Lakshmi Narayana Yoga Effect 2024: ജ്യോതിഷ പ്രകാരം ഏതെങ്കിലും ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നത് 12 രാശികളേയും ബാധിക്കും. ഫെബ്രുവരി 12 നാണ് മകര രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപം കൊള്ളുന്നത്. ഈ യോഗം ഫെബ്രുവരി 12 മുതൽ 20 വരെ നിൽക്കും. ഈ സമയത്ത് ശുക്രൻ്റെയും ബുധൻ്റെയും അനുഗ്രഹങ്ങൾ ഈ 3 രാശിക്കാർക്ക് ഉണ്ടാകും. ബുധൻ്റെയും ശുക്രൻ്റെയും സംയോജനം ഉണ്ടാകുമ്പോഴാണ് ലക്ഷ്മീ നാരായണ യോഗമുണ്ടാകുന്നത്. ഒപ്പം ഈ സമയം ദേവഗുരു വ്യാഴത്തിൻ്റെ ദൃഷ്ടി കൂടി പതിക്കുമ്പോൾ നേട്ടങ്ങൾ കൂടും. ബുധൻ ഫെബ്രുവരി 1 ന് മകരത്തിൽ സംക്രമിച്ചു. ഫെബ്രുവരി 20 രാവിലെ 6:07 വരെ അവിടെ തുടരും. ഫെബ്രുവരി 12 ന് രാവിലെ 5 മണിക്ക് ശുക്രൻ മകര രാശിയിപ്രവേശിക്കും. ഇത് മാർച്ച് 7 വരെ തുടരും. ഇത്തരമൊരു സാഹചര്യത്തിൽ ഫെബ്രുവരി 20 വരെ ബുധനും ശുക്രനും ഇവിടെ തുടരും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നോക്കാം...
Also Read: Shukra Mangal Yuti: ധനശക്തി യോഗത്താൽ ഈ രാശിക്കാരുടെ തലവര മാറും, ലഭിക്കും അപാര സമ്പത്ത്
മേടം (Aries): ജ്യോതിഷ പ്രകാരം മകര രാശിയിൽ രൂപംകൊള്ളുന്ന ലക്ഷ്മീ നാരായണ യോഗം മേടം രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും. ഈ കാലയളവിൽ കരിയറിൽ നിങ്ങളുടെ ഭാഗ്യം തെളിയും. ശുക്രൻ്റെയും ബുധൻ്റെയും ശുഭഫലങ്ങൾ മൂലം പ്രത്യേക സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, പുതിയ വരുമാന മാർഗ്ഗങ്ങൾ വികസിക്കും. ഈ സമയത്ത് കിട്ടാനുള്ള പണം കിട്ടും. സാമ്പത്തിക സ്ഥിതി ശക്തമാകും. ജോലി കിട്ടും. നിക്ഷേപിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഈ 8 ദിവസങ്ങൾ സൂപ്പറാണ്.
മിഥുനം (Gemini): ഫെബ്രുവരി 12 മുതൽ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ യോഗം നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. ഈ രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും. ഇതുമൂലം സമ്പത്തിൽ വർദ്ധനവുണ്ടാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ശമ്പളം വർദ്ധിക്കുകയും ചെയ്യും. ഇനി ബിസിനസ്സ് ചെയ്യുന്നവർക്ക് ബുധൻ പ്രത്യേക അനുഗ്രഹങ്ങൾ നൽകും അതുവഴി അവർക്ക് വലിയ ലാഭം ലഭിക്കും. ഈ കാലയളവിൽ എന്തെങ്കിലും പുതിയ ജോലികൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അനുകൂലമായിരിക്കും.
Also Read: 200 വർഷത്തിന് ശേഷം 3 രാജയോഗം ഒരേസമയം; ഇവർക്ക് ജോലിയിലും ബിസിനസിലുമെല്ലാം നേട്ടങ്ങൾ മാത്രം!
കന്നി (Virgo): കന്നി രാശിക്കാർക്കും ലക്ഷ്മീ നാരായണ യോഗത്തിൽ നിന്ന് ശുഭ ഫലങ്ങൾ ലഭിക്കും. ഇക്കാലയളവിൽ ജോലിയും കച്ചവടവും ചെയ്യുന്നവരുടെ സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മികച്ചതാകും. ഈ 8 ദിവസത്തിനുള്ളിൽ നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. ധനക്ഷാമം തീരും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ആരോഗ്യം മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.