച് ഓഗസ്റ്റ് 12 ശനിയാഴ്ച രാവിലെ 06:31 ന് അവസാനിക്കും. ഈ വ്രതം ആഗസ്റ്റ് 12നാണ്  ആചരിയ്ക്കുക. 2023 ഓഗസ്റ്റ് 12-ന് രാവിലെ 07:28 മുതൽ 09:07 വരെയായിരിക്കും പൂജയ്ക്ക് അനുയോജ്യമായ സമയം. അതേസമയം, ഓഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 05:49 മുതൽ 08:19 വരെയായിരിക്കും പരമ ഏകാദശി വ്രത പാരന്‍  സമയം. 

നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട് എങ്കില്‍ പരമ ഏകാദശി ദിനത്തിൽ ചില നടപടികൾ സ്വീകരിക്കുക. ഇത് നിങ്ങളെ ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടാന്‍ സഹായിയ്ക്കും. 

ഐതിഹ്യമനുസരിച്ച്, പാണ്ഡവരില്‍ നിന്ന് അവരുടെ രാജ്യവും അധികാരവും കൗരവര്‍ തട്ടിയെടുത്തപ്പോള്‍ പരമ ഏകാദശിയിൽ വ്രതം അനുഷ്ഠിക്കുന്ന ഒരാൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാകുമെന്ന് ഭഗവാൻ കൃഷ്ണൻ യുധിഷ്ടിരനോട് പറയുന്നതായി പറയുന്നുണ്ട്. അതായത്, സാമ്പത്തിക പ്രതിസന്ധി ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിന്ന് അകന്നുപോകുന്നു. ഇതോടൊപ്പം പരമ ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് പ്രശസ്തിയും ബഹുമാനവും നല്‍കുന്നു.

പരമ ഏകാദശി വ്രതത്തിനുള്ള തയ്യാറെടുപ്പ് ഒരു ദിവസം മുമ്പ് ആരംഭിക്കുന്നു. അതായത് പരമ ഏകാദശിക്ക് ഒരു ദിവസം മുമ്പ് സസ്യാഹാരം മാത്രം കഴിക്കുക. വ്രതാനുഷ്ഠാന ദിനത്തിൽ അതിരാവിലെ എഴുന്നേറ്റു കുളിച്ച് സൂര്യഭഗവാന് ജലം സമർപ്പിക്കുക. എന്നിട്ട് പൂക്കളും അക്ഷതയും വെച്ച് ഭഗവാന്‍റെ മുന്നിൽ പരമ ഏകാദശി വ്രതം ആചരിക്കുമെന്ന് പ്രതിജ്ഞയെടുക്കുക. 

ഒരു ശുഭമുഹൂർത്തത്തിൽ, നിങ്ങളുടെ പൂജാ മുറിയില്‍ വിഷ്ണുവിന്‍റെ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. തുടർന്ന് ഭഗവാനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക. നെയ്യ് വിളക്ക് കത്തിയ്ക്കുക. മഞ്ഞ വസ്ത്രങ്ങൾ, പുഷ്പങ്ങൾ, മാലകൾ, ചന്ദനം മുതലായവ കൊണ്ട് അലങ്കരിക്കുക. അക്ഷത്, തുളസി ഇലകൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ സമര്‍പ്പിക്കുക. അഗര്‍ബത്തി, ധൂപം, വെളിച്ചം. ഇതോടൊപ്പം 'ഓം നമോ ഭഗവതേ വാസുദേവായ്' എന്ന മന്ത്രം ജപിക്കുക. 

വിഷ്ണു കീര്‍ത്തനം, വിഷ്ണു സഹസ്രനാമം ചൊല്ലുക. പരമ ഏകാദശിയുടെ വ്രതാനുഷ്ഠാനം വായിക്കണം. അതില്ലാതെ ആരാധന അപൂർണ്ണമായിരിക്കും.  

പരമ ഏകാദശി ദിനത്തിൽ, ദിവസം മുഴുവൻ പഴങ്ങൾ മാത്രം കഴിയ്ക്കുക. ഈ ദിവസം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുക. ആരോടും മോശമായ വാക്കുകൾ പറയരുത്, മനസ്സിൽ ചീത്ത ചിന്തകൾ കൊണ്ടുവരരുത്. വിധി പ്രകാരംപരമ ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് മഹാ വിഷ്ണുവിന്‍റെ  കൃപ ലഭിക്കാന്‍ സഹായകമാണ്... 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News